BMC News Desk

ബീഹാറിൽ ഇടിമിന്നലേറ്റ് മരണം; 24 മണിക്കൂറിനിടെ 19 മരണം

ബീഹാറിൽ വീണ്ടും ഇടിമിന്നലേറ്റ് മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 മരണങ്ങളാണ് സംസ്ഥാനത്തെ പത്ത് ജില്ലകളിലായി റിപ്പോർട്ട്‌ ചെയ്തത്. ഏറ്റവും കൂടുതൽ മരണങ്ങൾ നളന്ദയിലാണ് റിപ്പോർട്ട് ചെയ്തത്. മരണത്തിൽ അനുശോചനം അറിയിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിക്കുകയും പ്രതികൂല കാലാവസ്ഥയിൽ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
Read More

ഒഐസിസി – ഉമ്മൻ ചാണ്ടി അനുസ്മരണം നാളെ (18/07/2025, വെള്ളിയാഴ്ച)- ബഹ്‌റൈൻ കേരളീയ സമാജത്തിൽ

മുതിർന്ന കോൺഗ്രസ്‌ നേതാവും, രണ്ടു തവണ കേരളത്തിന്റെ മുഖ്യമന്ത്രിയും ആയിരുന്ന ഉമ്മൻ‌ചാണ്ടി യുടെ രണ്ടാമത് അനുസ്മരണം നാളെ വൈകുന്നേരം 5 മണിക്ക്(18/07/2025, വെള്ളിയാഴ്ച) ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കും എന്ന് ഒഐസിസി ദേശീയ കമ്മറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു. പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടികളോട് കൂടി നടക്കുന്ന പ്രോഗ്രാമിൽ ബഹ്‌റൈനിലെ വിവിധ സാമൂഹ്യ- സാംസ്കാരിക സംഘടന പ്രതിനിധികൾ പങ്കെടുക്കും. അതിവേഗം – ബഹുദൂരം എന്ന മുദ്രാവാക്യവുമായി കേരളത്തിൽ വികസന പ്രവർത്തങ്ങൾക്കും, പാവപെട്ട ആളുകളുടെ ദൈനംദിന ജീവിതത്തിൽ […]
Read More

സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജ്ജം:ബഹ്‌റൈനും യുഎസും കരാറിൽ ഒപ്പുവെച്ചു

ബഹ്‌റൈനും യുഎസും സമാധാനപരമായ ആണവോർജ്ജ മേഖലയിലുള്ള സഹകരണ കരാറിൽ ഒപ്പുവച്ചു. ബഹ്‌റൈനിനുവേണ്ടി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും യുഎസിനുവേണ്ടി യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ആണ് കരാറിൽ ഒപ്പുവച്ചത്.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അമേരിക്കൻ ഐക്യനാടുകളിലെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി, ആണ് നടപടി .ആണവോർജ്ജ മേഖലയിൽ രാജ്യവും യുഎസും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തിലും ഊർജ്ജ സുരക്ഷയിലും […]
Read More

കുടുംബ സൗഹൃദ വേദി അനുശോചിച്ചു

സാമൂഹിക പ്രവർത്തകനും കുടുംബ സൗഹൃദ വേദിയുടെ പ്രസിഡന്റുമായ മോനി ഒടിക്കണ്ടത്തിലിന്റെ മകൻ മെർവിൻ തോമസ് മാത്യുവിന്റെ ആകസ്മിക വേർപാടിൽ കുടുംബ സൗഹൃദ വേദി അനുശോചിച്ചു. ബിഎംസി ഹാളിൽ ചേർന്ന അനുശോചന യോഗത്തിൽ രക്ഷാധികാരി അജിത്ത് കണ്ണൂർ, മുൻപ്രസിഡന്റ് ജേക്കബ് തേക്കുതോട്, ആക്ടിംഗ് സെക്രട്ടറി ജയേഷ് താന്നിക്കൽ, മറ്റു ഭാരവാഹികളായ സലാം മമ്പാട്ടുമൂല, ഗോപാലൻ വി സി, അൻവർ നിലമ്പൂർ, അബ്ദുൽ മൻഷീർ, മനോജ് പിലിക്കോട്, സാമൂഹിക പ്രവർത്തകരായ ചെമ്പൻ ജലാൽ, ഇ വി രാജീവൻ, ഗണേഷ് കുമാർ, […]
Read More

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥി 16-ാം നിലയില്‍ നിന്ന് ചാടി മരിച്ചു;ശ്രീകാര്യം സ്വദേശിയായ വിദ്യാര്‍ഥിയാണ് മരിച്ചത്

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്‌കൂള്‍ വിദ്യാര്‍ഥി ഫ്‌ളാറ്റില്‍ നിന്ന് ചാടി മരിച്ചു. ശ്രീകാര്യം സ്വദേശിയായ പ്രണവാണ് മരിച്ചത്.കഴക്കൂട്ടത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് 14 വയസുകാരനായ പ്രണവ്. പ്രണവിന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റില്‍ നിന്നാണ് പ്രണവ് എടുത്ത് ചാടിയത്. 16-ാമത്തെ നിലയില്‍ നിന്നാണ് പ്രണവ് ചാടിയത്. കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. കുട്ടിയുടേത് ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യയ്ക്ക് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി.

