കോഴിക്കോട് ജില്ല പ്രവാസി ഫോറം ലോക വനിതാ ദിനം ആഘോഷിച്ചു.
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ലോക വനിതാ ദിനാഘോഷം ബഹ്‌റൈൻ മീഡിയ സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു. മുഖ്യാഥിതിയായ, പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഡോ: ഷെമിലി പി ജോൺ നിലവിളക്ക് കൊളുത്തി പരിപാടികളുടെ ഔപചാരിക ഉദ്‌ഘാടനം നിർവഹിച്ചു. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് കട്ടിങ്ങും അവർ നടത്തുകയുണ്ടായി. ഐമാക് ബഹ്‌റൈൻ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് വിശിഷ്‌ടാഥിതിയായ ചടങ്ങിൽ കെപിഎഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിതാ വിഭാഗം കൺവീനർ രമാ സന്തോഷ് […]