BMC News Desk

മതപരമായ വിശ്വാസത്തിന്റെയല്ല മറിച്ച് മൗലികാവകാശത്തിന്റെ പ്രശ്‌നമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.

കോഴിക്കോട്:വസ്ത്രധാരണരീതിയും ഭക്ഷണരീതിയുമൊക്കെ മൗലികാവകാശങ്ങളാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഹിജാബ് നിരോധിത വസ്ത്രമൊന്നുമല്ല. മതപരമായ വിശ്വാസത്തിനപ്പുറം ഇത് മൗലികാവകാശത്തിന്റെ പ്രശ്‌നമാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഹിജാബ് കേസ് ഭിന്നവിധിയെ തുടര്‍ന്ന് സുപ്രിംകോടതിയുടെ വിശാലബെഞ്ചിനു വിട്ടതിനെ കുറിച്ചാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ”വസ്ത്രധാരണരീതിയും ഭക്ഷണരീതിയുമൊക്കെ മൗലികാവകാശങ്ങളാണ്. ഏതെങ്കിലും വേഷത്തിനോ വിശ്വാസത്തിനോ ജീവിതരീതിക്കോ നിരോധനം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശം നിരോധിക്കുന്നതിന് തുല്യമാണ്. അത് അന്തര്‍ദേശീയ തലത്തില്‍ തന്നെ രാജ്യത്തിന് അപഖ്യാതി ഉണ്ടാക്കും. ഹിജാബ് കേസ് വിശാലബെഞ്ചിനു വിട്ടിരിക്കുകയാണ്. സുപ്രീംകോടതി അവധാനതയോടെ ഈ വിഷയം കാണുന്നു. വിധിക്കുവേണ്ടി കാത്തിരിക്കുന്നു”- […]
Read More

എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി.

എല്‍ദോസ് കുന്നപ്പിള്ളിലിന് എതിരെ ബലാത്സംഗക്കുറ്റം ചുമത്തി. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് ബലാത്സംഗ കുറ്റം ചുമത്തിയത്. എല്‍ദോസിനെതിരെ തുടര്‍ നിയമ നടപടികള്‍ക്കുള്ള അനുമതിക്കായി അന്വേഷണ സംഘം സ്പീക്കറെ സമീപിക്കും. തന്നെ തട്ടിക്കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും പരാതിക്കാരി ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിലും ആവര്‍ത്തിച്ചതിന് പിന്നാലെയാണ് എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയത്. എല്‍ദോസ് കുന്നപ്പിള്ളില്‍ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‌കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീര്‍പ്പാക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്നും കോവളം പൊലീസ് കേസെടുക്കാതെ […]
Read More

വിജയ് സാഖറെയെ എൻഐഎ ഐജിയായി നിയമിച്ചു.

കേരളത്തിൻ്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയെ ദേശീയ അന്വേഷണ ഏജൻസിയുടെ ഐജിയായി നിയമിച്ചു. അഞ്ച് വർഷത്തേക്ക് ഡെപ്യൂട്ടേഷനിലാണ് നിയമനം. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലേക്കാണ് വിജയ് സാഖറെ ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ടത്. എന്നാൽ, എൻഐഎയിലേക്ക് നൽകുകയായിരുന്നു. 1996 കേരള കേഡറിലെ ഐപിഎസ് ഓഫീസറാണ് വിജയ് സാഖറെ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി പ്രവർത്തിക്കുന്നതിനിടെയാണ് അദ്ദേഹത്തെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചത്. സ്വർണക്കടത്ത് കേസിൽ സാഖറെ വിവാദങ്ങളിൽ പെട്ടത് ചർച്ചയായിരുന്നു. മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നൽകണമെന്നാവശ്യപ്പെട്ട് സാഖറെ തന്നെ […]
Read More

ടഗ്ഗ് ഓഫ്‌ വാർ അസോസിയേഷൻ ബഹ്റൈൻ ഓണാഘോഷവും,കമ്മിറ്റിയുടെ സ്ഥാനാരോഹണവും ലോഗോ പ്രകാശനവും ശ്രദ്ധേയമായി.

ടഗ്ഗ് ഓഫ്‌ വാർ അസോസിയേഷൻ ബഹ്റൈൻ ഓണാഘോഷവും,കമ്മിറ്റിയുടെ സ്ഥാനാരോഹണവും ലോഗോ പ്രകാശനവും ശ്രദ്ധേയമായി. ബഹ്‌റിനിലെ വടംവലി കൂട്ടായ്മയായ ടഗ്ഗ് ഓഫ്‌ വാർ അസോസിയേഷൻ ഓണാഘോഷവും,പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും ലോഗോ പ്രകാശനവും ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ വളരെ വിപുലമായ രീതിയിൽ നടത്തപ്പെട്ടു.ഓണാഘോഷ പരിപാടി മുതിർന്നവരുടേയും,കുഞ്ഞുങ്ങളുടെയും വിവിധ കലാ പരിപാടികളും അരങ്ങേറി.സെഗയ ബി എം സി ഹാളിൽ വച്ചു നടന്ന പരിപാടിയിൽ നൂറ്റി എൺപതോളം വരുന്ന കായിക താരങ്ങളും അവരുടെ കുടുംബാഗങ്ങളും പങ്കെടുത്തു. ബഹ്‌റിനിലെ സാംസ്‌കാരിക സാമൂഹിക രംഗത്തെ […]
Read More

ഈ വർഷത്തെ ജി ടി എഫ് സേവാ പുരസ്‌കാരം ഗംഗൻ തൃക്കരിപ്പൂരിന്.

