Business & Strategy

കൊല്ലത്ത് കുടുംബശ്രീ പരിപാടിക്ക് നൽകിയ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ; ഇരുപത്തഞ്ചോളം പേർ ആശുപത്രിയിൽ

കൊല്ലം ചാത്തന്നൂരിൽ കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട പരിപാടിക്കുശേഷം പാഴ്സലായി വിതരണംചെയ്ത ആഹാരം കഴിച്ച പതിനൊന്നുപേരെ ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വയറിളക്കവും ചർദ്ദിയും ബാധിച്ച് ഇരുപത്തഞ്ചോളംപേർ വിവിധ ആശുപത്രികളിൽ ചികിത്സതേടിയതായാണ് വിവരം. ചാത്തന്നൂരിലെ ഫാസ്റ്റ്ഫുഡ് കടയിൽനിന്ന് വരുത്തിയ പൊറോട്ടയും വെജിറ്റബിൾ കറിയുമാണ് പാഴ്സലായി നൽകിയത്. ഇവിടെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നു.
Read More

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; സൗദിയിൽ നിന്നും ഇൻഡിഗോ കോഴിക്കോടേക്കുള്ള രണ്ട് സര്‍വീസുകള്‍ മാര്‍ച്ച് 26 മുതല്‍ പുനഃരാരംഭിക്കുന്നു

ഇൻഡിഗോ വിമാന കമ്പനി നിർത്തിവെച്ചിരുന്ന ജിദ്ദ – കോഴിക്കോട്, ദമ്മാം – കോഴിക്കോട് നേരിട്ടുള്ള സർവീസുകൾ പുനഃരാരംഭിക്കുന്നു. അടുത്ത മാർച്ച് 26 മുതൽ ഇരു വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ ആരംഭിക്കും. ഇതിനായുള്ള ടിക്കറ്റുകൾ www.goindigo.in വെബ്‍സൈറ്റിലും ട്രാവൽ ഏജൻസികളിലും ഇതിനോടകം ലഭ്യമായിട്ടുണ്ട്. ജിദ്ദയിൽ നിന്നും എല്ലാ ദിവസവും രാത്രി 12.40ന് പുറപ്പെടുന്ന വിമാനം രാവിലെ ഒമ്പതിന് കോഴിക്കോട് എത്തും. തിരികെ രാത്രി 8.30ന് കോഴിക്കോട്ട് നിന്നും പുറപ്പെടുന്ന വിമാനം രാത്രി 11.30ന് ജിദ്ദയില്‍ ഇറങ്ങും. ദമ്മാമിൽ നിന്നും […]
Read More

കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കരുത് :പരീക്ഷ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികളുടെ ഉത്കണ്ഠ ഇല്ലാതാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാ‌ർത്ഥികളോട് സംവദിക്കുന്ന പരീക്ഷ പേ ചർച്ച വിദ്യാര്‍ത്ഥികളുടെ വന്‍ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നൂറ്റമ്പതോളം രാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളും അൻപത്തിയൊന്ന് രാജ്യങ്ങളിൽനിന്നുള്ള അധ്യാപകരുമടക്കം നാൽപത് ലക്ഷത്തോളം പേരാണ് ഇത്തവണ പരിപാടിയിൽ പങ്കെടുക്കാൻ ഓൺലൈനായും നേരിട്ടും രജിസ്റ്റർ ചെയ്തത്. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മോദി മറുപടി നല്‍കി. കുടുംബത്തിന്‍റെ പ്രതീക്ഷകൾ തീർക്കുന്ന സമ്മർദ്ദം അതിജീവിക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു.പല കുടുംബത്തിനും പരീക്ഷകളിലെ മാർക്ക് സ്റ്റാറ്റസിന്‍റെ ഭാഗമായി കരുതുന്നു. ക്രിക്കറ്റിൽ കാണികൾ ബാറ്റ്സ്മാൻ […]
Read More

യൂറോപ്പിലെ ബഹ്‌റൈൻ ഡിക്ലറേഷൻ ഉദ്ഘാടനത്തെ അഭിനന്ദിച്ച് ഷൂറ കൗൺസിൽ ചെയർമാൻ

ഇറ്റലിയിലെ റോമിൽ ഇന്ന് നടന്ന ബഹ്റൈൻ ഡിക്ലറേഷൻ ഉദ്ഘാടനത്തെ ഷൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ് പ്രശംസിച്ചു.ലോകത്ത് സഹവർത്തിത്വവും സമാധാനവും സഹിഷ്ണുതയും വളർത്തിയെടുക്കുന്നതിൽ ഉടമ്പടിയുടെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി.ലോകത്തിലെ എല്ലാ രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സംഭാഷണം, സഹവർത്തിത്വം, സാഹോദര്യം എന്നിവയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ നൽകുന്ന സംഭാവനകൾ അദ്ദേഹം വ്യക്തമാക്കി.ബഹ്‌റൈന്റെ സമാധാനപരമായ നിലനിൽപ്പിന്റെയും മനുഷ്യാവകാശങ്ങളെ മാനിക്കുന്നതിന്റെയും നാഴികക്കല്ലായി ഉയർത്താൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ […]
Read More

ബഹ്‌റൈനിലെ വിവിധ ഇടങ്ങളിൽ എൽ.എം. ആർ.എ പരിശോധന ശക്തമാക്കുന്നു : ലക്ഷ്യം തൊഴിൽ വിപണി സംരക്ഷണം

