Saudi

“റൂഅ അൽ-മദീന” വികസന പദ്ധതികൾ കിരീടാവകാശി പ്രഖ്യാപിച്ചു; അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായിട്ടാവും പദ്ധതി നടപ്പാക്കുക

മദീന: കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രവാചകന്റെ പള്ളിയുടെ കിഴക്ക് ഭാഗത്ത് റോഅ വികസിപ്പിച്ച് നടപ്പിലാക്കുന്ന “റൂഅ അൽ-മദീന” പദ്ധതിയുടെ അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങളും പൊതു പദ്ധതിയും പ്രഖ്യാപിച്ചു. 2030-ഓടെ 30 ദശലക്ഷം തീർഥാടകർക്ക് ആതിഥേയത്വം വഹിക്കാനുള്ള ശേഷി വർധിപ്പിക്കുന്നതിനുള്ള കിംഗ്ഡം വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമാണ് പദ്ധതിയെന്നും ഏറ്റവും ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി ഇത് നടപ്പിലാക്കുമെന്നും കിരീടാവകാശി പറഞ്ഞു. ആധുനിക ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രമെന്ന നിലയിൽ മദീനയിൽ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം […]
Read More

വര്‍ക്ക്‌ഷോപ്പില്‍ റിപ്പയറിംഗിന് നല്‍കിയ വാഹനത്തില്‍ മദ്യം കടത്തി; സഊദിയിൽ പ്രവാസി മലയാളി വാഹന ഉടമക്കെതിരെ കേസ്.

റിയാദിലെ വര്‍ക്ക്‌ഷോപ്പില്‍ റിപ്പയറിംഗിന് നല്‍കിയ കാറില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ മദ്യം കടത്തിയതിനെ തുടര്‍ന്ന് മലയാളിയായ കാര്‍ ഉടമക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം ഓയൂര്‍ സ്വദേശി ഷൈജു മജീദിനെതിരെയാണ് കേസ്. റിയാദ് എക്സിറ്റ് പതിനെട്ടിലെ വര്‍ക് ഷോപ്പിലാണ് വാഹനം നന്നാക്കാന്‍ കൊടുത്തത്. റെനോള്‍ട്ട് 2012 മോഡല്‍ കാറിന്റെ സ്പെയര്‍പാര്‍ട്സ് ലഭ്യമായിരുന്നില്ല. സ്പെയര്‍പാര്‍ട്സ് വരുത്തി നന്നാക്കാമെന്ന് വര്‍ക്ഷോപ്പിലെ മലയാളി ജീവനക്കാന അറിയിച്ചതിനെ തുടര്‍ന്നാണ് കാര്‍ വര്‍ക്ഷോപ്പില്‍ ഏല്‍പ്പിച്ചതെന്ന ഷൈജു പറഞ്ഞു.നന്നാക്കിയ വാഹനം എടുക്കാന്‍ വര്‍ക്ക്‌ഷോപ്പില്‍ എത്തിയപ്പോഴാണ് കാറും […]
Read More

ഉംറ തീർഥാടകർക്ക് 10 നിർദേശങ്ങളുമായി ഹജ്ജ് ഉംറ മന്ത്രാലയം.

ത്വവാഫ് ഉംറയുടെ സ്തംഭങ്ങളിലൊന്നാണെന്നും അതിനാൽ തീർത്ഥാടകൻ തനിക്കും മറ്റുള്ളവർക്കും ഒരു ദോഷവും വരുത്താത്ത ശരിയായ പെരുമാറ്റങ്ങൾ പാലിക്കണമെന്നും ഉണർത്തി മന്ത്രാലയം. തീർഥാടനത്തിനെത്തുന്നവർക്ക് 10 നിർദേശങ്ങളും ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കി.ഉംറയുടെ പ്രധാന കർമ്മങ്ങളിൽ ഒന്നായ ത്വവാഫ് ചെയ്യുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളാണ് മന്ത്രാലയം വ്യക്തമാക്കിയത്. തിരക്ക് കുറയ്ക്കാൻ സഹായിക്കുക, മത്വാഫിലേക്കുള്ള പ്രവേശനവും പുറത്ത് കടക്കലും സുഗമമായി ചെയ്യുക. നടത്തത്തിനിടയിൽ നിൽക്കാതിരിക്കുക. തീർഥാടകരിൽ നിന്ന് അകന്ന് നിന്ന് പ്രാർത്ഥിക്കുക തുടങ്ങി നിരവധി നിർദ്ദേശങ്ങൾ നടപ്പിലാക്കിക്കൊണ്ട് അനുയോജ്യമായ നിലയിൽ ത്വവാഫ് നിർവ്വഹിക്കണമെന്ന് […]
Read More

