Bahrain

ബഹറൈൻ കേരളീയ സമാജം ഓണാഘോഷം; കബഡി മത്സരം ആഗസ്റ്റ് 19 ന് വെള്ളിയാഴ്ച നടക്കും.

ബഹറൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തപ്പെടുന്ന ഇന്ത്യൻ ഡി ലൈറ്റ്സ് ട്രോഫിക്ക് വേണ്ടിയുള്ള കബഡി മത്സരം 19 ആഗസ്റ്റ് വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുമെന്ന് ബഹറൈൻ കേരളീയ സമാജം പത്രക്കുറിപ്പിൽ അറിയിച്ചു. ബഹറൈനിലെ പ്രമുഖ കമ്പഡി ടീമുകൾ മാറ്റുരക്കുന്ന മത്സരം വീക്ഷിക്കുവാൻ ഏവർക്കും അവസരമൊരുക്കീട്ടുണ്ട് എന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കമ്പഡി മത്സരം കൺവീനർമാരായ രാജേഷ് കോടോത്ത് 33890941, ഷാജി ദിവാകരൻ 39437444 എന്നിവരെ ബന്ധപ്പെടണമെന്ന് ബഹറൈൻ കേരളീയ സമാജം വാർത്താക്കുറിപ്പിൽ […]
Read More

കെഎംസിസി ബഹ്‌റൈൻ; സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു

മനാമ. ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസ്സിയുടെ ആസാദി കാ അമൃത് മഹോത്സവുമായി സഹകരിച്ചു കൊണ്ട് കെ എം സി സി ബഹ്‌റൈൻ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം ശ്രദ്ധേയമായി.രാവിലെ കെഎംസിസി ആസ്ഥാനത് ദേശീയ പതാക ഉയർത്തി കൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. വൈകിയിട്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾ ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ഉത്ഘാടനം […]
Read More

ഐ. സി.എഫ്. സൽമാബാദ് സെൻട്രൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

സൽമാബാദ് മദ്രസ്സയിൽ നടന്ന ആഘോഷ പരിപാടികൾ സദർ മുഅല്ലിം വരവൂർ അബ്ദുറഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഐ.സി. എഫ് . നാഷനൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ ജനറൽ സിക്രട്ടറി ഫൈസൽ ചെറുവണ്ണൂർ സന്ദേശ പ്രഭാഷണം നടത്തി. ഹംസ ഖാലിദ് സഖാഫി, മുനീർ സഖാഫി, ഷഫീഖ് മുസ്ല്യാർ, അബ്ദുള്ള രണ്ടത്താണി, ഷാജഹാൻ കൂരിക്കുഴി എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാ മത്സരങ്ങളും നടന്നു.
Read More

ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്റൈൻ വാർഷിക ആഘോഷ൦ സംഘടിപ്പിക്കുന്നു.

സെപ്റ്റബർ 2ന് വെള്ളിയാഴ്ച വൈകീട്ട് 6.30 ന് വിപുലമായ വാർഷിക ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.പ്രത്യകമായി ആരോഗ്യബോധവൽക്കരണവും അതോടൊപ്പം കുട്ടികളുടെയും മുതിർന്നവരുടെയും കലാവാസനയെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള വേദിയും ഗൾഫ് മലയാളി ഫെഡറേഷൻ ഒരുക്കിയിട്ടുണ്ട്.പങ്കെടുക്കാൻ ആഗ്രഹഹിക്കുന്നവർ ഈ മാസം 25 ന് മുൻപ് 38349311 , 33403533 എന്നീ നമ്പറുകളിൽ റെജിസ്ട്രർ ചെയ്യേണ്ടതാണെന്നും ഭാരവാഹികൾ അറിയിച്ചു.പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ലഭിക്കും.
Read More

ജാതി -മത – വർണ്ണ വിവേചനങ്ങൾക്കെതിരെ പോരാടുക – ഒഐസിസി ബഹ്‌റൈൻ.

മനാമ : ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു . രാജ്യത്ത് കൂടി വരുന്ന ജാതി മത വർണ വർഗ വിവേചനങ്ങൾക്കെതിരെ പോരാടുവാൻ കോൺഗ്രസ് പ്രവർത്തകർ തയ്യാറാകണമെന്ന് യോഗത്തിൽ സംസാരിച്ച നേതാക്കൾഅഭിപ്രായപ്പെട്ടു. ഒഐസിസി ആക്ടിങ് പ്രസിഡന്റ്‌ രവി കണ്ണൂർ അധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം സ്വാഗതം പറഞ്ഞു. […]
Read More

ബഹ്‌റൈനിൽ നിന്നെത്തിയ യാത്രാക്കാരനിൽ നിന്നും കരിപ്പൂരിൽ രണ്ട് കോടിയുടെ സ്വർണ്ണ൦ പിടികൂടി

