BMC News Desk

ബഹ്‌റൈനിലെ കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം.

കെസിഎ ഹാളിൽ 25/08/22ന് നടന്ന എ.ജി.എം തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന് പുതിയ നേതൃത്വ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രീ എം ടി വിനോദ് കുമാർ പ്രസിഡണ്ടായും ശ്രീ സൂരജ് നമ്പ്യാർ ജനറൽ സെക്രട്ടറിയായി പുതിയ കമ്മിറ്റി നിലവിൽ വന്നു മറ്റു ഭാരവാഹികൾ. ശ്രീ സത്യശീലൻ വൈസ് പ്രസിഡൻറ്,ശ്രീ സുനിൽകുമാർ ജോയിൻ സെക്രട്ടറി,ശ്രീ പിപി വിനോദ് ട്രഷറർ, ജസിൽ (സ്പോർട്സ് സെക്രട്ടറി) ,ശ്രീലേഷ് (കൾച്ചറൽ സെക്രട്ടറി),ഉമേഷ് മെമ്പേഴ്സിപ്പ് സെക്രട്ടറി,സന്തോഷ് പി.ആർ.ഒ, മോഹൻദാസ് അസ്സി:ട്രഷറർ. ഇലക്ട്രൽ ഓഫീസർ ശ്രീ […]
Read More

യുഎഇയില്‍ വിദേശികള്‍ക്ക് റിമോട്ട് വര്‍ക്ക് വിസ അടുത്ത മാസം മുതല്‍

വിദേശികള്‍ക്ക് യുഎഇയില്‍ സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ താമസിച്ച് വെര്‍ച്വലായി ജോലി ചെയ്യാവുന്ന റിമോട്ട് വര്‍ക്ക് വിസ അടുത്ത മാസം മുതല്‍ നല്‍കും. ഒരു വര്‍ഷമാണ് കാലാവധി. മാസം കുറഞ്ഞത് 5,000 യുഎസ് ഡോളര്‍ ശമ്പളമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദേശ കമ്പനികളില്‍ വെര്‍ച്വലായി ജോലി ചെയ്യുന്നവര്‍ക്ക് യുഎഇയില്‍ താമസിക്കാന്‍ കഴിയും. കുടുംബത്തെയും കൊണ്ടുവരാനാകും. ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
Read More

ട്വന്റി 20 ലോകകപ്പ് ഇന്ത്യന്‍ ടീമീനെ പ്രഖ്യാപിച്ചു; സഞ്ജു ഇല്ല.

ട്വന്റി 20 ലോകകപ്പിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍. ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേല്‍ ടീമില്‍ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലില്ല.മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍ എന്നിവരെ സ്റ്റാന്‍ഡ് ബൈ ആയി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കിന്റെ പിടിയിലായ രവീന്ദ്ര ജഡേജ ടീമിലില്ല. ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേല്‍ കളിക്കും. വെറ്ററന്‍ താരം രവിചന്ദ്ര അശ്വിന്‍ ടീമിലിടം നേടി കെഎല്‍ രാഹുല്‍ ആണ് വൈസ് ക്യാപ്റ്റന്‍. […]
Read More

സീറോ മലബാർ സൊസിറ്റിയുടെ “ഓണമഹോത്സവം 2022” ഇന്ത്യൻ സ്ഥാനപതി ഉദ്ഘാടനം ചെയ്തു.

ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റി സംഘടിപ്പിച്ച ഓണമഹോത്സവത്തിന്റെ മുഖ്യ ആകർഷണമായ ഓണമഹാസദ്യയും അനുബന്ധആഘോഷങ്ങളും ബഹറിനിലെ ബഹുമാനപ്പെട്ട ഇന്ത്യൻ സ്ഥാനപതി ശ്രീ പിയൂഷ് ശ്രീവാസ്തവ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു .ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബഹ്‌റിനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. വാദ്യമേളങ്ങളുടെയും, താലപൊലിയുടെയും മുത്തുക്കുടകളുടെയും , അകമ്പടിയോടെ ബഹുമാനപെട്ട ഇന്ത്യൻ സ്ഥാനപതിയെ വേദിയിലേക്കാനയിച്ചു . ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്കൂൾ ചെയർമാൻ […]
Read More

ബഹറൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി മെഗാ തിരുവാതിര സംഘടിപ്പിച്ചു.

