BMC News Desk

തുടർച്ചയായി എങ്ങനെ നാക്കുപിഴകൾ? സുധാകരനെതിരെ പി കെ ബഷീർ എംഎൽഎ.

കെ. സുധാകരനെതിരെ മുസ്ലിം ലീഗ് എംഎൽഎ പി കെ ബഷീർ. യുഡിഎഫിൽ വിശ്വസിക്കുന്നവരെ വഞ്ചിക്കുന്ന നിലപാടാണ് കെ. സുധാകരൻ്റേത്. ഒരു വട്ടം നാക്കുപിഴ സമ്മതിക്കാം. പലവട്ടം നാക്കു പിഴക്കുന്നത് എങ്ങനെയാണന്നും പി കെ ബഷീറിൻ്റെ ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നുഇന്ന് കേരളം ഒരുമയോടെ പിടിച്ചു നിർത്തുന്ന ബി ജെ പി-ആർ എസ് എസ് കൂട്ടുകെട്ടിന് പൊതുമധ്യത്തിൽ സ്വീകാര്യത നൽകുന്ന പ്രസ്താവനകളാണ് കെ പി സി സി പ്രസിഡന്റ് ശ്രീ കെ സുധാകരന്റെ ഭാ​ഗത്തു നിന്ന് തുടർച്ചയായി ഉണ്ടാകുന്നതെന്നും ബഷീർ […]
Read More

ഇന്ത്യയില്‍ നിന്നുള്ള യുവ പ്രഫഷനലുകള്‍ക്ക് ഓരോ വര്‍ഷവും 3,000 വിസ അനുവദിച്ച്‌ ബ്രിട്ടന്‍;ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കാണ് ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത് .

ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള യുവ പ്രഫഷനലുകള്‍ക്ക് ഓരോ വര്‍ഷവും 3,000 വിസ അനുവദിച്ച്‌ ബ്രിട്ടന്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്തോനേഷ്യയിലെ ബാലിയില്‍ ജി20 സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‍ച നടത്തിയതിന് പിന്നാലെയാണ് നിര്‍ണായക പ്രഖ്യാപനം.ഇതിന്റെ പ്രയോജനം ലഭിക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.കഴിഞ്ഞ വര്‍ഷം അംഗീകരിച്ച യു.കെ-ഇന്ത്യ മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പങ്കാളിത്ത കരാരിന്റെ തുടര്‍ച്ചയായി ഇന്ന് യു.കെ ഇന്ത്യ യങ് പ്രഫഷനല്‍ സ്‌കീം യഥാര്‍ഥ്യമായിരിക്കുന്നു. ബിരുദധാരികളായ 18 മുതല്‍ 30 വയസ്സ് വരെയുള്ളവര്‍ക്ക് […]
Read More

ജി.20 ഉച്ചകോടിയിൽ സമാധാനത്തിനായുള്ള സന്ദേശം ഉയർത്തി ഇന്ത്യ.

ബാലിയിലെ ജി.20 വേദിയിൽ ഇന്ന് മുഴങ്ങിയത് യുദ്ധത്തിന് എതിരായ ഇന്ത്യയുടെ ശക്തമായ സന്ദേശം. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന ഇന്ത്യൻ നിലപാട് ലോക രാജ്യങ്ങൾക്ക് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചുയുക്രൈ്നിൽ വെടിനിർത്തൽ നടപ്പിലാക്കണം. നയതന്ത്രത്തിന്റെ പാതയിൽ സമാധാനം കണ്ടെത്താനുള്ള നീക്കങ്ങളെ വിജയിപ്പിക്കാനാകും എന്നും പ്രധാനമന്ത്രി ഇന്തോനേഷ്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ വ്യക്തമാക്കി. ഇന്ത്യോനേഷ്യയിലെ ഇന്ത്യൻ വംശജരെ അഭിസമ്പോദന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നൂറ്റാണ്ട് ഇന്ത്യയുടെതാണെന്ന് അവകാശപ്പെട്ടു.ബ്രിട്ടൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനഗുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇരു […]
Read More

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് (ISBMUN2022) കോൺഫറൻസ് ഇസ ടൗൺ കാമ്പസിൽ നടന്നു.

