ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിന്റ നേതൃത്വത്തിൽ “ഓപ്പൺ ക്യാരംസ് ഡബിൾസ് ടൂർണമെന്റ്” സംഘടിപ്പിക്കുന്നു.
ബഹറിൻ പ്രവാസികളുടെ മാതൃ സംഘടനയായ ഇന്ത്യൻ ക്ലബ്-ബഹ്‌റൈൻ ,വിവിധതരത്തിലുള്ള ഇൻഡോർ ഗെയിംസ് കളെ പരിപോഷിപ്പിക്കുകയും താല്പര്യമുള്ളവർക്ക് അവസരങ്ങൾ നൽകുക എന്ന ഉദ്ദേശത്തോടെ, വിവിധതരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഇതിൻറെ ഭാഗമായി ഓപ്പൺ ഡബിൾസ് ക്യാരംസ് ടൂർണമെൻറ് എല്ലാ പ്രവാസികൾക്കും പങ്കെടുക്കുവാൻ കഴിയുന്ന തരത്തിൽ ഈ മാസം 26 മുതൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന്, ഇന്ത്യൻ ക്ലബ് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന ഈ ടൂർണമെൻറ്, സെപ്റ്റംബർ രണ്ടിനു നടക്കുന്ന സമാപന ചടങ്ങിൽ വെച്ച് വിജയികൾക്ക് ക്യാഷ് അവാർഡും, […]









