Imac Kochi

പടനായകൻ തന്നെ ഇനി കേരളത്തെ നയിക്കും, പല’യുദ്ധ’ങ്ങൾക്കൊ‌ടുവിൽ വി.ഡി. സതീശൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് യുദ്ധത്തിൽ ഒട്ടും പതറാതെ പോരാടിയ പടനായകൻ തന്നെ ഇനിയങ്ങോട്ട് കേരളത്തെ നയിക്കും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് പത്താം ദിനം അങ്ങനെ ആ പ്രഖ്യാപനമെത്തി. വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയേയും കെ.സി. വേണുഗോപാലിനെയും മറികടന്ന് വി.ഡി. സതീശനെന്ന ഒറ്റപ്പേരിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വമെത്തിയത്‌ ജനവികാരം മാനിച്ചാണ്‌. . എംഎൽഎമാരുടെ ഭൂരിപക്ഷവും ഗ്രൂപ്പ് സമവാക്യങ്ങളും സീനിയോറിറ്റി പരിഗണനകൾക്കുമെല്ലാമപ്പുറം പൊതുവികാരം വി.ഡി.ക്കാണെന്നും അത് കാണാതിരിക്കാനാവില്ലെന്നും എഐസിസി വ്യക്തമാക്കി. മുതിർന്ന നേതാക്കൾ ദിവസങ്ങളോളം നടത്തിയ […]
Read More

കേരളം കാത്തിരുന്ന ചോദ്യത്തിന്‌ ഒ‌ടുവിൽ ഉത്തരം; വി.ഡി. സതീശൻ മുഖ്യമന്ത്രി

കൊച്ചി: രാഷ്‌‌ട്രീയകേരളം കാത്തിരുന്ന ചോദ്യത്തിന്‌ പത്താംദിവസം ഉത്തരമെത്തി, കേരളം ഇനി അ‌ടുത്ത അഞ്ചുവർഷം വി.ഡി. സതീശൻ ഭരിക്കും. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ക്കുമൊടുവില്‍ മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍. കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്. ഇതോടെ വോട്ടെണ്ണല്‍ ദിനം മുതല്‍ ആരാണ് മുഖ്യമന്ത്രി എന്ന് കേരളം ഉറ്റുനോക്കിയ ചോദ്യത്തിനാണ് ഇപ്പോള്‍ തിരശ്ശീല വീണിരിക്കുന്നത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ആരെന്ന് അന്തിമ തീരുമാനമായത്. കെ.സി. വേണുഗോപാലിന്റെ […]
Read More

ലീഗിനെ അനുനയിപ്പിക്കാൻ നീക്കം: ദീപാദാസ് മുൻഷി ഇന്ന് കേരളത്തിലെത്തും

ന്യൂഡൽഹി: കേരള മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് മൂന്നേകാലിനുള്ള വിമാനത്തിൽ അവർ ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് പുറപ്പെടും. നിലവിൽ ഡൽഹിയിലുള്ള കെപിസിസിയുടെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും ദീപാ ദാസ് മുൻഷിക്കൊപ്പം കേരളത്തിലേക്ക് മടങ്ങും. ആറരയോടെ ഇവർ തിരുവനന്തപുരത്തെത്തും. ദീപാ ദാസ് മുൻഷി മുസ്‌ലിം ലീഗുമായി ചർച്ച നടത്തിയേക്കുമെന്നാണ് സൂചനകൾ
Read More

വിശ്വാസവോട്ട് നേടി വിജയ്;എഐഎഡിഎംകെയിലെ 25പേർ അടക്കം 144 എം എൽ എമാരുടെ പിന്തുണ

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ വിജയ്‌യുടെ ടിവികെ സർക്കാർ വിശ്വാസ വോട്ട് നേടി. 234ൽ 144 എംഎൽഎമാരുടെ പിന്തുണയാണ് വിജയ്‌ക്ക് ലഭിച്ചത്. എഐഎഡിഎംകെയിലെ 25 എംഎൽഎമാർ കൂറുമാറി വിജയ്‌ക്കൊപ്പം നിന്നു. ഡിഎംകെയും ഡിഎംഡികെയും, നാല് പിഎംകെ എംഎൽഎമാരും ഒരു ബിജെപി എംഎൽഎയും വിശ്വാസവോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട ടിവികെയ്‌ക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം ഇല്ലായിരുന്നു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോൺഗ്രസ് ഉൾപ്പെടെ ഡിഎംകെ സഖ്യത്തിൽ വിജയിച്ച […]
Read More

സിബിഎസ്ഇ പ്ലസ്‌ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 85.2 ശതമാനം വിജയം

തിരുവനന്തപുരം: സിബിഎസ്‌ഇ പ്ലസ്‌ടു പരീക്ഷയിൽ ഇക്കുറി 85.2 ശതമാനം വിജയം. കഴിഞ്ഞ തവണത്തെക്കാൾ 3.19 ശതമാനം കുറവാണിത്. 95.62 വിജയശതമാനം നേടി തിരുവനന്തപുരമാണ് മേഖലയിൽ ഒന്നാം സ്ഥാനം നേടിയത്. ചെന്നൈ, ബംഗളൂരു എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, results.cbse.in എന്നിവ വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. ഡിജിലോക്കർ, ഉമാംഗ് ആപ്പ് എന്നിവ വഴിയും ഫലങ്ങൾ പരിശോധിക്കാം. 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 10.2 ലക്ഷം ആൺകുട്ടികളും 8.3 […]
Read More

