Business & Strategy

വിദേശത്തേക്ക് വ്യാജ റിക്രൂട്ടിങ് തട്ടിപ്പ്; 4 പേരെ ഡൽഹിയിൽ നിന്നും കേരള പൊലീസ് അറസ്റ്റ് ചെയ്തു

വിദേശത്തേക്ക് വ്യാജ റിക്രൂട്ടിങ് തട്ടിപ്പ് നടത്തിയതിന് ഡൽഹിയിൽ നിന്നും 4 പേരെ കേരള പൊലീസ് അറസ്റ്റ് ചെയ്തു.വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് ഒരാളിൽ നിന്ന് മാത്രം 50 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നും പരാതിയുണ്ട്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ ദ്വാരകയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. ആലപ്പുഴ സ്വദേശി ശ്രീഹരിയാണ് തട്ടിപ്പ് സംഘത്തിന്റെ തലവൻ. ഇയാളെ കൂടാതെ കായംകുളം സ്വദേശി ജയൻ വിശ്വംഭരൻ,തിരുവനന്തപുരം സ്വദേശി […]
Read More

കെപിഎഫ് കുട്ടികൾക്കായി റിപ്പബ്ലിക്ക് ദിന സന്ദേശ മത്സരം നടത്തി.

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) അംഗങ്ങളുടെ മക്കൾക്കായി ഇന്ത്യൻ റിപ്പബ്ലിക്ക് ദിന സന്ദേശ മത്സരം നടത്തി. കുട്ടികൾ ഓൺലൈൻ വഴി അയച്ചു കൊടുത്ത വീഡിയോകൾ വിലയിരുത്തി മത്സരത്തിൽ വിജയികളെ തീരുമാനിക്കുകയായിരുന്നു. ജൂനിയർ വിഭാഗത്തിൽ ആധിഷ്‌ എ. രാകേഷ്, സൂര്യ ഗായത്രി, ഫഹീം ഹനീഫ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും സീനിയർ വിഭാഗത്തിൽ സങ്കീർത്തന സുരേഷ്, സനയ്‌ എസ്. ജയേഷ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും കരസ്ഥമാക്കി.സാഹിർ പേരാമ്പ്ര കൺവീനർ ആയ കലാവിഭാഗം കെപിഎഫ്ന്റെ […]
Read More

വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് ഒന്‍പത് പൈസ വീതം വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മാസങ്ങളില്‍ വൈദ്യുതി നിരക്ക് കൂടും. ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെ യൂണിറ്റിന് ഒന്‍പത് പൈസ നിരക്കിലാണ് വര്‍ധന.നാല് മാസത്തേക്ക് ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടതിനാലാണ് നിരക്കുവര്‍ധന. പ്രതിമാസം 40 യൂണിറ്റ് വരെ അതായത് 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല.2022 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് അധികം ചെലവായ തുകയാണ് […]
Read More

വ്യോമസേനാ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു; മധ്യപ്രദേശില്‍

ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ രണ്ട് യുദ്ധ വിമാനങ്ങള്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. എസ്‌യു 30 സുഖോയ് വിമാനം, മിറാഷ് 2000 എന്നിവയാണ് മധ്യപ്രദേശില്‍ തകര്‍ന്നുവീണത്. ഗ്വാളിയോര്‍ വ്യോമസേനാ താവളത്തില്‍ നിന്നാണ് രണ്ട് യുദ്ധവിമാനങ്ങളും പറന്നുയര്‍ന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അപകടത്തില്‍പ്പെട്ടവരുടെ വിശദാംശങ്ങള്‍ക്കായി ഉടന്‍ പുറത്തുവിടുമെന്നും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അറിയിച്ചു.അപകടസമയത്ത് സുഖോയ് വിമാനത്തില്‍ രണ്ടു പൈലറ്റുമാര്‍ ഉണ്ടായിരുന്നു. മിറാഷില്‍ ഒരു പൈലറ്റ് ആണ് ഉണ്ടായിരുന്നത്. പ്രദേശവാസികള്‍ പുറത്തുവിട്ട വിമാനാപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
Read More

റിപ്പബ്ലിക് ദിനത്തിൽ ലേബർ ക്യാമ്പുകളിൽ ഭക്ഷണം എത്തിച്ചു നൽകി ബഹറിൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ

സമൂഹത്തിലെ അടിസ്ഥാനവിഭാഗങ്ങളിൽ പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന പത്തനംതിട്ട പ്രവാസി അസോസിയേഷൻ, ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനത്തിൽ പ്രവാസ ലോകത്ത് ദുരിതമനുഭവിക്കുന്ന ഹിദ്ദിലെ 400-ൽപ്പരം ആളുകൾക്ക് ലേബർ ക്യാമ്പിൽ ബിരിയാണി എത്തിച്ചു നൽകി. രൂപം കൊണ്ട് ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങൾ കൊണ്ട് ബഹറിനിലെ പ്രവാസികൾക്ക് കൈത്താങ്ങായി മാറിയ അസോസിയേഷൻ തുടർച്ചയായി നടത്തിവരുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പുകളിൽ ഭക്ഷണം എത്തിച്ചു നൽകിയത് അസോസിയേഷൻ പ്രസിഡൻറ് വിഷ്ണു.വി, വൈസ് പ്രസിഡൻറ് ജയേഷ് കുറുപ്പ്, […]
Read More

ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മനാമ:ഇന്ത്യൻ സ്‌കൂൾ രാജ്യത്തിന്റെ 74-മത് റിപ്പബ്ലിക് ദിനം വിവിധ പരിപാടകളോടെ ആഘോഷിച്ചു. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യത്തെ അടയാളപ്പെടുത്തുന്ന ദേശഭക്തി നിറഞ്ഞ പരിപാടികൾ ആകർഷകമായിരുന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, പ്രേമലത എൻ.എസ്, രാജേഷ് എം.എൻ, അജയകൃഷ്ണൻ വി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് […]
Read More

സ്റ്റാർട്ട് അപ്പ് രംഗത്ത് കേരളത്തിനു വീണ്ടും അന്തർദേശീയ അംഗീകാരം ; അഭിമാനമുണ്ടാന്ന് മന്ത്രി പി രാജീവ്

സ്റ്റാർട്ട് അപ്പ് രംഗത്ത് കേരള സ്റ്റാർട്ടപ്പ് മിഷൻ വീണ്ടും അന്തർദേശീയ അംഗീകാരം നേടി . സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെ 2021-22 ആഗോള പഠനത്തിലാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി 2021-22ൽ 1895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയതിൽ നിന്നാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ വലിയ നേട്ടം കൈവരിച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് […]
Read More

പ്രതിപക്ഷത്തിന്റെ ജോലി ഗവര്‍ണര്‍ ഏറ്റെടുക്കേണ്ടതില്ല; വി.ഡി സതീശന്‍

പ്രതിപക്ഷത്തിന്റെ ജോലി ഞങ്ങള്‍ ചെയ്‌തോളാം. അത് ഗവര്‍ണര്‍ ഏറ്റെടുക്കേണ്ടതില്ല. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒത്തുകളിയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗവര്‍ണറെ കൊണ്ട് നയപ്രഖ്യാപനം വായിപ്പിക്കില്ലെന്ന് വരെ പറഞ്ഞ സര്‍ക്കാരാണ് ഗവര്‍ണറുമായി ധാരണയിലെത്തിയത്. ഇവര്‍ തമ്മില്‍ നല്ല ഇടപെടലുകളും ധാരണകളുമുണ്ട്. ഗവര്‍ണറോട് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഞങ്ങളാരും പറഞ്ഞിട്ടില്ല.നിയമനിര്‍മാണം ഉള്‍പ്പെടെ സര്‍ക്കാര്‍ ചെയ്യുന്ന തെറ്റായ കാര്യങ്ങളെയാണ് ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഗവര്‍ണറുടെയോ സര്‍ക്കാരിന്റെ പക്ഷം ഞങ്ങള്‍ പിടിക്കില്ല. ഇരുവരും ഒത്തുകളിക്കുകയാണെന്നാണ് അന്നും ഇന്നും ഞങ്ങള്‍ പറയുന്നത്. നയപ്രഖ്യാപനം […]
Read More

കൊല്ലത്ത് കുടുംബശ്രീ പരിപാടിക്ക് നൽകിയ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ; ഇരുപത്തഞ്ചോളം പേർ ആശുപത്രിയിൽ

കൊല്ലം ചാത്തന്നൂരിൽ കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട പരിപാടിക്കുശേഷം പാഴ്സലായി വിതരണംചെയ്ത ആഹാരം കഴിച്ച പതിനൊന്നുപേരെ ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വയറിളക്കവും ചർദ്ദിയും ബാധിച്ച് ഇരുപത്തഞ്ചോളംപേർ വിവിധ ആശുപത്രികളിൽ ചികിത്സതേടിയതായാണ് വിവരം. ചാത്തന്നൂരിലെ ഫാസ്റ്റ്ഫുഡ് കടയിൽനിന്ന് വരുത്തിയ പൊറോട്ടയും വെജിറ്റബിൾ കറിയുമാണ് പാഴ്സലായി നൽകിയത്. ഇവിടെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നു.
Read More

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; സൗദിയിൽ നിന്നും ഇൻഡിഗോ കോഴിക്കോടേക്കുള്ള രണ്ട് സര്‍വീസുകള്‍ മാര്‍ച്ച് 26 മുതല്‍ പുനഃരാരംഭിക്കുന്നു

ഇൻഡിഗോ വിമാന കമ്പനി നിർത്തിവെച്ചിരുന്ന ജിദ്ദ – കോഴിക്കോട്, ദമ്മാം – കോഴിക്കോട് നേരിട്ടുള്ള സർവീസുകൾ പുനഃരാരംഭിക്കുന്നു. അടുത്ത മാർച്ച് 26 മുതൽ ഇരു വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ ആരംഭിക്കും. ഇതിനായുള്ള ടിക്കറ്റുകൾ www.goindigo.in വെബ്‍സൈറ്റിലും ട്രാവൽ ഏജൻസികളിലും ഇതിനോടകം ലഭ്യമായിട്ടുണ്ട്. ജിദ്ദയിൽ നിന്നും എല്ലാ ദിവസവും രാത്രി 12.40ന് പുറപ്പെടുന്ന വിമാനം രാവിലെ ഒമ്പതിന് കോഴിക്കോട് എത്തും. തിരികെ രാത്രി 8.30ന് കോഴിക്കോട്ട് നിന്നും പുറപ്പെടുന്ന വിമാനം രാത്രി 11.30ന് ജിദ്ദയില്‍ ഇറങ്ങും. ദമ്മാമിൽ നിന്നും […]
Read More