Kerala

ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ ഇന്ത്യൻ രാഷ്ട്രപതിയെ കാണാന്‍ നാളെ ഡല്‍ഹിയിലേയ്ക്ക്.

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ രാഷ്ട്രപതിയെ കാണാന്‍ ഡല്‍ഹിയിലേയ്ക്ക് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ആഗസ്റ്റ് 25ന് വ്യാഴാ​ഴ്ച രാവിലെ 9.30ന് മന്ത്രി ഡോ.ആര്‍ ബിന്ദു യാത്രയയപ്പ് നല്‍കും. തിരുവനന്തപുരം: ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണാന്‍ ന്യൂഡല്‍ഹിയിലേയ്ക്ക്. 27ന് ഉച്ചയ്ക്ക് 12നാണ് രാഷ്ട്രപതി ഭവനില്‍ വച്ച് രാഷ്ട്രപതിയെ നേരില്‍ കാണുവാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയിലേയ്ക്ക് പോകുന്ന ഭിന്നശേഷിക്കുട്ടികളടങ്ങുന്ന സംഘത്തിനെ […]
Read More

തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷണ ശ്രമം; മുഖ്യപ്രതി യുപി സ്വദേശി.

നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച ആളെ തിരിച്ചറിഞ്ഞു. മുഖ്യപ്രതി ഉത്തർ പ്രദേശ് സ്വദേശി മോനിഷിനെ ആണ് പൊലീസ് തിരിച്ചറിഞ്ഞത്. മൂന്നു മാസമായി മോനിഷ് തമ്പാനൂരിലും വഞ്ചിയൂരിലും വാടകയ്ക്ക് താമസിക്കുകയായിരുന്നു. മോഷണത്തിന് ശേഷം ഒപ്പം താമസിച്ചിരുന്ന സ്ത്രീയുമായി ഇയാൾ രക്ഷപ്പെട്ടെന്നും കണ്ടെത്തി. മോനിഷിനെ കണ്ടെത്താൻ പൊലീസ് ലുക് ഔട്ട് നോട്ടീസ് ഇന്നിറക്കും. കോവളത്തുനിന്നും വാടകക്കെടുത്ത സ്കൂട്ടറിൽ വ്യാജ നമ്പർ പ്ലേറ്റ് ഒട്ടിച്ചാണ് മോഷ്ടാക്കള്‍ നഗരത്തിൽ കറങ്ങി നടന്നത്. വാഹനം വാടകക്ക് എടുത്തവർ ഉത്തർപ്രദേശ് സ്വദേശികളാണെന്ന് കോവളത്ത് […]
Read More

രണ്ടു ദിവസം വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്നും നാളെയും 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതല്‍ കാസര്‍ഗോഡ്് വരെയുള്ള ജില്ലകളിലാണ് രണ്ട് ദിവസത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അറബിക്കടലില്‍ വീണ്ടും പടിഞ്ഞാറന്‍ കാറ്റ് സജീവമായതിന്റെ ഫലമായാണ് മഴ വീണ്ടും എത്തിയത്. മുന്നറിയിപ്പ് പ്രകാരം 27-ാം തീയതി വരെ മഴ തുടരും. എന്നാല്‍ 25ന് അഞ്ചു ജില്ലകളിലും, 26നും 27നും രണ്ട് ജില്ലകളിലും മാത്രമാണ് യെല്ലോ അലേര്‍ട്ട് […]
Read More

കടൽ മാർഗവും തുറമുഖ പ്രദേശം വളഞ്ഞു;സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികൾ.

വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളി സമരം ഏഴാം ദിനം കൂടുതൽ ശക്തം. പൂന്തുറ, ചെറിയതുറ, സെന്റ് സെവ്യേഴ്സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിൽ സമരക്കാര്‍ കരമാ‍ഗവും കടൽ മാ‍ഗവും തുറമുഖ പദ്ധതി പ്രദേശം വളഞ്ഞു. തുറമുഖ നിർമാണമേഖലയിലേക്കുള്ള പ്രധാന കവാടത്തിന്റെ പൂട്ട് തകർത്ത സമരക്കാർ പ്രദേശത്തേക്ക് അതിക്രമിച്ച് കയറി. സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിമാറ്റി എല്ലാ ഗേറ്റുകളും മറികടന്ന് പദ്ധതി പ്രദേശത്ത് കടന്നു പ്രതിഷേധിച്ചു. സമരക്കാരിൽ ഒരു സംഘം കടൽ മാര്‍ഗവും നിർമ്മാണ സ്ഥലത്തേക്കെത്തി പ്രദേശം […]
Read More

​’ഗവർണറെ പൂട്ടാൻ സർക്കാർ’;ചാൻസിലറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ ബുധനാഴ്ച നിയമസഭയിൽ.

