വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി ബഹ്റൈനിലെ വാണിജ്യസ്ഥാപനങ്ങളിൽ പരിശോധന തുടരും
ലോകത്തിലെ നിലവിലെ സാഹചര്യം ആഗോള വിതരണ ശൃംഖലയ്ക്ക് വെല്ലുവിളികൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ഇത് പണപ്പെരുപ്പത്തിലേക്കും വിലക്കയറ്റത്തിലേക്കും നയിക്കുന്നതായും ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദെൽ ഫഖ്‌രോ. അതിനാൽ ആവശ്യമായ അടിസ്ഥാന ചരക്കുകളുടെയും ലഭ്യത ഉറപ്പാക്കാൻ വ്യവസായ വാണിജ്യ മന്ത്രാലയം , പരിശോധന കാമ്പെയ്‌നുകൾ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി മന്ത്രാലയത്തിലെ റെഗുലേറ്ററി അതോറിറ്റികൾ മാർക്കറ്റുകളിലും വാണിജ്യ സ്റ്റോറുകളിലും ഫീൽഡ് പരിശോധന ശക്തമാക്കി, 2023 ജനുവരി വരെ 11,875 പരിശോധനാ സന്ദർശനങ്ങൾ നടത്തിയിട്ടുണ്ടെന്നും നിയമ ലംഘനം […]









