അറിവിന്‍റെ പുതുലോകത്തേക്ക് വാതായനങ്ങൾ തുറന്ന് അവധിക്കാല ക്യാമ്പിന് തുടക്കമായി.
മനാമ: അറിവിന്‍റെ അനുഭവങ്ങളുടെയും ലോകത്തേക്ക് വാതായനങ്ങൾ തുറന്ന് അവധിക്കാല ക്യാംപിന് തുടക്കമായി. ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ, ടീൻ ഇന്ത്യ, മലർവാടി എന്നിവയുമായി സഹകരിച്ച് ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘സമ്മർ ഡിലൈറ്റ് 2023’ ന് കഴിഞ്ഞ ദിവസം വെസ്റ്റ് റിഫയിലെ ദിശ സെന്‍ററിൽ ഉദ്ഘാടനം ചെയ്തു. സമ്മർ വെക്കേഷൻ കാലം ഫലപ്രദമായി വിനിയോഗിക്കുന്നതിനോടൊപ്പം കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ സ്വയം മനസ്സിലാക്കി പഠനത്തിൽ കൂടുതൽ ശ്രദ്ധയും താൽപര്യവും ഉള്ളവരാക്കുകയും മൽസരാത്മക ജീവിതത്തിൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ അവരെ […]