കോൺഗ്രസ്സ് പാർട്ടിയുടെ സമുന്നത നേതാവും, മുൻ മന്ത്രിയും, കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റുമായ അഡ്വക്കേറ്റ് സി.വി. പത്മരാജന്റെ നിര്യാണത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ ദേശീയ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിലും കോൺഗ്രസ്സ് പാർട്ടിയിലും അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. അദ്ദേഹത്തിൻ്റെ വേർപാട് കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിക്ക് വലിയ നഷ്ടമാണ്. ഓരോ കോൺഗ്രസുകാരൻ്റേയും ആത്മാഭിമാനത്തിൻ്റെ പ്രതീകമായ തിരുവനന്തപുരത്തെ കേരള പ്രദേശ് കോൺഗ്രസ്‌ ആസ്ഥാനം ‘ഇന്ദിരാഭവൻ’ യാഥാർഥ്യമാക്കിയത് അദ്ദേഹം കെ.പി.സി.സി അധ്യക്ഷനായിരുന്ന കാലത്താണ്.ഐക്യമാണ് […]
Read More

കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍;എളമക്കര സ്വദേശി അഖിലാണ് പിടിയിലായത്

കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍. എളമക്കര സ്വദേശി അഖിലാണ് പിടിയിലായത്. മൂന്ന് ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. കൊച്ചിയിലെ ഡാന്‍സാഫ് യൂണിറ്റ് 4 ആണ് ഇയാളെ പിടികൂടിയത്.കുറച്ച് നാളുകളായി ഇയാള്‍ ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ് ഓയിലും ഡാന്‍സ് സംഘം ഇയാളുടെ പക്കല്‍ നിന്ന് പിടികൂടി. എവിടെ നിന്ന് ലഹരി ലഭിച്ചുവെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Read More

എ​ച്ച്.​ബി.​ഡി.​സി​യി​ൽ സർക്കാർ ആ​ശു​പ​ത്രി​ക​ൾ ഇ​നി 24 മ​ണി​ക്കൂ​റും പ്രവർത്തന സജ്ജം

ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്സ‌ിലെ ഹെറിഡിറ്റ റിബ്ലഡ് ഡിസോർഡേഴ്‌സ് സെന്ററിൽ , സർക്കാർ ആശുപത്രികൾ 24 മണിക്കൂറും പ്രവർത്തനമാരംഭിച്ചു. സിക്കിൾ സെൽ അനീമിയ രോഗികൾക്കുള്ള പരിചരണം വർദ്ധിപ്പിക്കുന്നതിനാണ് പുതിയ നടപടി.ബഹ്റൈൻ സിക്കിൾ സെൽ സൊസൈറ്റി ചെയർമാൻ സക്കരിയ ഇബ്രാഹിം അൽ കാസിം ഈ നീക്കത്തെ അഭിനന്ദിക്കുകയും ഇതുവഴി അനിമിയ രോഗികൾക്ക് തുടർച്ചയായ സേവനവും പിന്തുണയും ലഭിക്കുമെന്നും പറഞ്ഞു.ഉയർന്ന നിലവാരം ഉള്ളതും കാര്യക്ഷമമായ പരിചരണം ഉറപ്പാക്കുമെന്ന് സർക്കാർ ആശുപത്രി കാര്യ വിഭാഗം സിഇഒഡോ. ​മ​റി​യം അ​ത്ബി അ​ൽ ജ​ല​ഹ​മ […]
Read More

ഒക്ടോബർ 1 മുതൽ ന്യൂയോർക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഗൾഫ് എയർ

ബഹ്‌റൈൻ്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, ന്യൂയോർക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അമേരിക്കൻ സന്ദർശനത്തെ തുടർന്നാണ് പുതിയ പ്രഖ്യാപനം. ഒക്ടോബർ 1 മുതൽ ഗൾഫ് എയർ ന്യൂയോർക്കിലെ ജോൺ ഓഫ് കെന്നഡി എയർപോർട്ടിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകൾ നടത്തും. ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനങ്ങളാണ് ഈ സർവീസുകൾ നടത്തുക. ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള പ്രധാന നഗരങ്ങൾക്കിടയിൽ ഉള്ള യാത്ര എളുപ്പമാക്കുന്നതിനുള്ള […]
Read More

ബഹ്‌റൈൻ പ്രവാസി തിരൂർ വളാഞ്ചേരി പുന്നത്തല സ്വദേശി മുഹമ്മദ് അഫ്സൽ ബഹ്‌റൈനിൽ നിന്നും നാട്ടിലേക്ക് ഉള്ള യാത്രയിൽ മരണപ്പെട്ടു

ബഹ്‌റൈൻ പ്രവാസി തിരൂർ വളാഞ്ചേരി പുന്നത്തല സ്വദേശി മുഹമ്മദ് അഫ്സൽ ബഹ്‌റൈനിൽ നിന്നും നാട്ടിലേക്ക് ഉള്ള യാത്രയിൽ കരിപ്പൂർ എയർപോർട്ടിനടുത്ത് വെച്ചു മരണപ്പെട്ടു.2 മാസം മുമ്പ് ബഹ്‌റൈനിൽ എത്തിയ മുഹമ്മദ് അഫ്സൽ 27 ആണ് ഇന്നലെ ബഹ്‌റൈൻ-കോഴിക്കോട് യാത്ര മദ്ധ്യേ മരണപ്പെട്ടത്.ബഹ്‌റൈനിലെ മഹൂസ് ഹസീബ കോൾഡ് സ്റ്റോറിൽ ജോലി ചെയ്യുക യായിരുന്നു. 2 ആഴ്ച മുമ്പ് വിട്ടു മാറാത്ത പനി വന്നു ഹോസ്പിറ്റലിൽ പോയി ഡോക്ടർ മൂത്രക്കല്ലിന്റ അസുഖം സ്ഥിതീകരിച്ചത് കാരണം ബന്ധുക്കൾ നാട്ടിലേക്ക് പറഞ്ഞയച്ചതായിരുന്നു. ഇന്നലെ […]
Read More