നേതൃഗുണവും ആശയ വിനിമയവും വളർത്തിയെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് (ISBMUN2022) കോൺഫറൻസ് രണ്ടു വർഷത്തെ ഇടവേളക്കു ശേഷം ഇസ ടൗൺ കാമ്പസിൽ നടന്നു. ദ്വിദിന സമ്മേളനം സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗം അംഗം രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. എട്ടു സ്കൂളുകളിൽ നിന്നുള്ള 300 ഓളം വിദ്യാർത്ഥികൾ കോൺഫറൻസിൽ […]
Read More

സർവകലാശാലകളുടെ നടത്തിപ്പ് ചാൻസലർക്ക്, മാർച്ച് നടത്തി സമ്മർദം ചെലുത്തേണ്ടെന്ന് ഗവർണർ;താൻ സമ്മർദത്തിന് വഴങ്ങുന്നയാളല്ലെന്ന് ഗവർണർ.

 പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട് എന്നാൽ സമ്മർദം ചെലുത്താമെന്ന് കരുതേണ്ട.എൽഡിഎഫ് മാർച്ച് നടത്തി സമ്മർദം ചെലുത്തേണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻതാൻ സമ്മർദത്തിന് വഴങ്ങുന്നയാളല്ലെന്ന് ഗവർണർ വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം സർക്കാർ ഇടപെട്ടാണ് തകർത്തതെന്ന് ഗവർണർ വിമർശിച്ചു. ഭരണകാര്യങ്ങളിൽ ഒരിക്കലെങ്കിലും ഇടപെട്ടത് ചൂണ്ടിക്കാണിച്ചാൽ രാജിവയ്ക്കാൻ തയ്യാറാണ്. ഡൽഹിക്ക് പുറപ്പെടുന്നത് വരെ തന്റെ പക്കലേക്ക് സർക്കാരിന്റെ ഒരു ഓർഡിനൻസും എത്തിയിരുന്നില്ലെന്ന് ഗവർണർ പറഞ്ഞു. ഇത് എത്ര തവണ പറയമെന്ന് […]
Read More

ശസ്ത്രക്രിയക്ക് ശേഷം ഉമ്മന്‍ചാണ്ടി ജർമനിയിലെ ആശുപത്രി വിട്ടു; വ്യാഴാഴ്ച കേരളത്തിലേക്ക് മടങ്ങും

 തൊണ്ടയിലെ ലേസർ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് പോയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച കേരളത്തിലേക്ക് മടങ്ങും.മൂന്നു ദിവസം വിശ്രമിച്ച ശേഷം മടങ്ങിയാല്‍ മതിയെന്ന ഡോക്ടര്‍മാരുടെ ഉപദേശം അനുസരിച്ചാണ് യാത്ര 17 ലേക്ക് ആക്കിയത്.  കഴിഞ്ഞ  വ്യാഴാഴ്ചയായിരുന്നു ഉമ്മന്‍ചാണ്ടിയെ ബെര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ ലേസര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ഉമ്മൻ‌ ചാണ്ടി ഉന്മേഷവാനാണെന്നും ലേസർ ശസ്ത്രക്രിയ ആയതിനാൽ മറ്റു പ്രയാസങ്ങളില്ലെന്നും അതിവേഗം അദ്ദേഹം പൂർണ ആരോഗ്യത്തിലേക്കു മടങ്ങുമെന്നും ആശുപത്രിയിൽ ഒപ്പമുള്ള […]
Read More

ബഹ്‌റൈന്‍ പുസ്തകമേളയില്‍ ഇന്ന് ;മൂന്നു വിശിഷ്ടാതിഥികള്‍ പങ്കെടുക്കും.

മനാമ:ബഹ്‌റൈന്‍ കേരളീയ സമാജം – ഡി സി ബുക്സ് പുസ്തകമേളയുടെ ആറാം ദിവസമായ ഇന്ന് മൂന്നു വിശിഷ്ടാതിഥികള്‍ പങ്കെടുക്കും. വൈകുന്നേരം 7.30 ന് പ്രമുഖ ഇന്ത്യന്‍ എഴുത്തുകാരന്‍ അമീഷ് ത്രിപാഠിയുമായുള്ള വിർച്വൽ സംവാദം നടക്കും. വൈകീട്ട് 8.00 നു പ്രമുഖ മലയാളി എഴുത്തുകാരനും ജെ സി ബി സാഹിത്യ പുരസ്കാരവിജയിയുമായ എം മുകുന്ദനും പ്രമുഖ ചെറുകഥാകൃത്ത് ജോസ് പനച്ചിപ്പുറവുമായുള്ള മുഖാ മുഖം പരിപാടിയുണ്ടാവും. സമാജം ചിത്രകലാ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചിത്രപ്രദര്‍ശനം ഇന്നത്തോടുകൂടി അവസാനിക്കും. 17 മുതല്‍ […]
Read More

