പ്രവാസി ഗാർഹിക തൊഴിലാളികൾക്കുള്ള ബുക്കിംഗ് ഇ-സർവീസ് ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയ൦ മെഡിക്കൽ കമ്മീഷൻ മേധാവി.
ദേശീയ പോർട്ടൽ വഴി ഗാർഹിക തൊഴിലാളികൾക്കുള്ള മെഡിക്കൽ പരിശോധനയ്ക്കുള്ള ബുക്കിംഗ് സേവനം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കൽ കമ്മീഷൻ മേധാവി ഡോ. ഐഷ അഹമ്മദ് ഹുസൈനാണ് അറിയിച്ചത്.ആരോഗ്യ കേന്ദ്രങ്ങളിലെ സമ്മർദ്ദം ഒഴിവാക്കാനും പൗരന്മാർക്കും പ്രവാസികൾക്കും നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നതിനൊപ്പം രാജ്യത്തിലെ എല്ലാ പ്രവാസി തൊഴിലാളികൾക്കും സമഗ്രമായ ഒരു ഡാറ്റാബേസ് ശക്തിപ്പെടുത്തുക തുടങ്ങിയവയും ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നു. സ്ഥലവും ചെലവും കണക്കിലെടുത്ത് ഇഷ്ടപ്പെട്ട ആരോഗ്യ കേന്ദ്രം തിരഞ്ഞെടുക്കാനും, ബുക്ക് ചെയ്യാനും അപ്പോയിന്റ്മെന്റ് മാറ്റുന്നതിനും , മെഡിക്കൽ പരിശോധനയുടെയും […]