സർവകലാശാലകളിൽ ചാൻസിലറുടെ അധികാരം കുറക്കുന്ന ബില്ല് ബുധനാഴ്ച നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്നു. അന്ന് തന്നെ ലോകായുക്ത ബില്ലും സഭയിൽ അവതരിപ്പിക്കും. കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. ബന്ധുനിയമനം അന്വേഷിക്കാനുള്ള സമിതിയുമായി ഗവര്‍ണര്‍ മുന്നോട്ടുപോകവെയാണ് സർവകലാശാലകളിൽ ചാൻസിലറുടെ അധികാരം കുറക്കുന്ന ബില്ല് നിയമസഭയില്‍ എത്തുന്നത്. അതേസമയം കണ്ണൂര്‍ വി.സിക്കെതിരായ നീക്കങ്ങള്‍ക്കിടെ മറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെയും ലക്ഷ്യമിട്ട്ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളിലെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ നിയമിക്കുന്നത് വഴി ഗവര്‍ണര്‍ ലക്ഷ്യമിടുന്നത് വി സിമാരെയാണ്. നിലവില്‍ ഡല്‍ഹിയിലുള്ള […]
Read More

മട്ടന്നൂര്‍ നിലനിര്‍ത്തി എല്‍ഡിഎഫ്; സീറ്റ് ഇരട്ടിയാക്കി യുഡിഎഫ്

മട്ടന്നൂര്‍ നഗരസഭാ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്. 35 വാര്‍ഡുകളില്‍ എല്‍ഡിഎഫ് 21ഉം യുഡിഎഫ് 14ലും വിജയിച്ചു. ബിജെപിക്ക് ഒരു വാര്‍ഡും ലഭിച്ചില്ല. ഇത് ആറാം തവണയാണ് എല്‍ഡിഎഫ് നഗരസഭ ഭരിക്കുന്നത്. ഇടതുമുന്നണിയുടെ എട്ടു വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ ഒരു വാര്‍ഡ് ഇടതുമുന്നണിയും പിടിച്ചെടുത്തു. കീച്ചേരി, കല്ലൂര്‍, മുണ്ടയോട്, പെരുവയല്‍ക്കരി, കായലൂര്‍, കോളാരി, പരിയാരം, അയ്യല്ലൂര്‍, ഇടവേലിക്കല്‍, പഴശ്ശി, ഉരുവച്ചാല്‍, കരേറ്റ, കുഴിക്കല്‍, കയനി, ദേവര്‍ക്കാട്, കാര, നെല്ലൂന്നി, മലക്കുതാഴെ, എയര്‍പോര്‍ട്ട്, ഉത്തിയൂര്‍, നാലാങ്കേരി എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് […]
Read More

ബംഗളൂരുവില്‍ മലയാളി വിദ്യാർഥി ബൈക്ക്​ അപകടത്തില്‍ മരിച്ചു.

കണ്ണൂര്‍ താഴെ ചൊവ്വ ശ്രീരാഗത്തില്‍ സുരേഷ്​ ബാബുവിന്‍റെയും ഷിംനയുടെയും മകന്‍ കെ.പി.ശ്രീരാഗ്​ (23) ആണ്​ മരിച്ചത്​. എച്ച്‌​.എസ്​.ആര്‍. ലേഔട്ടിലെ 360 ടി.എം.ജി ട്രെയ്​നിങ്​ ഇന്‍സ്റ്റിറ്റ്യൂട്ട്​ വിദ്യാര്‍ഥിയാണ്​.ശനിയാഴ്ച രാത്രി എട്ട്​ മണിയോടെ മഡിവാള താവരകെരെയിലായിരുന്നു അപകടം. ശ്രീരാഗ്​ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന്​ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More

ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ ഇനിമുതൽ ഓഫീസുകളില്‍ നടക്കും.

മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ ഓഗസ്റ്റ് 22 മുതല്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ നടക്കും.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അപേക്ഷകര്‍ ഓഫീസില്‍ ഹാജരാകാതെ ഓണ്‍ലൈനായി ലേണേഴ്‌സ് പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണം വകുപ്പ് ഒരുക്കിയിരുന്നു. ഈ ക്രമീകരണം ദുരുപയോഗിക്കുന്ന സാഹചര്യമുള്ളതിനാലാണ് ഓണ്‍ലൈന്‍ ടെസ്റ്റ് അവസാനിപ്പിച്ചത്.ഓഗസ്റ്റ് 22 മുതല്‍ ടെസ്റ്റ് ഡേറ്റ് ബുക്ക് ചെയ്തിരിക്കുന്ന അപേക്ഷാര്‍ഥികള്‍ അതതു ദിവസമോ അല്ലെങ്കില്‍ എസ്.എം.എസ് ആയി മെസേജ് ലഭിക്കുന്ന തീയതിയിലോ ബുക്ക് ചെയ്ത ഓഫീസുകളില്‍ നേരിട്ടെത്തി പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് […]
Read More

നാളെ അവധി ഇല്ല; സ്കൂളുകൾക്ക് പ്രവൃത്തിദിനം.

മഴയെത്തുടർന്ന് സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാ​ഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്. സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാ​ഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്. ഈ മാസം 24-ാം തിയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. 12ന് ആണ് സ്കൂൾ വീണ്ടും തുറക്കുന്നത്.   BMC News Portal BMC News […]
Read More

രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത കേസ്: കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.

രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ്ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകൾ പ്രകാരമാണ് ഇവർ നാല് പേർക്കുമെതിരെ കേസെടുത്തത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കിയുള്ളതായിരുന്നു എസ്പിയുടെ റിപ്പോർട്ട്. […]
Read More