Bahrain

ഇന്ത്യൻ അംബാസിഡർ ബഹ്‌റൈൻ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ബഹ്‌റൈൻ : ഇന്ത്യൻ അംബാസിഡർ പിയുഷ് ശ്രീ വസ്തവ ബഹ്‌റൈൻ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആരോഗ്യ മേഖലയിൽ ബഹ്‌റൈനും ഇന്ത്യയു൦ തമ്മിൽ സഹകരണം ശക്തമാക്കുന്നതിന് താല്പര്യമുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോക്ടർ ജലീല ബിൻത് അസൈദ് ജവാദ് ഹസ്സൻ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ഒപ്പം മറ്റ് രംഗങ്ങളിലും പസ്പരം സഹകരിക്കുന്നതിനുള്ള സാധ്യതകൾ ഇരുവരും ചർച്ച ചെയ്യുകയും ചെയ്തു. ബഹ്‌റൈനിലെ പ്രവാസികളായ ഇന്ത്യക്കാർക്ക് ബഹ്‌റൈനിലെ അധികൃതർ നൽകിക്കൊണ്ടിരിക്കുന്ന ആരോഗ്യ പരിരക്ഷയ്ക്ക് അംബാസിഡർ പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു .
Read More

എറണാകുളം സ്വദേശി ബഹ്റൈനില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു.

ബഹ്റൈനില്‍ മലയാളി യുവാവ് സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. എറണാകുളം സ്വദേശിയായ സച്ചിന്‍ സാമുവല്‍ (39) ആണ് മരിച്ചത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയിലെ സീനിയര്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അടുത്തിടെയാണ് ദുബൈയില്‍ നിന്ന് ബഹ്റൈനിലേക്ക് വന്നത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ സ്വിമ്മിങ് പൂളില്‍ ചലനമറ്റ നിലയിലാണ് സച്ചിന്‍ സിദ്ധാര്‍ത്ഥിനെ കണ്ടെത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു. തുബ്ലിയിലെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഭാര്യയ്‍ക്കും രണ്ട് മക്കള്‍ക്കും ഒപ്പമാണ് അദ്ദേഹം താമസിച്ചിരുന്നത്. നീന്തല്‍ പരിശീലനം ലഭിച്ചിട്ടുള്ള അദ്ദേഹം രാത്രി ഭക്ഷണം കഴിച്ച ശേഷമാണ് പൂളിലേക്ക് […]
Read More

ഇന്ത്യൻ സോഷ്യൽ ഫോറം ഫ്രീഡം ഫെസ്റ്റ് കുടുംബ സംഗമം ആഘോഷിച്ചു.

മനാമ: സ്വാതന്ത്ര്യ ദിനം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം എന്ന സന്ദേശത്തിന്റെ ഭാഗമായി സൽമബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വച്ച് ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക യൂണിറ്റ് ഫ്രീഡം ഫെസ്റ്റ് കുടുംബ സംഗമം ആഘോഷിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്ഥങ്ങളും കോവിഡ് കാല പ്രവർത്ഥങ്ങളേ കുറിച്ചുള്ള ഇടപെടലുകൾ വിഡിയോ പ്രദർശനത്തിലൂടെ സദസ്സിനു മുന്നിൽ സെൻട്രൽ കമ്മറ്റി സെക്രട്ടറി അബൂബക്കർ സിദ്ദിക് വിവരിച്ചു നൽകി ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക പ്രസിഡന്റ് ഇർഫാൻ അഹ്മദ് […]
Read More

റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ അച്ചന് സ്വീകരണം നൽകി.