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. സംഭവത്തിൽ ഒരാൾ കസ്റ്റംസിന്റെ പിടിയിലായി. 2.4 കിലോ സ്വർണ്ണമാണ് പിടിച്ചെടുത്തത്.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മലപ്പുറം ഓമാനൂർ സ്വദേശി ഹംസാത്തു സാദിഖ് ആണ് പിടിയിലായത്. മിശ്രിത രൂപത്തിലാക്കി മലദ്വാരത്തിലായിരുന്നു ഇയാൾ സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്.ബഹ്‌റൈനിൽ നിന്നാണ് സാദിഖ് സ്വർണ്ണവുമായി എത്തിയത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് രണ്ട് കോടി രൂപയോളം വിലവരുമെന്ന് അധികൃതർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ സാദിഖിനെ റിമാൻഡ് ചെയ്തു.
Read More

അറിവും ആവേശവും പകർന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന്‍റെ പഠന ക്യാമ്പ്.

  മനാമ: പങ്കെടുത്തവരിൽ അറിവും ആവേശവും ആത്മവിശ്വാസവും പകർന്നു നൽകുന്നതായിരുന്നു ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ഏകദിന പഠന കേമ്പ്. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ.നഹാസ് മാളയുടെ നേതൃത്വത്തിൽ നടന്ന കേമ്പ് രാവിലെ 9.30 നു ആരംഭിച്ചു വൈകുന്നേരം ആറു മണിക്ക് അവസാനിച്ചു. വിവിധ സെഷനുകളിൽ പ്രമുഖ പണ്ഡിതരും പ്രാസംഗികരും വ്യത്യസ്‍ത വിഷയങ്ങൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എം. അബ്ബാസിന്റെ ഖുർആൻ പഠനത്തോടെയാണ് കേമ്പ് ആരംഭിച്ചത്. നമ്മുടെ ധാർമ്മിക പരിധികൾ, ഹൃദയവും സ്വാഭാവചര്യയും സംസ്‌കരിക്കുക, യുവാക്കളാണ് പ്രചോദനം, മരണം […]
Read More
ബഹ്‌റൈനിലേക്ക് യു.എ. യിൽ നിന്നും പുതിയ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങി ഗള്‍ഫ് എയര്‍

ബഹ്‌റൈനിലേക്ക് യു.എ. യിൽ നിന്നും പുതിയ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങി ഗള്‍ഫ് എയർ.

ബഹ്‌റൈനിലേക്ക് യു.എ. യിൽ നിന്നു പുതിയ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങുന്നു . ഗള്‍ഫ് എയര്‍ റാസല്‍ ഖൈമ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി സഹകരിച്ചാണ് സര്‍വ്വീസ് ആരംഭിക്കുന്നത്.2022 ഒക്ടോബര്‍ 3-ന് റാസല്‍ഖൈമയിലേക്കുള്ള ഷെഡ്യൂള്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടതായി ഗള്‍ഫ് എയര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സായിദ് ആര്‍ അല്‍സയാനി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ വിമാന സര്‍വ്വീസ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More

ബഹ്‌റൈനിലേക്ക് യു.എ. യിൽ നിന്നും പുതിയ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങി ഗള്‍ഫ് എയര്‍

ബഹ്‌റൈനിലേക്ക് യു.എ. യിൽ നിന്നു പുതിയ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങുന്നു . ഗള്‍ഫ് എയര്‍ റാസല്‍ ഖൈമ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി സഹകരിച്ചാണ് സര്‍വ്വീസ് ആരംഭിക്കുന്നത്.2022 ഒക്ടോബര്‍ 3-ന് റാസല്‍ഖൈമയിലേക്കുള്ള ഷെഡ്യൂള്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടതായി ഗള്‍ഫ് എയര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സായിദ് ആര്‍ അല്‍സയാനി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ വിമാന സര്‍വ്വീസ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More

ബഹ്റൈൻ കുടുംബസൗഹൃദ വേദി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

കുടുംബസൗഹൃദ വേദി 75 മത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ സൽമാനിയ ഇന്ത്യൻ ഡിലീഗ്റ്റസ് റസ്റ്റോറന്റിൽ നടത്തി. ദേശസ്നേഹികളായ ധീര സ്വാതന്ത്ര്യസമര സേനാനികളുടെ രാഷ്ട്രത്തിനു വേണ്ടി ജീവൻ നൽകിയുള്ള പോരാട്ടങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു കുടുംബ സൗഹൃദ വേദിയുടെ പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സോവിച്ചൻ ചേനാട്ടുശ്ശേരി, കുടുംബ സൗഹൃദ വേദിയുടെ രക്ഷാധികാരി അജിത് കുമാർ, ബാബു കുഞ്ഞിരാമൻ, മഹാത്മാഗാന്ധി കൾച്ചറ ഫോറം ജനറൽ സെക്രട്ടറി സനൽകുമാർ, ലേഡീസ് വിങ് പ്രസിഡന്റ് മിനി റോയ്, […]
Read More