Business & Strategy

പാചകം ചെയ്യുന്നവർക്കും സെർവ് ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധം: ആരോ​ഗ്യമന്ത്രി

പാചകം ചെയ്യുന്നവർക്കും സെർവ് ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഹോട്ടൽ റെസ്റ്റോറൻ്റ് ഉടമകളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തി. എല്ലാ സ്ഥാപനങ്ങൾക്കും ലൈസൻസും രജിസ്ട്രേഷനും നിർബന്ധം. സമ്പൂർണ ശുചിത്വം ഉറപ്പാക്കണമെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.അടുക്കളയും ഫ്രീസറും ഉൾപ്പെടെ എല്ലാം ശുദ്ധിയാക്കണം. മയോണൈസിൽ പച്ച മുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു. പകരം പാസ്റ്ററൈസ്ഡ് മുട്ട ഉപയോഗിക്കാമെന്നും മന്ത്രി അറിയിച്ചു.പാഴ്സലിൽ സ്റ്റിക്കർ പതിക്കണം. കൊടുക്കുന്ന സമയം, ഉപയോഗിക്കാൻ കഴിയുന്ന സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തും. പാചകം ചെയ്യുന്നവർക്കും […]
Read More

ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ 21 പാര്‍ട്ടികളെ ക്ഷണിച്ച്‌ കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് പ്രതിപക്ഷ ഐക്യ വേദിയാക്കി മാറ്റാന്‍ കോണ്‍ഗ്രസ്.സമാപന ചടങ്ങിലേക്ക് ഇടത് പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി യടക്കം 21 പാര്‍ട്ടികളെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ക്ഷണിച്ചിട്ടുള്ളത്.തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ഡിഎംകെ, സിപിഎം, സിപിഐ, ജെഡിയു, ശിവസേന (താക്കറെ), എന്‍സിപി, ജെഎംഎം, ആര്‍ജെഡി, പിഡിപി, നാഷനല്‍ കോണ്‍ഫറന്‍സ്, ടിഡിപി, ബിഎസ്പി, ആര്‍എല്‍എസ്പി, എച്ച്‌എഎം, എംഡിഎംകെ, വിസികെ, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്‌എം, ആര്‍എസ്പി എന്നിവയ്ക്കാണ് […]
Read More

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ 2023 – 2024 വർഷത്തെ പ്രവർത്തനോൽഘാടനം സംഘടിപ്പിച്ചു.

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ 2023 – 2024 വർഷത്തെ പ്രവർത്തന ഉൽഘാടനം സെഗയ ഓ. ഐ. സി. സി ഓഡിറ്ററിയത്തിവെച്ചു നടന്നു.പ്രസിഡണ്ട്‌ റോബിൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി മനോഷ് കോര സ്വാഗതവും,ഓ ഐ സി സി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നംതാനം, ഓ ഐ സി സി ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു. ചെയർമാൻ -റെജി കുരുവിള, വൈസ് പ്രസിഡന്റ് – സിറിൽ […]
Read More

കൊല്ലം സ്വദേശി ലാലു എസ്. ശ്രീധർ ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി.

കൊല്ലം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. കൊല്ലം കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശി ലാലു എസ്. ശ്രീധർ (51) ആണ് മരിച്ചത്. ബഹ്‌റൈനിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനാ പ്രവർത്തകനുമായിരുന്നു ചോട്ടു എന്നറിയപ്പെടുന്ന ലാലു എസ് ശ്രീധർ.ആദ്യ കാലത്ത് ബ്രിട്ടീഷ് എംബസിയിൽ ഡ്രൈവറായിരുന്ന ഇദ്ദേഹം 10 വർഷമായി സ്വന്തം ബിസിനസ് നടത്തുകയായിരുന്നു. ഭാര്യ ജോസ്മി ലാലു ബഹ്‌റൈൻ കേരളീയ സമാജത്തിന്റെയും ഇന്ത്യൻ ക്ലബ്ബിന്റേയും ബഹ്‌റിനിലെ മറ്റുള്ള നിരവധി കലാസാംസ്കാരിക സംഘടനകളുടെയും സജീവ പ്രവർത്തകയും ഇന്ത്യൻ സ്കൂൾ അദ്ധ്യാപികയുമാണ്. മകൻ […]
Read More

മകരവിളക്ക് ദിവസം ശബരിമലയിൽ നിയന്ത്രണം; ഭക്തര്‍ക്ക് പ്രവേശനം ഉച്ചയ്ക്ക് 12 മണി വരെ

മകരവിളക്ക് ദര്‍ശന ദിവസമായ ജനുവരി 14 ന് ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും ഭക്തര്‍ക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനം. ദര്‍ശനത്തിനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയൊരുക്കാന്‍ ശബരിമല എ ഡി എം, പി. വിഷ്ണുരാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തില്‍ തീരുമാനമായി.12 ന് ശേഷം യാതൊരു കാരണവശാലും ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നതല്ല. മകരസംക്രമ പൂജ 14 ന് രാത്രി 8.45 ന് നടക്കും. തുടര്‍ന്ന് പിറ്റെ ദിവസമായിരിക്കും ഭക്തരെ പ്രവേശിപ്പിക്കുക. മകരവിളക്ക് […]
Read More