മനാമ : എട്ടുനോമ്പ് ആചരണത്തിനും, വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനും, കൺവൻഷനുകൾക്കും നേതൃത്വം നൽകാനായി ബഹ്‌റിനിൽ എത്തിയ റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ അച്ചനെ സെന്റ് പീറ്റേഴ്‌സ് ഇടവക വികാരി റവ. ഫാ. റോജൻ പേരകത്ത്, മാനേജിങ് കമ്മറ്റി ഭാരവാഹികളായ ജോസഫ് വർഗീസ്, എൽദോ വി. കെ, ബൈജു പി. എം, ഷാജ് ജോബ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
Read More

ബി എം സി ശ്രാവണ മഹോത്സവം 2022 സംഘാടക സമിതി രൂപീകരിച്ചു. 1000 തൊഴിലാളികൾക്ക് സൗജന്യ ഓണസദ്യ. ഷെയ്ഖ് സലാ അൽജൗദർ ഉദ്ഘാടനം ചെയ്യും .

ആയിരം തൊഴിലാളികൾക്ക് സൗജന്യ ഓണസദ്യ; ഷെയ്ഖ് സലാ അൽജൗദർ ഉദ്ഘാടനം ചെയ്യും. ബഹറിൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന സ്രാവണ മഹോത്സവം 2022 –ന് സെപ്റ്റംബർ 1 വ്യാഴാഴ്ച വൈകിട്ട് 7.30 -ന് കൊടിയേറ്റത്തോടെ ആരംഭം കുറിക്കും. ബി എം സി ഓഡിറ്റോറിയത്തിലാണ് ഓഫ്‌ലൈനായും ഓൺലൈനായും പരിപാടികൾ അരങ്ങേറുക. ബഹ്റൈറനിലെ ചെറുതും വലുതുമായ വിവിധസംഘടനകളും കൂട്ടായ്മകളുമായി ചേർന്നുകൊണ്ടാണ് 21 ദിവസത്തെ ശ്രാവണ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് മീഡിയ സിറ്റിയുടെ ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് […]
Read More

ഇന്ത്യൻ സോഷ്യൽ ഫോറം സനദ് ബ്ലോക്ക് സ്ട്രീറ്റ് ക്വിസ്സ് സംഘടിപ്പിച്ചു.

മനാമ : സ്വാതന്ത്ര്യ ദിനം നമുക്കൊരുമിച്ചു ആഘോഷിക്കാം എന്ന സന്ദേശത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 16 വരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി 11 ദിവസമായ AUG 26 സനദ് ബ്ലോക്കിന്റെ കീഴിൽ സിത്ര യിൽ. സ്ട്രീറ്റ് ക്വിസ് സംഘടിപ്പിച്ചു. തെരുവിലും മാളിലും ഇന്ത്യൻ ചരിത്ര സംഭവങ്ങൾ തൊട്ടുണർത്തി കൊണ്ടുള്ള ചോദ്യോത്തര തെരുവ് ക്വിസ് കുടുംബങ്ങൾക്കും കുട്ടികൾക്കും പുതിയ അനുഭവം പകരുന്നത് കൂടിയായിരുന്നു എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെടുകയും ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർക്ക് […]
Read More

ബഹ്റൈൻ മാർത്തോമ്മാ ഇടവക മിഷൻ ആത്മായ പരിശീലന കളരി 2022- ന് തുടക്കമായി.

ബഹ്റൈൻ മാർത്തോമ്മാ ഇടവക മിഷൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആത്മായ പരിശീലന കളരി 2022 ആഗസ്റ്റ് 27 -ാം തീയതി, ശനിയാഴ്ച, വൈകിട്ട് 7.30 ന് ഇടവക മിഷൻ വൈസ്-പ്രസിഡന്റ് റവ. ബിബിൻസ് മാത്യൂസ് ഓമനാലി അച്ചന്റെ അദ്ധ്യക്ഷതയിൽ മാർത്തോമ്മാ കോംപ്ലെക്സിൽ തുടക്കം കുറിച്ചു. ആത്മായ പരിശീലന കളരി 2022, ബഹ്റൈൻ CSI മലയാളി ഇടവക വികാരിയും മുൻ KCEC പ്രസിഡന്റും ആയിരുന്ന റവ. ദിലീപ് ഡേവിഡ്സൺ മാർക്ക് ഉത്ഘാടനം നിർവ്വഹിച്ചു. ഇടവക മിഷൻ സെക്രട്ടറി ശ്രീ. ബിജു […]
Read More

ദേശീയ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേട്ടവുമായി മുൻ ബഹ്‌റൈൻ പ്രവാസി.