ജിദ്ദയിൽ റസ്റ്റോറന്റിൽ എത്തിയ അതിഥിയെ കണ്ട് വിസ്മയിച്ച് നാട്ടുകാരും ജീവനക്കാരും, കൗതുകമായി സൗദി കിരീടവകാശിയുടെ അപ്രതീക്ഷിത സന്ദർശനം.

വെറും സാധാരണക്കാരനായി കടന്നു വന്ന അതിഥിയെ കണ്ട് ജീവനക്കാരും തൊഴിലാളികളും അൽപ നേരം വിസ്മയിച്ചു.സുരക്ഷ ഭടന്മാരുടെ അകമ്പടി ഇല്ലാതെ ജിദ്ദയിലെ ഒരു റെസ്റ്റോറന്റിൽ വന്നു ഭക്ഷണം കഴിച്ച സൗദി കിരീടാവകാശിയും ഉപ പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനാണ് നാട്ടുകാരെ  വിസ്മയിപ്പിച്ചത്.ജിദ്ദ ഖാലിദിയ്യയിലെ കുറു റെസ്റ്റോറന്റിൽ എത്തിയ കിരീടവകാശിക്കൊപ്പം ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായ ഖാലിദ് ബിൻ സൽമാൻ രാജകുമാരനും ഉണ്ടായിരുന്നു. കിരീടാവകാശിയെ നേരിൽ കണ്ട റെസ്റ്റോറന്റ് ജീവനക്കാരും അവിടെ ഭക്ഷണം കഴിക്കാൻ വന്ന […]
Read More

സഊദി ഭരണാധികാരി സൽമാൻ രാജാവിന് ഉസ്ബെകിസ്ഥാന്റെ ഇമാം ബുഖാരി പുരസ്ക്കാരം.

സഊദി ഭരണാധികാരി സൽമാൻ രാജാവിന് ഉസ്ബെകിസ്ഥാന്റെ ഇമാം ബുഖാരി പുരസ്ക്കാരം. ഉസ്ബെകിസ്ഥാൻ പ്രസിഡന്റ് ശൗകത് മിർസിയോയേവ് ആണ് സൽമാൻ രാജാവിന് ഉസ്ബെകിസ്ഥാന്റെ ഇമാം ബുഖാരി ഹൈഅസ്റ്റ് ഡിഗ്രി സമ്മാനിച്ചത്.ഉസ്ബെകിസ്ഥാന്റെ ഏറ്റവും പരമോന്നത ബഹുമതിയാണ് Imam Bukhari  പുരസ്ക്കാരം. ഉസ്ബെക് പ്രസിഡന്റ് തന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ ആണ് സഊദി ഭരണാധികാരി സൽമാൻ രാജാവിന് ഉസ്ബെകിസ്ഥാന്റെ ഇമാം ബുഖാരി പുരസ്ക്കാരം പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഉസ്ബെക് പ്രസിഡന്റ് സഊദിയിൽ എത്തിയിരുന്നു. സഊദി സന്ദർശന വേളയിൽ കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ […]
Read More

റിയാദിന് സമീപം ചെറുവിമാനം തകർന്നു വീണ് ഒരു മരണം.

സഊദിയിൽ ചെറു വിമാനം തകർന്ന് വീണു. അപകടത്തെ തുടർന്ന് പൈലറ്റ് മരിച്ചു. റിയാദിന് വടക്ക് അൽ തുമാമ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ചെറു വിമാനമാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടതായി ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ഓഫീസ് അറിയിച്ചത്. വിമാനത്തിൽ പൈലറ്റ് മാത്രമാണുണ്ടായിരുന്നതെന്ന് ഓഫീസ് അറിയിച്ചു.അപകടത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്തുന്നതിന് അന്വേഷണം നടത്താൻ സംഘത്തെ അയച്ചതായി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു.
Read More