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 വിദ്യാർത്ഥികൾ മരിച്ചു; 2 പേർ ആശുപത്രിയിൽ

മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾ മരിച്ചു. രണ്ടുപേർ പരിക്കേറ്റ് ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. മങ്കടയിലെ പന്തല്ലൂർ മല വ്യൂപോയിന്റിൽ എത്തിയ വിദ്യാർഥികൾക്കാണ് ഇടിമിന്നലേറ്റത്. കുഴഞ്ഞുവീണ വിദ്യാർഥികളെ നാട്ടുകാരാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.പുനലൂർ നെല്ലിപ്പള്ളിയിൽ സർവീസ് സ്റ്റേഷന് സമീപം മൺതിട്ട ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയ്ക്ക് സമീപമുള്ള പെട്രോൾ പമ്പിൽ അടുത്തുള്ള സർവീസ് സ്റ്റേഷനിലാണ് സംഭവം. പുനലൂർ പിറവന്തൂൽ വൻമള സ്വദേശി ഷിജു ആണ് മരിച്ചത്. ഇദ്ദേഹം സർവീസ് […]
Read More

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴ: 50 കി.മീ. വരെ വേഗതയിൽ കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്‌ മുന്നറിയിപ്പ്‌. മേയ് 14 മുതൽ 16 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്. ഈ ആഴ്ച അവസാനത്തോടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയേക്കും. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം നിലനിൽക്കുന്നുണ്ടെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം കൂടുതൽ […]
Read More

ചോദ്യപേപ്പർ ചോർച്ച: മെയ് മൂന്നിലെ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷിക്കും

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതായ ആരോപണങ്ങളെ തുടർന്ന് മെയ് മൂന്നിലെ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി. സംഭവം സിബിഐ അന്വേഷിക്കും. പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. ഇതിനായി വേറെ രജിസ്ട്രേഷൻ ആവശ്യമില്ല.കേരളത്തിലുള്ള ചില വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ചോദ്യപേപ്പർ പ്രചരിച്ചിരുന്നുവെന്ന ആരോപണങ്ങളിൽ രാജസ്ഥാൻ പോലീസിന്റെ പ്രത്യേക സംഘം കേരളാ പോലീസിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങിയിരുന്നു. 2026 മെയ് മൂന്നിനാണ് നീറ്റ് പരീക്ഷ നടന്നത്. എന്നാൽ പരീക്ഷ നടക്കുന്നതിന് മുൻപ് തന്നെ ചോദ്യപേപ്പർ ചോർന്നിട്ടുണ്ടെന്നാണ് ആരോപണം. രാജസ്ഥാനിലെ സിക്കറിലെ […]
Read More

മദ്യശാലകൾക്ക് പൂട്ടിട്ട് വിജയ്; 717 ടാസ്മാക് ഔട്ട്‍ലെറ്റുകൾ നിർത്താൻ ഉത്തരവ്

ചെന്നൈ∙ തമിഴ്നാട്ടിലെ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. സത്യപ്രതിജ്ഞയ്ക്കു പിന്നാലെയാണ് തീരുമാനം. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. 717 ടാസ്മാക് ഔട്ട്‍ലെറ്റുകൾ രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടണം എന്നാണ് ഉത്തരവ്.സ്കൂളുകൾക്ക് സമീപമുള്ള 186, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276, ബസ് സ്റ്റാൻഡിനടുത്തുള്ള 255 മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. തമിഴ്നാട്ടിൽ ആകെ 4765 ടാസ്മാക് ഔട്ട്‌ലെറ്റുകൾ ഉണ്ട്. അതിൽ 717എണ്ണമാണ് പൂട്ടുന്നത്. പൊതുജനതാൽപര്യം കണക്കിലെടുത്താണ് നടപടി എന്ന് ഉത്തരവിൽ പറയുന്നു. സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും […]
Read More

കെപിസിസി മുൻ അധ്യക്ഷന്മാരോട് ഡൽഹിയിലെത്താൻ രാഹുൽ ഗാന്ധിയുടെ നിർദേശം

ന്യൂഡൽഹി: കെപിസിസി മുൻ അധ്യക്ഷന്മാരോട് ഡൽഹിയിലെത്താൻ രാഹുൽ ഗാന്ധിയുടെ നിർദേശം. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ അഭിപ്രായം ആരായാനാണ് മുതിർന്ന നേതാക്കളെ വിളിപ്പിച്ചതെന്നാണ് വിവരം. കെ.സുധാകരൻ, കെ. മുരളീധരൻ, വി.എം.സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയും മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെയുമാണ് ഡൽഹിയിലേക്ക് വിളിച്ചത്. ഇവർ ഇന്നുതന്നെ ഡൽഹിക്ക് പുറപ്പെടും. ഫോണിലൂടെ നിലപാടറിയിക്കാമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചിട്ടുണ്ട്. വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ എന്നിവരും ഡൽഹിയിലെത്തണമെന്നും നിർദ്ദേശുണ്ട്‌. അതിനിടെ, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, […]
Read More