നൂറിൽ പരം നർത്തകിമാർ പങ്കെടുത്ത മെഗാ തിരുവാതിര കാണാൻ ബഹറൈൻ്റെ വിവിധ ഭാഗങ്ങളിൽ സ്ത്രികളടക്കമുള്ള വൻ ജനാവലി സാക്ഷിയായിരുന്നു.നൃത്താദ്ധ്യാപകരായ ശുഭ അജിത്തും രമ്യബിനോജും ചിട്ടപ്പെടുത്തിയ തിരുവാതിരയുടെ പരിശീലനം രണ്ട് മാസമായി സമാജത്തിൽ നടന്നുവരികയായിരുന്നുവെന്നും മെഗാ തിരുവാതിര വൻ വിജയമാക്കിയ മുഴുവൻ വ്യക്തികളെയും അഭിനന്ദിക്കുന്നതായി പി.വി.രാധാകൃഷ്ണ പിള്ള പറഞ്ഞു,ബി.കെ. എസ് ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു. ശ്രാവണം ചെയർമാൻ എം പി രഘു, ജനറൽ കൺവീനർ ശങ്കർ പല്ലൂർ .മെഗാ തിരുവാതിര കൺവീനർ ജയ രവി […]
Read More

യുവത്വവും പ്രസരിപ്പും സഭയ്ക്ക് മുതൽക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി; ചരിത്രത്തിലേക്കാണ് ഷംസീർ നടന്നു കയറിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്.

കേരള നിയമസഭയുടെ 24ാ-മത് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ.എൻ ഷംസീറിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും.താരതമ്യേന ചെറിയ പ്രായത്തിൽ സഭാധ്യക്ഷ സ്ഥാനത്ത് വന്ന നിരവധി പേരുണ്ട്. ആ നിലയിലാണ് ഷംസീറിന്റെ സ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മികവാർന്ന ആ പാരമ്പര്യത്തെ കൂടുതൽ ശക്തവും ചൈതന്യവത്തായി മുന്നോട്ട് കൊണ്ടുപോകുന്നതിന് കഴിയുമെന്നതിൽ സംശയമില്ല. ഇതിലും കുറഞ്ഞ പ്രായത്തിൽ അധ്യക്ഷസ്ഥാനത്ത് വന്ന സി.എച്ച് മുഹമ്മദ് കോയയെ പോലുള്ളവരുടെ കാര്യം മറക്കുന്നില്ല. അത്രത്തോളം എളുപ്പമില്ലെങ്കിലും പ്രായത്തെ കടന്ന് നിൽക്കുന്ന പരിജ്ഞാനവും […]
Read More

ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് മനാമ സൂഖിൽ 10 ദിവസ൦ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു.

പൈതൃക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസിന്റെ നേതൃത്വത്തിലാണ് മനാമ സൂഖിൽ 10 ദിവസത്തെ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നത് . സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഒന്നുവരെയാണ് ‘മനാമയിലേക്ക്’ എന്ന പ്രമേയത്തിൽ പരിപാടികൾ ഒരുക്കുന്നത്. ബഹ്‌റൈന്റെ പാരമ്പരാഗത തനത് കരകൗശലങ്ങൾ കുട്ടികൾക്കും യുവതലമുറക്കും ഒരു പോലെ പരിചയപ്പെടുത്തുന്നതിനും പരിശീലനം നൽകുന്നതിനുമുള്ള ശിൽപശാലകളും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. ബഹ്‌റൈനിൽ തലമുറകളായി കൈമാറി വന്ന കളികൾ, സംഗീതം എന്നിവയുമായാണ് പരിപാടികൾ നടക്കുക കുട്ടികളുടെ പ്രത്യേക പരിപാടികളും ഇതോടനുബന്ധിച്ച് […]
Read More

ആറന്മുള ഉത്രട്ടാതി വള്ളംകളി; ഏഴാം തവണയും കിരീടം മല്ലപ്പുഴശേരിക്ക്.

ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ മല്ലപ്പുഴശ്ശേരി ഏഴാം കിരീടം നേടി. ബി ബാച്ചിൽ ഇടപ്പാവൂര്‍ പള്ളിയോടമാണ് വിജയി.എ ബാച്ച് വള്ളങ്ങളുടെ ഫൈനലിൽ വള്ളപ്പാടകലെ കുറിയന്നൂരിനെ തോൽപ്പിച്ചാണ് മല്ലപ്പുഴശ്ശേരി കിരീടം നേടിയത്.ലൂസേഴ്‌സ് ഫൈനലില്‍ പ്രയാര്‍, ഇടയാറന്മുള, പുന്നംതോട്ടം, ഇടയാറന്മുള പള്ളിയോടങ്ങളാണ് മത്സരിക്കുക. മത്സര വള്ളംകളിയുടെ ഉദ്ഘാടനം മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ് നിര്‍വഹിച്ചത്. എൻ.എസ്.എസ്. പ്രസിഡന്‍റ് ഡോ.എം.ശശികുമാർ സമ്മാനദാനം നിർവഹിക്കും. കെ.എസ്. മോഹനൻ ക്യാഷ് അവാർഡ് വിതരണം ചെയ്യും.
Read More

പ്രവാസികള്‍ക്കായി 550 രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയുമായി നോര്‍ക്ക.

പ്രവാസികള്‍ക്കായി 550 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. വിദേശത്തുള്ള പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നോര്‍ക്ക റൂട്ട്‌സ് ആരോഗ്യ ഇന്‍ഷുറന്‍സ് വഴിയാണ് പദ്ധതി. പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇത് നടപ്പിലാക്കുന്നത്.പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികളും അവരോടൊപ്പം വിദേശത്ത് താമസിക്കുന്നവരും പദ്ധതിയുടെ പരിധിയില്‍ വരും. പ്രതിവര്‍ഷം 550 രൂപയാണ് പ്രീമിയം. രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.നോര്‍ക്ക റൂട്ട്സിന്റെ […]
Read More

ഒ. പി ഇബ്രാഹിം കുടുംബ സഹായ ഫണ്ട് കുടുംബത്തിന് കൈമാറി.

കോഴിക്കോട് ബാലുശ്ശേരി പൂനത്ത് സ്വദേശി ഒ. പി ഇബ്രാഹിം കുടുംബ സഹായ ഫണ്ട് കേരള ഗാലക്സി ബഹറിൻ ഗ്രൂപ്പ് രക്ഷാധികാരി വിജയൻ കരുമലയുടെയും കോർഡിനേറ്റർ വിനോദ് അരൂരിൻ്റെയും സാനിധ്യത്തിൽ ബഹറിൻ കാസ്റ്റിലോ ( Baharain Carlton Hotel ) ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ ബഹറിനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ സുധീർ തിരുനിലത്ത് അദ്ദേഹത്തിൻ്റെ കുടുംബത്തിന് കൈമാറി ഫണ്ട് സമാഹരണത്തിന് സഹായിച്ച എല്ലാ സുമനുസ്സുകൾക്കും നന്ദി, ഫണ്ട് സമാഹരണത്തിന് മുൻകൈയ്യെടുത്ത് പ്രവർത്തിച്ച സലാം വടകര, ഇസ്മയിൽ കാലിക്കറ്റ് […]
Read More