ബഫർ സോണിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി; കർഷകർക്ക് ആശ്വാസമാകുമെന്ന് മന്ത്രി

ന്യൂഡല്‍ഹി: ബഫർ സോണിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി. കേന്ദ്ര സർക്കാരും കേരള സർക്കാരും നൽകിയ അപേക്ഷ പരിഗണിക്കാമെന്ന് സുപ്രീം കോടതി ഉറപ്പിനൽകി. വന്യജീവി സങ്കേതങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍ സോണായി പ്രഖ്യാപിച്ച വിധിയില്‍ ഇളവ് പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിയില്‍ വ്യക്തത തേടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ഇതിൽ കക്ഷി ചേർന്ന് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ നൽകിയ ഹർജിയും പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. […]
Read More

ഹരിവരാസനം പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്

ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരൻ തമ്പിയെ തെരഞ്ഞെടുത്തു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം, മകരവിളക്ക് ദിവസമായ ജനുവരി 14ന് രാവിലെ എട്ട് മണിക്ക് സന്നിധാനം ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ സമ്മാനിക്കും. സർവ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകൾ കണക്കിലെടുത്ത് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിവരുന്നതാണ് ഹരിവരാസനം പുരസ്‌കാരം. സ്വാമി അയ്യപ്പൻ അടക്കമുള്ള […]
Read More

ലോക സിനിമ ചരിത്രത്തിൽ വീണ്ടും കയ്യൊപ്പ് പതിപ്പിച്ച് ഇന്ത്യ. ആർ ആർ ആറിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം

ലോക സിനിമ ചരിത്രത്തിൽ വീണ്ടും കയ്യൊപ്പ് പതിപ്പിച്ച് ഇന്ത്യ.എ ആര്‍ റഹ്മാന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച്‌ ആര്‍ആര്‍ആര്‍. ഗോള്‍ഡന്‍ ഗ്ലോബ് ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്.രാജമൗലി ചിത്രത്തില്‍ എം എം കീരവാണിയും മകന്‍ കാലഭൈരവയും ചേര്‍ന്ന് സംഗീതം നിര്‍വഹിച്ച നാട്ടു നാട്ടു എന്ന പാട്ടിനാണ് പുരസ്കാരം. കടുത്ത മത്സരത്തിനൊടുവിലാണ് ദക്ഷിണേന്ത്യന്‍ ചിത്രമായ ആര്‍ആര്‍ആര്‍ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. റിഹാന, ലേഡിഗാഗ , ടെയ്ലര്‍ സ്വിഫ്റ്റ് എന്നിവര്‍ക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനവും മത്സരിച്ചത്. എആര്‍ റഹ്മാന്‍ […]
Read More

ബഹ്റൈനിൽ മഴ തുടരുമെന്നും തണുപ്പ് വർദ്ധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജനങ്ങളോട് സുരക്ഷിതരായിരിക്കണം എന്നും മുന്നറിയിപ്പ്

ബഹ്‌റൈനിൽ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ജനങ്ങളും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഇന്നലെ രാവിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പുറത്തെ ഇലക്ട്രിക് ട്രാൻസ്ഫോർമർ ബോക്സിൽ തീ പടർന്നതിനെ തുടർന്ന് സിവിൽ ഡിഫൻസ് ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയിരുന്നു.ഇന്നലെ പുലർച്ചെ ബഹ്‌റൈനിലെ വിവിധ സ്ഥലങ്ങളിൽ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോടുകൂടിയ മഴ പെയ്തിരുന്നു. ഇത് സംബന്ധിച്ച് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. മഴക്കെടുതിയുമായി ബന്ധപ്പെട്ട അപകടങ്ങളെ നേരിടാൻ ബഹ്റൈനിലെ അടിയന്തര സേവനങ്ങൾ പൂർണ സജ്ജമാണ്.മഴ പെയ്യുന്നതിനാൽ ജാഗ്രത പാലിക്കാനും […]
Read More

നയതന്ത്ര ഫോറം 2023 ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഉദ്ഘാടനം ചെയ്തു.

ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി നയതന്ത്ര ഫോറം 2023 ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സെഷനിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ നയതന്ത്ര, കോൺസുലാർ മിഷനുകളുടെ തലവൻമാർ, വകുപ്പ് മേധാവികൾ, ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു. നയതന്ത്ര പരിശീലനത്തിനുള്ള നൂതനവും ക്രിയാത്മകവുമായ സമീപനം ചർച്ച ചെയ്യുന്നതിലും മികച്ച രീതികൾ, ലക്ഷ്യങ്ങൾ, പ്രതിബന്ധങ്ങൾ, വെല്ലുവിളികൾ എന്നിവയും പരിപാടിയിൽ അവലോകനം ചെയ്തു.എല്ലാ വര്‍ഷവും ജനുവരി 14ന് നയതന്ത്ര ദിനമായി ബഹ്റൈനില്‍ ആചരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഫോറം […]
Read More