Kerala

​’ഗവർണറെ പൂട്ടാൻ സർക്കാർ’;ചാൻസിലറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ ബുധനാഴ്ച നിയമസഭയിൽ.

സർവകലാശാലകളിൽ ചാൻസിലറുടെ അധികാരം കുറക്കുന്ന ബില്ല് ബുധനാഴ്ച നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്നു. അന്ന് തന്നെ ലോകായുക്ത ബില്ലും സഭയിൽ അവതരിപ്പിക്കും. കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. ബന്ധുനിയമനം അന്വേഷിക്കാനുള്ള സമിതിയുമായി ഗവര്‍ണര്‍ മുന്നോട്ടുപോകവെയാണ് സർവകലാശാലകളിൽ ചാൻസിലറുടെ അധികാരം കുറക്കുന്ന ബില്ല് നിയമസഭയില്‍ എത്തുന്നത്. അതേസമയം കണ്ണൂര്‍ വി.സിക്കെതിരായ നീക്കങ്ങള്‍ക്കിടെ മറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെയും ലക്ഷ്യമിട്ട്ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളിലെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ നിയമിക്കുന്നത് വഴി ഗവര്‍ണര്‍ ലക്ഷ്യമിടുന്നത് വി സിമാരെയാണ്. നിലവില്‍ ഡല്‍ഹിയിലുള്ള […]
Read More

മട്ടന്നൂര്‍ നിലനിര്‍ത്തി എല്‍ഡിഎഫ്; സീറ്റ് ഇരട്ടിയാക്കി യുഡിഎഫ്

മട്ടന്നൂര്‍ നഗരസഭാ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്. 35 വാര്‍ഡുകളില്‍ എല്‍ഡിഎഫ് 21ഉം യുഡിഎഫ് 14ലും വിജയിച്ചു. ബിജെപിക്ക് ഒരു വാര്‍ഡും ലഭിച്ചില്ല. ഇത് ആറാം തവണയാണ് എല്‍ഡിഎഫ് നഗരസഭ ഭരിക്കുന്നത്. ഇടതുമുന്നണിയുടെ എട്ടു വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ ഒരു വാര്‍ഡ് ഇടതുമുന്നണിയും പിടിച്ചെടുത്തു. കീച്ചേരി, കല്ലൂര്‍, മുണ്ടയോട്, പെരുവയല്‍ക്കരി, കായലൂര്‍, കോളാരി, പരിയാരം, അയ്യല്ലൂര്‍, ഇടവേലിക്കല്‍, പഴശ്ശി, ഉരുവച്ചാല്‍, കരേറ്റ, കുഴിക്കല്‍, കയനി, ദേവര്‍ക്കാട്, കാര, നെല്ലൂന്നി, മലക്കുതാഴെ, എയര്‍പോര്‍ട്ട്, ഉത്തിയൂര്‍, നാലാങ്കേരി എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് […]
Read More

ബംഗളൂരുവില്‍ മലയാളി വിദ്യാർഥി ബൈക്ക്​ അപകടത്തില്‍ മരിച്ചു.

കണ്ണൂര്‍ താഴെ ചൊവ്വ ശ്രീരാഗത്തില്‍ സുരേഷ്​ ബാബുവിന്‍റെയും ഷിംനയുടെയും മകന്‍ കെ.പി.ശ്രീരാഗ്​ (23) ആണ്​ മരിച്ചത്​. എച്ച്‌​.എസ്​.ആര്‍. ലേഔട്ടിലെ 360 ടി.എം.ജി ട്രെയ്​നിങ്​ ഇന്‍സ്റ്റിറ്റ്യൂട്ട്​ വിദ്യാര്‍ഥിയാണ്​.ശനിയാഴ്ച രാത്രി എട്ട്​ മണിയോടെ മഡിവാള താവരകെരെയിലായിരുന്നു അപകടം. ശ്രീരാഗ്​ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന്​ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More

ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ ഇനിമുതൽ ഓഫീസുകളില്‍ നടക്കും.

മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ ഓഗസ്റ്റ് 22 മുതല്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ നടക്കും.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അപേക്ഷകര്‍ ഓഫീസില്‍ ഹാജരാകാതെ ഓണ്‍ലൈനായി ലേണേഴ്‌സ് പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണം വകുപ്പ് ഒരുക്കിയിരുന്നു. ഈ ക്രമീകരണം ദുരുപയോഗിക്കുന്ന സാഹചര്യമുള്ളതിനാലാണ് ഓണ്‍ലൈന്‍ ടെസ്റ്റ് അവസാനിപ്പിച്ചത്.ഓഗസ്റ്റ് 22 മുതല്‍ ടെസ്റ്റ് ഡേറ്റ് ബുക്ക് ചെയ്തിരിക്കുന്ന അപേക്ഷാര്‍ഥികള്‍ അതതു ദിവസമോ അല്ലെങ്കില്‍ എസ്.എം.എസ് ആയി മെസേജ് ലഭിക്കുന്ന തീയതിയിലോ ബുക്ക് ചെയ്ത ഓഫീസുകളില്‍ നേരിട്ടെത്തി പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് […]
Read More

നാളെ അവധി ഇല്ല; സ്കൂളുകൾക്ക് പ്രവൃത്തിദിനം.