മുൻ ബഹ്‌റൈൻ പ്രവാസിയും ഏഷ്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമാണ് ജോബ് സണ്ണി  ഹരിയാനയിൽ നടന്ന പതിനഞ്ചാമത് ദേശീയ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേട്ടവുമായി മുൻ ബഹ്‌റൈൻ പ്രവാസി. ഗ്രാപ്ലിംഗ് ചാമ്പ്യൻഷിന്റെ 77 മൈനസ് വിഭാഗത്തിലാണ് മുൻ ബഹ്‌റൈൻ പ്രവാസിയും ഏഷ്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ജോബ് സണ്ണി എന്ന ഈ ഇരുപത്തി അഞ്ച്കാരന്റെ  മികച്ച സ്വർണമെഡൽ നേട്ടം. തൃശ്ശൂർ ജിഎഫ്‌സി ജിമ്മിൽ നിന്നും പരിശീനം നേടിയ ജോബ് സണ്ണി ഈ വിജയത്തിന് മികച്ച പിൻതുണ നൽകിയത് കോച്ച് […]
Read More

പ്രവാസി വെൽഫെയർ സ്വാതന്ത്ര്യദിന ജനകീയ ഓൺലൈൻ പ്രശ്നോത്തരി വിജയികൾ.

മനാമ: രാജ്യം വൈദേശിക ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ വാർഷികാഘോഷ വേളയിൽ ഇന്ത്യ മഹാരാജ്യത്തെക്കുറിച്ചുള്ള അറിവും പ്രചോദനവും വർദ്ധിപ്പിക്കാൻ ബഹറൈനിലെ പ്രവാസി സമൂഹത്തിനായി പ്രവാസി വെൽഫെയർ, ബഹറൈൻ സ്വാതന്ത്ര്യ ദിനത്തിൽ രാവിലെയും രാത്രിയുമായ് സംഘടിപ്പിച്ച ഇന്ത്യ @ 75 ജനകീയ ഓൺലൈൻ പ്രശ്നോത്തരിയിൽ ജോസി തോമസ്, സുഹൈല എ. കെ എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. രാവിലെ നടന്ന മത്സരത്തിൽ ലിജി ലേഖ രണ്ടാം സ്ഥാനവും സമീർ ഹസൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയപ്പോൾ രാത്രി നടന്ന മത്സരത്തിൽ […]
Read More

വിദ്യാര്‍ത്ഥികള്‍ക്കായി യു.പി.പി പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു.

യുനൈറ്റഡ് പാരന്‍റ് പാനല്‍ കോവിഡിന് ശേഷമുള്ള അദ്ധ്യയന വര്‍ഷാരംഭത്തിന്‍റെ മുന്നോടിയായി 13 വയസ്സ് മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കായി KDC ഇന്‍സ്റ്റിറ്റൃൂട്ടുമായി സഹകരിച്ചു കൊണ്ട്‌ സെപ്റ്റംബര്‍ 2 ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ പഠന ക്യാമ്പ് നടത്താന്‍ തീരുമാനിച്ചു. ജുഫൈര്‍ നവാരസ് ഓഡിറ്റോറിയത്തില്‍ വെച്ച് എയിം 22 എന്ന പേരില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തുന്ന പഠന ക്യാമ്പിൽ പങ്കെടുക്കാൻ താല്‍പര്യമുള്ളവര്‍ക്ക് വിശദവിവരങ്ങള്‍ക്കയി 34153933,  39091901, 38940444 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ് […]
Read More