BMC News Desk

മധുര വിതരണത്തോടെ ഇന്ത്യൻ സോഷ്യൽ ഫോറം ഒരു മാസം നീണ്ടു നിൽക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കം കുറിച്ചു.

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം. കേരള സ്റ്റേറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം നമുക്കൊരുമിച്ചാഘോഷിക്കാം എന്ന സന്ദേശത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക് മനാമ ബ്ലോക്ക് കമ്മറ്റിയുടെ പരിധിയിൽ രാവിലെ 10 മണിക്ക് ബ്ലോക്ക് പ്രസിഡന്റ് സകീർ ഹുസ്സൈൻ മധുര വിതരണചെയ്തു കൊണ്ട് ഒന്നാം ഘട്ടം ബ്ലോക്ക് തല ആഘോഷങ്ങൾക് തുടക്കം കുറിച്ചു .   ബഹ്‌റൈനിലെ വ്യത്യസ്ത സ്ഥലങ്ങളിൽ മധുര വിതരണവും ,പായസ വിതരണവും aug 15 ദിനത്തിൽ നൽകുവാനും തുടർന്നുള്ള ദിനങ്ങളിൽ ഇന്ത്യൻ […]
Read More

ഇന്ത്യാ വിരുദ്ധ ഉള്ളടക്കം; 8 യൂട്യൂബ് ചാനലുകൾ നിരോധിച്ചു.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 8 യൂട്യൂബ് ചാനലുകൾ കേന്ദ്രം നിരോധിച്ചു. ഒരു പാക്ക് ചാനലും, 7 ഇന്ത്യൻ ചാനലുമാണ് ഇന്ത്യാ വിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധിച്ചത്. മതപരമായ നിർമിതികൾ പൊളിക്കാൻ ഇന്ത്യാ ഗവൺമെന്റ് ഉത്തരവിട്ടു എന്നതുപോലുള്ള വ്യാജ വാർത്തകൾ ഇവർ നൽകിയതായി കണ്ടെത്തി. 2021ലെ ഐ ടി നിയമങ്ങൾ പ്രകാരമാണ് നടപടി. എട്ട് യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, രണ്ട് ഫേസ്ബുക്ക് പോസ്റ്റുകൾ […]
Read More

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷിക ദിനം ബഹ്റൈൻ നവകേരള സമുചിതമായി ആചരിച്ചു.

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷിക ദിനം ബഹ്റൈൻ നവകേരള സമുചിതമായി ആചരിച്ചു. ഹൂറ, സൽമാനിയ , കമ്മീസ്, സൽമാബാദ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പായസ വിതരണം നടത്തി. കോ ഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല, പ്രസിഡന്റ് എൻ.കെ. ജയൻ, സെക്രട്ടറി എ.കെ.സുഹൈൽ, അസീസ് ഏഴാകുളം, ലസിത ജയൻ, രാമദാസ് , ആർ.ഐ. മനോജ് കൃഷ്ണൻ, നിശാന്ത്,അഷ്റഫ് പട്ടാമ്പി, എൻ.കെ.ഫൈസൽ എന്നിവർ നേതൃത്വം നൽകി.
Read More

വെളിച്ചം വെളിയംങ്കോടിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

വെളിച്ചം വെളിയംങ്കോട് ബഹ്റൈൻ യൂണിറ്റിന്റെ ആറാമത് ആരോഗ്യസുരക്ഷാ പരിശോധന 19.08.2022 വെള്ളിയാഴ്ച കാലത്ത് 8 മണി മുതൽ ഉച്ചക്ക് 12 മണിവരെ തൂബ്ലി ബസ്മ തൊഴിലാളി താമസ സ്ഥലത്ത് തുടക്കം കുറിക്കുമെന്ന് വെളിച്ചം വെളിയംങ്കോട് ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു കഴിഞ്ഞ കാലങ്ങളിൽ അർഹതപ്പെട്ടവർക്ക് അത്താണി എന്ന നിലയിൽ ചികിൽസാ സഹായം,ആരോഗ്യ പരിശോധന സാമൂഹ്യ സേവനം,രക്തദാനം,അന്നദാനം എന്നീ മേഖലകളിൽ വിവിധ തരത്തിലുള്ള ഒട്ടനവധി ജീവകാരുണ്യപ്രവർത്തനങ്ങളാണ് ബഹ്റൈനിലും നാട്ടിലും വെളിച്ചം വെളിയങ്കോട് മുൻ കാലങ്ങളിൽ നടപ്പിലാക്കിയത്. ഭാരത സ്വാതന്ത്ര്യത്തിന്റെ എഴുപത്തി […]
Read More

ബഹറൈൻ കേരളീയ സമാജം ഓണാഘോഷം; കബഡി മത്സരം ആഗസ്റ്റ് 19 ന് വെള്ളിയാഴ്ച നടക്കും.

ബഹറൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തപ്പെടുന്ന ഇന്ത്യൻ ഡി ലൈറ്റ്സ് ട്രോഫിക്ക് വേണ്ടിയുള്ള കബഡി മത്സരം 19 ആഗസ്റ്റ് വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുമെന്ന് ബഹറൈൻ കേരളീയ സമാജം പത്രക്കുറിപ്പിൽ അറിയിച്ചു. ബഹറൈനിലെ പ്രമുഖ കമ്പഡി ടീമുകൾ മാറ്റുരക്കുന്ന മത്സരം വീക്ഷിക്കുവാൻ ഏവർക്കും അവസരമൊരുക്കീട്ടുണ്ട് എന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കമ്പഡി മത്സരം കൺവീനർമാരായ രാജേഷ് കോടോത്ത് 33890941, ഷാജി ദിവാകരൻ 39437444 എന്നിവരെ ബന്ധപ്പെടണമെന്ന് ബഹറൈൻ കേരളീയ സമാജം വാർത്താക്കുറിപ്പിൽ […]
Read More

കെഎംസിസി ബഹ്‌റൈൻ; സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു

മനാമ. ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസ്സിയുടെ ആസാദി കാ അമൃത് മഹോത്സവുമായി സഹകരിച്ചു കൊണ്ട് കെ എം സി സി ബഹ്‌റൈൻ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം ശ്രദ്ധേയമായി.രാവിലെ കെഎംസിസി ആസ്ഥാനത് ദേശീയ പതാക ഉയർത്തി കൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. വൈകിയിട്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾ ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ഉത്ഘാടനം […]
Read More

ഐ. സി.എഫ്. സൽമാബാദ് സെൻട്രൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

സൽമാബാദ് മദ്രസ്സയിൽ നടന്ന ആഘോഷ പരിപാടികൾ സദർ മുഅല്ലിം വരവൂർ അബ്ദുറഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഐ.സി. എഫ് . നാഷനൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ ജനറൽ സിക്രട്ടറി ഫൈസൽ ചെറുവണ്ണൂർ സന്ദേശ പ്രഭാഷണം നടത്തി. ഹംസ ഖാലിദ് സഖാഫി, മുനീർ സഖാഫി, ഷഫീഖ് മുസ്ല്യാർ, അബ്ദുള്ള രണ്ടത്താണി, ഷാജഹാൻ കൂരിക്കുഴി എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാ മത്സരങ്ങളും നടന്നു.
Read More

ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്റൈൻ വാർഷിക ആഘോഷ൦ സംഘടിപ്പിക്കുന്നു.

സെപ്റ്റബർ 2ന് വെള്ളിയാഴ്ച വൈകീട്ട് 6.30 ന് വിപുലമായ വാർഷിക ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.പ്രത്യകമായി ആരോഗ്യബോധവൽക്കരണവും അതോടൊപ്പം കുട്ടികളുടെയും മുതിർന്നവരുടെയും കലാവാസനയെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള വേദിയും ഗൾഫ് മലയാളി ഫെഡറേഷൻ ഒരുക്കിയിട്ടുണ്ട്.പങ്കെടുക്കാൻ ആഗ്രഹഹിക്കുന്നവർ ഈ മാസം 25 ന് മുൻപ് 38349311 , 33403533 എന്നീ നമ്പറുകളിൽ റെജിസ്ട്രർ ചെയ്യേണ്ടതാണെന്നും ഭാരവാഹികൾ അറിയിച്ചു.പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ലഭിക്കും.
Read More

ബഹ്‌റൈനിലേക്ക് യു.എ. യിൽ നിന്നും പുതിയ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങി ഗള്‍ഫ് എയര്‍

ബഹ്‌റൈനിലേക്ക് യു.എ. യിൽ നിന്നു പുതിയ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങുന്നു . ഗള്‍ഫ് എയര്‍ റാസല്‍ ഖൈമ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി സഹകരിച്ചാണ് സര്‍വ്വീസ് ആരംഭിക്കുന്നത്.2022 ഒക്ടോബര്‍ 3-ന് റാസല്‍ഖൈമയിലേക്കുള്ള ഷെഡ്യൂള്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടതായി ഗള്‍ഫ് എയര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സായിദ് ആര്‍ അല്‍സയാനി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ വിമാന സര്‍വ്വീസ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More