ബഹ്റൈനിൽ ന്യായവും സ്ഥിരതയുള്ളതുമായ തൊഴിൽ വിപണി സംരക്ഷിക്കുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും, ആഭ്യന്തരമന്ത്രാലയവും പരിശോധന ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ബഹ്‌റൈനിലെ വിവിധ സ്ഥലങ്ങളിൽ എൽ.എം ആർ.എ പരിശോധന നടത്തി.രാജ്യത്ത് നിലനിൽക്കുന്ന താമസ ,തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തുകയും അവ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്തു.എൽ.എം ആർ.എ മൂന്ന് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ ആണ് നടത്തിയത്, ആദ്യത്തേത് നോർത്തേൺ ഗവർണറേറ്റിൽ നാഷണാലിറ്റി , പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ് , ഗവർണറേറ്റിലെ ബന്ധപ്പെട്ട […]
Read More

ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ളത് ശക്തമായ സഹകരണം : അഭിനന്ദിച്ച് ബഹ്റൈൻ വിദേശകാര്യ മന്ത്രി

ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ളത് ശക്തമായ സഹകരണം എന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി സഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി വിവിധ രാജ്യങ്ങളിലെ അംബാസഡർ മാർ , മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.രണ്ട് സൗഹൃദ രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ശക്തമായ ചരിത്ര ബന്ധത്തെ അദ്ദേഹം വ്യക്തമാക്കുകയും, ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ഹിസ് എക്സലൻസി പിയൂഷ് ശ്രീവാസ്തവയെ […]
Read More

കോൺക്രീറ്റ് മിക്സിങ് ലോറിയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരിക്കേറ്റു;ഒരാളുടെ നില ഗുരുതരം

പത്തനംതിട്ട കൈപ്പട്ടൂരിൽ കോൺക്രീറ്റ് മിക്സിങ് ലോറിയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാളുടെ നില ഗുരുതരം. ഇന്ന് പകൽ 10 മണിയോടെ പത്തനംതിട്ടയിൽ നിന്നും അടൂരിലേക്ക് പോയ സ്വകാര്യ ബസ്സും കോൺക്രീറ്റ് മിക്സിങ്ങുമായി പോയ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു . കൈപ്പട്ടുർ ഹൈസ്ക്കൂൾ ജംഷന് സമീപത്തെ വളവിൽ അമിത വേഗത്തിൽ അടൂരിൽ നിന്നും വന്ന ലോറി […]
Read More

ഭക്ഷ്യ സുരക്ഷ വകുപ്പിൽ നിയമ വിഭാഗം തുടങ്ങും; ആരോഗ്യ മന്ത്രി വീണ ജോർജ്

ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷ വകുപ്പിൽ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു .പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടർനടപടികൾ വേഗത്തിലാക്കാനാണിത്. ലൈസൻസ് റദ്ദാക്കിയാൽ മറ്റൊരിടത്ത് അതേ സ്ഥാപനം തുടങ്ങാൻ അനുവദിക്കില്ല. പുനസ്ഥാപിക്കണമെങ്കിൽ ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ അനുമതി വേണം.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മന്ത്രി വീണ ജോ‍ർജ് വ്യക്തമാക്കി.അതേസമയം നിയമം നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ […]
Read More

നെതർലാൻഡ്സിൽ ഖുറാൻ നിന്ദ: ശക്തമായി അപലപിച്ച് ബഹ്റൈൻ

നെതർലൻഡ്‌സിലെ ഹേഗിൽ വിശുദ്ധ ഖുർആനിന്റെ കോപ്പി കീറിയ സംഭവത്തിൽ ബഹ്‌റൈൻ രാജ്യം ശക്തമായി അപലപിച്ചു. ഈ പ്രവൃത്തി ശത്രുത, മത -വംശീയ വിദ്വേഷം എന്നിവയെ പ്രേരിപ്പിക്കുന്നതാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അന്താരാഷ്‌ട്ര തത്ത്വങ്ങളും നിയമങ്ങളും ധാർമികമായ അഭിപ്രായ പ്രകടനവും ലംഘിക്കുന്ന ഇത്തരം പ്രകോപനപരമായ പ്രവൃത്തികൾ ബഹ്‌റൈൻ ശക്തമായി എതിർക്കുന്നതായും മന്ത്രാലയം അറിയിച്ചു ലോകത്തുള്ള എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും മതചിഹ്നങ്ങളെയും ബഹുമാനിക്കുകയും, ഇസ്‌ലാമോഫോബിയ പോലുള്ള കുറ്റകൃത്യങ്ങളെ ചെറുക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി .മതങ്ങളും രാജ്യങ്ങളും തമ്മിലുള്ള […]
Read More

ലാല്‍കെയേഴ്സ് റിപ്പബ്ളിക് ദിനം ആഘോഷിച്ചു

ബഹ്റൈന്‍ ലാല്‍കെയേഴ്സ് ഇന്‍ഡ്യന്‍ റിപ്പബ്ളിക്കിന്‍റെ എഴുപത്തിനാലാം വാര്‍ഷികദിനം ആഘോഷിച്ചു. പ്രസിഡണ്ട്.എഫ്.എം.ഫൈസലിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാന്‍ റിപ്പബ്ളിക് ദിന സന്ദേശം നല്‍കി. ഡിറ്റോ ഡേവിസ്,ഗോപേഷ് അടൂര്‍,വിഷ്ണു വിജയന്‍, തോമസ് ഫിലിപ്പ്,പ്രജില്‍ പ്രസന്നന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു . സെക്രട്ടറി ഷൈജു കന്‍പ്രത്ത് സ്വാഗതവും ട്രഷര്‍ അരുണ്‍ ജി.നെയ്യാര്‍ നന്ദിയും പറഞ്ഞു. വൈശാഖ് ,ജ്യോതിഷ് എന്നിവര്‍ ചേര്‍ന്ന് അംഗങ്ങള്‍ക്ക് കേക്ക് വിതരണം ചെയ്തു.
Read More