സുനിൽ ജോർജ് മെമ്മോറിയൽ ടൂർണമെന്റ്’ ട്രോഫി സ്മാർട്ട് ക്രിക്കറ്റ് ക്ലബിന്.

ബഹ്‌റൈനിലെ പ്രശസ്‌തരായ 48 ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ബ്രോസ് ആൻഡ് ബഡ്ഡീസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ‘സുനിൽ ജോർജ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്’ ൽ ‘സ്മാർട്ട് ക്രിക്കറ്റ് ക്ലബ്’ ജേതാക്കളായി. ‘ഷഹീൻ ഗ്രൂപ്പ്’ ടീമാണ് റണ്ണർ അപ്പ് ജേതാക്കളായത്. വിജയികൾക്ക് ട്രോഫിയും യഥാക്രമം 400 ഡോളർ, 200 ഡോളർ ക്യാഷ് പ്രൈസുകളും വിതരണം ചെയ്‌തു. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ പ്രതിനിധി നൗഷാദ് ഉക്കയി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു.മത്സരത്തിൽ ‘ഡ്രീം 11′ ടീം മൂന്നാം സ്ഥാനം നേടി. […]
Read More

മോര്‍ബി തൂക്കുപാല കരാര്‍ അജന്ത കമ്ബനിക്ക് നല്‍കിയ പാരിതോഷികമോ; എന്ന് ഹൈകോടതി

ഗാന്ധിനഗര്‍: ഗുജറാത്തില്‍ മോര്‍ബി തൂക്കുപാലം തകര്‍ന്ന് 130 ലേറെ പേരുടെ ജീവന്‍നഷ്ടമായ സംഭവത്തില്‍ തദ്ദേശ സ്ഥാപനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈകോടതി.തുക്കുപാലം പുനര്‍ നിര്‍മാണത്തിന് കരാര്‍ നല്‍കിയതുപോലും ശരിയായ രീതിയലല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.പൊതു പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് എന്തുകൊണ്ടാണ് ടെന്‍ഡര്‍ വിളിക്കാതിരുന്നതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയോട് ഹൈകോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ ചോദിച്ചു.പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി 15 വര്‍ഷത്തേക്ക് ഒറേവ ഗ്രൂപ്പിനാണ് മോര്‍ബി നഗരസഭ കരാര്‍ നല്‍കിയത്. അജന്ത വാള്‍ ക്ലോക്കുകള്‍ നിര്‍മിക്കുന്ന കമ്ബനിയാണ് ഒറേവ.135 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ […]
Read More

ദാറുൽ ഈമാൻ  പഠിതാക്കളുടെ സംഗമം നവംബർ 17നു നടക്കും.

മനാമ : ദാറുൽ ഈമാൻ കേരള വിഭാഗം വനിതാ വിoഗിന്റെ  കീഴിൽ നടക്കുന്ന ഇസ്‌ലാമിക പഠന കോഴ്‌സുകളായ  ആയ തംഹീദുൽ മർഅ, ഖുർആൻ വാരാന്ത ക്ലാസ് എന്നിവയിലെ  പഠിതാക്കളുടെ സംഗമം നവംബർ 17 വ്യാഴം നടക്കും. വൈകീട്ട് 7 മണിക്ക് വെസ്റ്റ് റിഫയിലുള്ള  ദിശാസെന്ററിൽ  വെച്ചു നടക്കുന്ന പരിപാടിയിൽ ദാറുൽ ഈമാൻ കേരളയുടെ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി  “ജീവിത വിജയം ഖുർആനിലൂടെ” എന്ന വിഷയത്തിൽ  പ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് എം.എം. സുബൈർ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള […]
Read More