മഴയെത്തുടർന്ന് സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാ​ഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്. സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാ​ഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്. ഈ മാസം 24-ാം തിയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. 12ന് ആണ് സ്കൂൾ വീണ്ടും തുറക്കുന്നത്.   BMC News Portal BMC News […]
Read More

രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത കേസ്: കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.

രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ്ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകൾ പ്രകാരമാണ് ഇവർ നാല് പേർക്കുമെതിരെ കേസെടുത്തത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കിയുള്ളതായിരുന്നു എസ്പിയുടെ റിപ്പോർട്ട്. […]
Read More

രക്തദാനവും അവയവദാനവും ഇനി കോവിൻപോർട്ടൽ വഴി.

കോവിന്‍പോര്‍ട്ടല്‍ വഴി ഇനി രക്ത-അവയവ ദാനവും ഉള്‍പെടുത്താന്‍ കേന്ദ്ര നടപടി. ഇതിനായുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.പോര്‍ട്ടലിന്റെ നവീകരിച്ച പതിപ്പ് അടുത്തമാസം പകുതിയോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പോര്‍ട്ടലിനു കീഴിലായി കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള സാര്‍വത്രിക പ്രതിരോധ കുത്തിവെപ്പ് പരിപാടിയും (യു.ഐ.പി) നടപ്പിലാക്കും. ഇതുവഴി മുഴുവന്‍ വാക്‌സിനേഷന്‍ സംവിധാനവും ഉടന്‍ തന്നെ ഡിജിറ്റൈലൈസ് ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതോടെ ഗുണഭോക്താക്കളുടെ വിവരശേഖരണം സുഗമമാക്കുമെന്നും അധികൃതര്‍ പറയുന്നു.ഇതിനൊപ്പം തന്നെ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സംവിധാനവും പ്ലാറ്റ്‌ഫോമില്‍ തുടരും. പ്രതിരോധ കുത്തിവെപ്പിനുള്ള […]
Read More

ഗൂഢാലോചന, കലാപാഹ്വാന കേസുകളില്‍ സ്വപ്‌നാ സുരേഷിന് ഹൈക്കോടതിയില്‍ തിരിച്ചടി.

ഗൂഢാലോചന, കലാപാഹ്വാന കേസുകളില്‍ സ്വപ്‌നാ സുരേഷിന് ഹൈക്കോടതിയില്‍ തിരിച്ചടി. മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. രണ്ട് കേസുകളിലും അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണെന്നും അതിനാല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ വാദം പരിഗണിച്ചാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി തള്ളിയത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഡാലോചന കേസും പാലക്കാട് കസബ […]
Read More

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 22ന് ആരംഭിക്കും; വിവിധ കാർഡുകാരുടെ വിതരണ തിയതി അറിയാം.

 മുഖ്യമന്ത്രി വിതരണ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കേന്ദ്രങ്ങളിലും വിതരണ ഉദ്ഘാടനമുണ്ടാകും. ഓഗസ്റ്റ് 23, 24 തീയതികളിലാണ് എ.എ.വൈ കാർഡുകാർക്ക് വിതരണം. ഓഗസ്റ്റ് 25, 26, 27 തീയതികളിൽ പിങ്ക് കാർഡുടമകൾക്കും 29, 30 31 തിയതികളിൽ നീല കാർഡുകാർക്കും സെപ്റ്റംബർ 1,2,3 തീയതികളിൽ വെള്ള കാർഡുകാർക്കും കിറ്റ് വിതരണം ചെയ്യും. പ്രസ്തുത തിയതികളിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് 4,5 ,6 ,7 തീയതികളിൽ അവസരം നൽകും. ഏഴാം തീയതിയോടെ ഭക്ഷ്യക്കിറ്റ് വിതരണം പൂർത്തിയാക്കും. ഓണം കഴിഞ്ഞ് കിറ്റ് […]
Read More

ബഹ്‌റൈനിൽ നിന്നെത്തിയ യാത്രാക്കാരനിൽ നിന്നും കരിപ്പൂരിൽ രണ്ട് കോടിയുടെ സ്വർണ്ണ൦ പിടികൂടി

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. സംഭവത്തിൽ ഒരാൾ കസ്റ്റംസിന്റെ പിടിയിലായി. 2.4 കിലോ സ്വർണ്ണമാണ് പിടിച്ചെടുത്തത്.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മലപ്പുറം ഓമാനൂർ സ്വദേശി ഹംസാത്തു സാദിഖ് ആണ് പിടിയിലായത്. മിശ്രിത രൂപത്തിലാക്കി മലദ്വാരത്തിലായിരുന്നു ഇയാൾ സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്.ബഹ്‌റൈനിൽ നിന്നാണ് സാദിഖ് സ്വർണ്ണവുമായി എത്തിയത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് രണ്ട് കോടി രൂപയോളം വിലവരുമെന്ന് അധികൃതർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ സാദിഖിനെ റിമാൻഡ് ചെയ്തു.
Read More