മഹാരാഷ്ട്രതീരത്ത് ആയുധങ്ങളുമായി ബോട്ട് കണ്ടെത്തി : അതീവ ജാഗ്രതാ നിർദ്ദേശം
മഹാരാഷ്ട്രതീരത്ത് ആയുധങ്ങളുമായി ബോട്ട് കണ്ടെത്തി. റായ്ഗഢ് ജില്ലയിലെ ഹരിഹരേശ്വര്‍ തീരത്താണ് ബോട്ട് കണ്ടെത്തിയത്.എ.കെ 47 തോക്കുകളും തിരകളും മറ്റ് സ്ഫോടകവസ്തുക്കളും ബോട്ടിലുണ്ടായിരുന്നു. ഉപേക്ഷിക്കപ്പെട്ടനിലയിലാണ് ബോട്ട് കണ്ടെത്തിയത്. ആയുധങ്ങളുമായി ബോട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആസ്ട്രേലിയന്‍ നിര്‍മ്മിത ബോട്ടാണിതെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ബോട്ട് ഹരഹരേശ്വര ബീച്ചിന് സമീപത്തേക്ക് എത്തുമ്ബോള്‍ കോസ്റ്റ്ഗാര്‍ഡിനെ വിവരമറിയിച്ചിരുന്നില്ല. മുംബൈയില്‍ നിന്നും 200 കിലോമീറ്ററും പൂണെയില്‍ നിന്നും 170 കിലോമീറ്ററും അകലെയാണ് ബോട്ട് കണ്ടെത്തിയത്.ബോട്ട് കണ്ടെത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് […]