ബഹ്‌റൈൻ : കോഴിക്കോട് ജില്ലയിലെ തിക്കോടി പ്രദേശത്തുകാരുടെ ഗ്ലോബൽ കൂട്ടായ്മയായ ജി ടിഎസ് ബഹ്‌റൈൻ ചാപ്റ്റർ, സാന്ത്വന മേഖലകളിൽ നിസ്വാർത്ഥ സേവനങ്ങൾ ചെയ്യുന്ന വ്യക്തികൾക്ക് വർഷംതോറും നൽകിവരുന്ന ജി ടി എഫ് സേവാ പുരസ്കാരത്തിനാണ് ഈ വർഷം ഗംഗൻ തൃക്കരിപ്പൂരിനെ തിരഞ്ഞെടുത്തത്. രക്തദാന, സഹായ-സാന്ത്വന മേഖലകളിലുള്ള സേവനങ്ങൾ പരിഗണിച്ചാണ് പുരസ്കാര൦. ഈ മാസം ഇരുപത്തിയെട്ടിന് സെഗയ കെ സി എ ഹാളിൽ വച്ച് നടക്കുന്ന “തിക്കോടിക്കാരുടെ പൊന്നോണം 2022” പരിപാടിയിൽ വെച്ച് ഉപഹാരം സമർപ്പിക്കുമെന്ന് ജി ടിഎസ് […]
Read More

ബി.കെ.എസ് സാഹിത്യ വിഭാഗ൦ പ്രവര്‍ത്തനോദ്ഘാടനം ഡോ. സുനില്‍ പി ഇളയിടം നിർവഹിക്കും.

ബഹ്റെെൻ: കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ പരിപാടിക്കായാണ് ഡോ. സുനില്‍ പി ഇളയിടം ബഹ്‌റൈനില്‍ എത്തുന്നത്. ഒക്ടോബര്‍ 14 വെള്ളിയാഴ്ച വൈകീട്ട് 7:30 ന് ആണ് അദ്ദേഹം എത്തുന്നത്. ബി.കെ. എസ് ഡയമണ്ട് ജൂബിലി ഹാളില്‍ സാഹിത്യ വിഭാഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഡോ. സുനില്‍ പി ഇളയിടം നിർവഹിക്കും.’സാഹിത്യവും സാമൂഹികതയും’ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും. വാര്‍ത്താക്കുറിപ്പിലൂടെ ആണ് സമാജം ബാരവാഹികൾ ഇക്കാര്യം അറിയിച്ചത്. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, […]
Read More

സിപിഎം–ബിജെപി സംഘർഷം; ‌ ഇരുപക്ഷത്തുമുള്ള ആറു പേർക്ക് മർദനമേറ്റു.

തിരുവന്തപുരം : സിപിഎം–ബിജെപി സംഘർഷത്തിൽ യുവമോർച്ച–ആർഎസ്എസ് നേതാക്കളായ നാലു പേർക്കും രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർക്കും മർദനമേറ്റു. ഞായർ രാത്രി 11 മണിയോടെ സിപിഎം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫിസിനു മുന്നിലായിരുന്നു സംഘർഷം. മർദനമേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. യുവമോർച്ച കള്ളിക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീജിത്(24) സെക്രട്ടറി ശ്രീലാൽ(28)മണ്ഡലം കമ്മിറ്റി അംഗം ജ്യോതിഷ്(22) ആർഎസ്എസ് ഖണ്ഡ് സഹ കാര്യവാഹക് വിഷ്ണു(26) എന്നിവർ കാട്ടാക്കട യിലെ സ്വകാര്യ ആശുപത്രിയിലും ഡിവൈഎഫ്ഐ കോവിൽവിള യൂണിറ്റ് കമ്മിറ്റി അംഗം മനു(28) ദീപു(26) എന്നിവർ […]
Read More

നരബലി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

കൊച്ചിയിൽ നിന്ന് രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്‌ണങ്ങളാക്കി പത്തനംതിട്ടയ്ക്കു സമീപം ഇലന്തൂരിൽ കുഴിച്ചിട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. ഒകടോബർ 28ന് എറണാകുളം പത്തടി പാലം റസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. അതേസമയം, കസ്റ്റഡിയിലുള്ള ഭഗവൽ സിം​ഗ് പാർട്ടി അംഗമല്ലെന്ന് സിപിഐഎം പിബി അം​ഗം എം.എ.ബേബി. […]
Read More

അടുത്ത ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നി.

അടുത്ത ബിസിസിഐ പ്രസിഡൻ്റായി ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ റോജർ ബിന്നി തന്നെ സ്ഥാനമേൽക്കും. ഈ മാസം 18 മുതലാണ് ബിന്നി ചുമതലയേൽക്കുക. ജയ് ഷാ ബിസിസിഐ ജനറൽ സെക്രട്ടറിയായും രാജീവ് ശുക്ല വൈസ് പ്രസിഡൻ്റായും തുടരും. 2017 മുതൽ 19 വരെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ആയിരുന്ന ആഷിഷ് ഷെലർ ബിസിസിഐ ട്രഷറർ ആവും. നിലവിൽ അസം ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ ദേവജിത് സൈകിയ ജോയിൻ്റ് സെക്രട്ടറിയാവും. നിലവിലെ ട്രഷററായ അരുൺ ധുമാൽ ഐപിഎൽ ചെയർമാനായി […]
Read More

കേരളത്തിൽ ‘നരബലി’: രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയതിന് മൂന്നു പേർ പൊലീസ് കസ്റ്റഡിയിൽ.

കൊച്ചി: കേരളത്തിൽ നരബലി നടന്നതായി കണ്ടെത്തൽ. തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് നരബലി നടത്തിയത്. പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റാണ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്. മൂന്ന് പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റും ദമ്പതികളുമാണ് പിടിയിലായിരിക്കുന്നത്. തിരുവല്ല സ്വദേശിയായ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി […]
Read More