വനിതകൾക്ക് ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ ഇനി പുരുഷഗാര്‍ഡിയന്‍ ആവശ്യമില്ലെന്ന് സൗദി അറേബ്യ
സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റാബിയയാണ് വനിതാ തീര്‍ഥാടകര്‍ക്ക് ഹജ്ജ് നിര്‍വ്വഹിക്കാന്‍ പുരുഷഗാര്‍ഡിയന്‍ ആവശ്യമില്ലെന്ന് അറിയിച്ചത്. കെയ്റോയിലെ സൗദി എംബസിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് റാബിയ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. വാര്‍ത്താ ഏജന്‍സി എസ്പിഎയെയാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഹജ്ജ് നിര്‍വ്വഹിക്കാന്‍ സൗദിയിലെത്തുന്ന സ്ത്രീകള്‍ക്ക് വിശ്വസ്ഥരായ സ്ത്രീകളുടേയോ സുഹൃത്തുക്കളുടേയോ കൂടെ കര്‍മ്മം നിര്‍വ്വഹിക്കാന്‍ ഇനി മുതല്‍ അനുവാദം നല്കും. മാലിക്കി, ഷാഫി പണ്ഡിതരുടെ അഭിപ്രായമനുസരിച്ചാണ് തീരുമാനമെടുത്തതെന്നും ഹജ്ജ്, ഉംറ സര്‍വ്വീസ് ഉപദേഷ്ടാവ് […]