ദുരിതാശ്വാസ നിധി തട്ടിപ്പ്;അന്വേഷിച്ചാൽ സിപിഐഎം പങ്ക് പുറത്ത് വരും; വി ഡി സതീശൻ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ അനേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷിച്ചാൽ സിപിഐഎം പങ്ക് പുറത്ത് വരുമെന്നും വി ഡി സതീശൻ പറഞ്ഞു എറണകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.തീക്കട്ടയിൽ ഉറുമ്പരിക്കുന്ന അവസ്ഥയാണുള്ളതെന്നും പ്രളയ ഫണ്ട് പോലെ ഇതും തട്ടിയെടുക്കുമെന്നും വി ഡി സതീശൻ പറഞ്ഞു . കുട്ടികൾ കുടുക്ക പൊട്ടിച്ച് നൽകിയ പണമാണത്. അപേക്ഷകളില്‍ പരിശോധന നടത്തി ഫണ്ട് നല്‍കേണ്ടത് […]