Kerala

ദേശീയ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേട്ടവുമായി മുൻ ബഹ്‌റൈൻ പ്രവാസി.

മുൻ ബഹ്‌റൈൻ പ്രവാസിയും ഏഷ്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമാണ് ജോബ് സണ്ണി  ഹരിയാനയിൽ നടന്ന പതിനഞ്ചാമത് ദേശീയ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേട്ടവുമായി മുൻ ബഹ്‌റൈൻ പ്രവാസി. ഗ്രാപ്ലിംഗ് ചാമ്പ്യൻഷിന്റെ 77 മൈനസ് വിഭാഗത്തിലാണ് മുൻ ബഹ്‌റൈൻ പ്രവാസിയും ഏഷ്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ജോബ് സണ്ണി എന്ന ഈ ഇരുപത്തി അഞ്ച്കാരന്റെ  മികച്ച സ്വർണമെഡൽ നേട്ടം. തൃശ്ശൂർ ജിഎഫ്‌സി ജിമ്മിൽ നിന്നും പരിശീനം നേടിയ ജോബ് സണ്ണി ഈ വിജയത്തിന് മികച്ച പിൻതുണ നൽകിയത് കോച്ച് […]
Read More

മാധ്യമ പ്രവര്‍ത്തകന്‍ എംഎസ് സന്ദീപ് അന്തരിച്ചു.

കൊച്ചി: മാധ്യമപ്രവര്‍ത്തകനായ എംഎസ് സന്ദീപ് അന്തരിച്ചു. 37 വയസായിരുന്നു. മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശിയാണ്. കുറച്ചു നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മംഗളം ദിനപത്രം മുന്‍ റിപ്പോര്‍ട്ടറായ സന്ദീപ് ഇടുക്കി അടക്കമുള്ള വിവിധ ജില്ലകളില്‍ ജോലി ചെയ്തിട്ടുണ്ട്. നിലവില്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തുവരുകയായിരുന്നു. രാവിലെയായിരുന്നു അന്ത്യം.
Read More

നെഹ്‌റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

സെപ്തംബര്‍ നാലിന് നടക്കുന്ന മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും 23ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ നാല് വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ കേരളത്തില്‍ എത്തുന്നുണ്ട്. ഇതിനെത്തുമ്പോള്‍ വള്ളം കളിയില്‍ പങ്കെടുക്കണമെന്നാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അമിത് ഷാ എത്തുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകുമെന്നാണ് സൂചന.
Read More

കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞു; എം.വി.ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം | എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയാകും. കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് എംവി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. ഇക്കാര്യം സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാന സമിതി യോഗത്തിലായിരുന്നു തീരുമാനം. നിലവിൽ എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് അദ്ദേഹം.സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി, സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാർ ടൂറിസം സൊസൈറ്റി ചെയർമാൻ എന്നീ സ്‌ഥാനങ്ങളിൽ […]
Read More

വ്യക്തിനിയമം അനുവദിക്കുന്നെങ്കില്‍ ഒന്നിലധികം വിവാഹമാകാം: ഹൈക്കോടതി.

വ്യക്തിനിയമം അനുവദിക്കുന്നുണ്ടെങ്കില്‍ ഒന്നിലധികം വിവാഹം ആകാമെന്നുഹൈക്കോടതി. മതവിശ്വാസവും ആചാരവും അനുസരിച്ചുള്ള ഒരാളുടെ പ്രവൃത്തിയില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും കോടതി വ്യക്തമാക്കി. തലാക്ക് ചൊല്ലുന്നതില്‍നിന്നു തന്നെ വിലക്കിയ ചവറ കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. നിയമം അനുവദിക്കാത്തതിനാല്‍ മൊഴിചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നതില്‍നിന്നോ ഒന്നിലേറെ വിവാഹം കഴിക്കുന്നതില്‍ നിന്നോ ഒരാളെ തടയാന്‍ കുടുംബകോടതിക്കു കഴിയില്ലെന്നും െഹെക്കോടതി നിരീക്ഷിച്ചു. ഭര്‍ത്താവ് മൂന്നാം തലാക്ക് ചൊല്ലുന്നതും വീണ്ടും വിവാഹം കഴിക്കുന്നതും തടയണമെന്ന് ആവശ്യപ്പെട്ടു ഭാര്യ ചവറ […]
Read More

കേരളം നിക്ഷേപ സൗഹൃദമെന്ന സര്‍ക്കാരിന്റെ വാദം പൊള്ളത്തരം, സിപിഐഎം ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്നുവെന്ന് കെ സുധാകരന്‍.

ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്ന നയമാണ് സര്‍ക്കാരും ഇടതുമുന്നണി നിയന്ത്രണത്തിലുള്ള തദ്ദേശസ്വയംഭരണ സമിതികളും സ്വീകരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. തലശ്ശേരിയില്‍ ഫര്‍ണീച്ചര്‍ വ്യവസായത്തിന് താഴിട്ട് നാടുവിടേണ്ടി വന്ന ദമ്പതികളുടെ ദുരവസ്ഥയ്ക്ക് ഉത്തരവാദി വ്യവസായ വകുപ്പും നഗരസഭയുമാണ്. കേരളം നിക്ഷേപ സൗഹൃദമെന്ന സര്‍ക്കാരിന്റെ വാദം പൊള്ളത്തരവും നാട്യവുമാണെന്ന് ബോധ്യപ്പെടുന്നതാണ് ഈ സംഭവമെന്നും സുധാകരന്‍ പറഞ്ഞു. സിപിഐഎം ഭരണസമിതി കട അടച്ചുപൂട്ടിപ്പിച്ച നടപടി വിവാദമായപ്പോള്‍ കടതുറക്കാന്‍ അനുമതി നല്‍കി കൈയ്യടി നേടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വന്‍കിടക്കാര്‍ക്ക് മാത്രം സഹായകരമായ […]
Read More

ലൈംഗിക ദുരുപയോഗം തടയാൻ സ്‌കൂൾ പാഠ്യപദ്ധതിയിൽ ബോധവൽക്കരണം ഉൾപ്പെടുത്തണം; ഹൈക്കോടതി

ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവൽക്കരണം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിൻറെതാണ് സുപ്രധാന ഉത്തരവ്. വിദ്യാർത്ഥികളുടെ പ്രായത്തിനനുസരിച്ച്  പദ്ധതി തയ്യാറാക്കണം എന്നാണ് നിർദ്ദേശം. രണ്ട് മാസത്തിനുള്ളിൽ പാഠ്യക്രമം തയ്യാറാക്കണം. ഇതിന് വിദഗ്ധ സമിതിയെ രൂപീകരിക്കണമെന്നും അമേരിക്കയിലെ എറിൻസ് ലോയെ മാതൃകയാക്കാമെന്നും കോടതി നിർദ്ദേശിച്ചു. പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം വിഷയമായി ഉൾപ്പെടുത്തുമ്പോൾ ഇത് മാർഗ്ഗരേഖയായി സ്വീകരിക്കാമെന്നും ഉത്തരവിൽ പറയുന്നു.
Read More

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സേതുവിനും അനഘയ്ക്കും.

ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സേതു എഴുതിയ ചേക്കുട്ടി എന്ന പുസ്തകത്തിനാണ് മികച്ച ബാല സാഹിത്യത്തിനുള്ള പുരസ്‌കാരം. അനഘ ജെ കോലാത്ത് യുവ സാഹിത്യ പുരസ്‌കാരം സ്വന്തമാക്കി. മെഴുകുതിരിക്ക് സ്വന്തം തിപ്പെട്ടി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. ഫലകവും 50000 രൂപയുമാണ് പുരസ്‌കാരമായി ലഭിക്കുക.
Read More

ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് നൽകി.

മനാമ: ഐ വൈ സി സി ട്യൂബ്‌ളി – സൽമാബാദ് ഏരിയാ കമ്മിറ്റി മുൻ പ്രസിഡന്റും, ദേശീയ എക്സിക്യൂട്ടീവ് മെമ്പറുമായിരുന്ന അകാലത്തിൽ വിട പറഞ്ഞ ലാൽസൺ പുള്ളിന്റെ നാമധേയത്തിൽ ഏരിയ കമ്മിറ്റി നൽകുന്ന ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് കാസറഗോഡ് ജില്ലയിൽ നൽകി. ധീര രക്തസാക്ഷികളായ കൃപേഷിന്റേയും ശരത്ത്‌ലാലിന്റെയും സ്‌മൃതി മണ്ഡപത്തിൽ വെച്ച് നടന്ന ചടങ്ങിൽ യൂത്ത് കോണ്ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ശ്രീ. ബി പി പ്രദീപ് കുമാർ സ്കോളർഷിപ്പും മൊമെന്റോ ശരത് ലാലിൻറെ പിതാവ്‌ സത്യനാരായണനും […]
Read More

‘ഒരേ വേഷവും ഒരുമിച്ചിരുത്തലിനും പകരം ലിംഗനീതി ഉറപ്പാക്കുകയാണ് വേണ്ടത്’; ജെൻഡർ ന്യൂട്രൽ യൂണിഫോം വിഷയത്തിലെ സർക്കാർ നിലപാട് സ്വാഗതം ചെയ്ത് കാന്തപുരം.

കോഴിക്കോട്: വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേരളമുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. മാത്രമല്ല വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് സാമൂഹിക കടമകള്‍ക്ക് അനുസൃതമായുള്ള സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിന്റെ പാരമ്പര്യത്തിനും ബഹുസ്വരതക്കും യോജിച്ച നിലപാടാണെന്നും കാന്തപുരം […]
Read More