Business & Strategy

ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് ഒരുക്കി വേള്‍ഡ് മലയാളി കൗണ്‍സില്‍

മനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി വേള്‍ഡ് മലയാളി കൗണ്‍സിലും , ലൈറ്റ് ഓഫ് കൈന്‍ഡ്നെസ്സു൦ സംയുക്തമായി സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പിലും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലും വിവിധ രാജ്യങ്ങളിലുള്ള നിരവധി പേര്‍ പങ്കെടുത്തു. പ്രസിഡണ്ട് എഫ്.എം ഫൈസലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ദിനാഘോഷ യോഗം സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ ലൈറ്റ് ഓഫ് കൈന്‍ഡ്നെസ് സാരഥി സെയ്ദ് ഹനീഫ് എന്നിവര്‍ നിയന്ത്രിച്ചു. ജര്‍മ്മന്‍ സ്വദേശി അഡ്വക്കറ്റ് കെയ് മെയ്ത്തിന്‍ യോഗം […]
Read More

ആന്റോ ആൻറണി എംപിക്ക് ബഹ്‌റൈനിൽ സ്വീകരണം നൽകി.

ബഹ്റെെൻ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബഹറിനിൽ എത്തിയ പത്തനംതിട്ട എംപി ആന്റോ ആൻറണിക്ക് ബഹറിൻ എയർപോർട്ടിൽ സ്വീകരണം നൽകി. പ്രസിഡൻറ് വിഷ്ണു കലഞ്ഞൂർ, സെക്രട്ടറി സുഭാഷ് തോമസ് അങ്ങാടിക്കൽ, രക്ഷാധികാരി മോനി ഒടികണ്ടത്തിൽ, രാജു കല്ലുമ്പുറം, ബിനു കുന്നന്താനം, മറ്റു എക്സിക്യുട്ടീവ് അംഗങ്ങളും പങ്കെടുത്തു  
Read More

രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു.

മനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി. ) ബഹ്റൈൻ നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 51-ാമത് ബഹ്റൈൻ ദേശീയ ദിനാഘോഷ൦ സംഘടിപ്പിച്ചു. സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ ആർ.എസ്.സി നാഷനൽ ചെയർമാൻ മുനീർ സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ അഡ്മിൻ പ്രസിഡന്റ് അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ. ഉദ്ഘാടനം ചെയ്തു. അബ്ദുല്ല രണ്ടത്താണി, ഫൈസൽ ചെറുവണ്ണൂർ, ഷബീർ മാസ്റ്റർ, അഷ്ഫാഖ് മണിയൂർ ,ജാഫർ പട്ടാമ്പി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ക്വിസ് […]
Read More

ബഹ്റൈൻ ദേശീയ ദിനം;രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികൾ തുടരുന്നു.

മനാമ: ബഹ്റെെൻ 51ാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ.സഖീർ പാലസിൽ നടന്ന ദേശീയ ദിനാഘോഷത്തിൽ ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ ആൽ ഖലീഫ ദേശീയ ദിന സന്ദേശം നൽകി.ചടങ്ങിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനായിരുന്നു. രാജ്യത്തിലെ ഗവർണറേറ്റുകളിൽ വിവിധ പരിപാടികൾ നടന്നു കൊണ്ടിരിക്കുകയാണ്.ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന തരത്തിലാണ് ആഘോഷപരിപാടികൾ.വിവിധ മുനിസിപ്പൽ കൗൺസിലുകളുമായി സഹകരിച്ച് വലിയ തോതിലുള്ള പരിപാടികൾ ആണ് നടന്ന് കൊണ്ടിരിക്കുന്നത്.ഇത്തരത്തിൽ ദേശീയ ദിനാഘോഷ പരിപാടികൾ […]
Read More

ബഹ്‌റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അബ്ദുൽ വാഹിദ് ഖറാത്തയെ ഫ്രന്റ്‌സ് ഭാരാവാഹികൾ സന്ദർശിച്ചു

മനാമ : ബഹ്‌റൈൻ പാർലമെന്റ് രണ്ടാം ഉപാദ്ധ്യക്ഷനായി തെരഞ്ഞടുക്കപ്പെട്ട അബ്ദുൽ വാഹിദ് ഖറാത്തയെ ഫ്രന്റ്‌സ് ഭാരവാഹികൾ സന്ദർശിച്ചു. പൊതുപ്രവർത്തകൻ എന്ന നിലക്ക് ഏറെ ശ്ലാഖനീയമായ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തി കൊണ്ടിരിക്കുന്നത്. അർഹതപ്പെട്ട അംഗീകാരമാണ് അദ്ദേഹത്തെ തേടിയെത്തിയതെന്ന് ഫ്രന്റ്‌സ് ഭാരവാഹികൾ പറഞ്ഞു. വിദേശികൾക്കും സ്വദേശികൾക്കും ഏറെ പ്രിയങ്കരനായ അദ്ദേഹം എം.പി. ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും ജീവകാരുണ്യ – സാമൂഹിക പ്രവർത്തങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. ഫ്രന്റ്‌സ് ആക്ടിങ്ങ് പ്രസിഡന്റ് എം.എം.സുബൈർ, വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ […]
Read More

ബഹ്‌റൈൻ ദേശീയ ദിനാഘോഷ൦; നിരവധി ആഘോഷണങ്ങളാണ്‌ നടക്കുന്നത്.

ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യതുടനീളം നിരവധി ആഘോഷണങ്ങളാണ്‌ നടക്കുന്നത്. ഇതിന്റെ ഭാഗമായി ബഹ്‌റൈൻ ഫോർട്ട് മ്യൂസിയം ഒമാനി കവിതകൾക്ക് ആതിഥേയത്വം വഹിച്ചു.ബഹ്‌റൈന് ഒമാന്റെ ആശംസകൾ” എന്ന പ്രമേയത്തിൽ ബഹ്‌റൈൻ അഥോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസും , ബഹ്‌റൈനിലെ ഒമാൻ എംബസിയും ചേർന്ന് ബഹ്‌റൈൻ പോയട്രി സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.വാർത്താവിതരണ കാര്യ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽനോയ്മി, ബിഎസിഎ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, […]
Read More

ഡിസംബർ 14ന് ബഹ്‌റൈൻ പോലീസ് ദിനം .

ഡിസംബർ 14ന് ബഹ്‌റൈൻ പോലീസ് ദിനം ആചരിക്കുന്നു. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ശൂറ കൗൺസിൽ അഭിനന്ദനങ്ങൾ അറിയിച്ചു. ബഹ്‌റൈനിലുടനീളം സുരക്ഷയുംക്രമസമാധാനവും നിലനിർത്തുന്നതിൽ ബഹ്‌റൈൻ പോലീസിന്റെ ശ്രദ്ധേയമായ പങ്കിനെയും കൗൺസിൽ പ്രശംസിച്ചു.ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയത്തിനും , സേനയ്ക്കും കൗൺസിൽ അഭിനന്ദനങ്ങൾ അറിയിച്ചു, […]
Read More

പക്ഷിപ്പനി; വൈക്കം തലയാഴത്ത് 4500 ഓളം താറാവുകളെ ദയാവധം ചെയ്തു

വൈക്കം: പക്ഷിപ്പനി സ്ഥിരീകരിച്ച തലയാഴത്ത് ഇന്ന് 4500 ഓളം താറാവുകളെ ദയാവധം ചെയ്തു. തലയാഴം കൊച്ചുഞാറ്റുവീട്ടില്‍ തമ്പി(മോഹനന്‍), തലയാഴം പെരുമാശ്ശേരിയില്‍ സതീശന്‍ എന്നിവരുടെ വളര്‍ത്തുതാറാവുകളെയാണ് മൃഗസംരക്ഷണവകുപ്പിന്റെയും തലയാഴം പഞ്ചായത്തിന്റെയും പ്രത്യേക സംഘം ദയാവധം നടത്തിയത്. പാടത്തും തോട്ടിലുമായുണ്ടായിരുന്ന താറാവുകളെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് എത്തിച്ചാണ് ദയാവധം നടത്തിയത്. ചാക്കില്‍ ക്ലോറോഫോം നിറച്ച് താറാവുകളെ അതിനുള്ളിലാക്കി കൊന്ന ശേഷം കുഴിയില്‍ ഇട്ട് മണ്ണിട്ട് മൂടി. തുടര്‍ന്ന് പരിസരങ്ങളില്‍ അണുനശീകരണവും നടത്തി.ചൊവ്വാഴ്ചയാണ് തലയാഴം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ പുന്നപ്പൊഴി ഭാഗത്ത് […]
Read More

ഡല്‍ഹി എയിംസ് ഹാക്കിംഗ് ചൈനയില്‍ നിന്ന്; ഡാറ്റ വീണ്ടെടുത്തു

ഡല്‍ഹി എയിംസ് സൈബര്‍ ആക്രമണത്തിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന് സ്ഥിരീകരണം. എയിംസിലെ അഞ്ച് സെര്‍വറുകളെയാണ് ആക്രമിച്ചത്.ഡാറ്റ വീണ്ടെടുത്തതായും ഡല്‍ഹി പോലീസ് അറിയിച്ചു.എയിംസിന്റെ കമ്ബ്യൂട്ടര്‍ സംവിധാനത്തിന് നേരെയുണ്ടായ ആക്രമണം ചൈനയില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അഞ്ച് സെര്‍വറുകളിലെയും ഡാറ്റ വിജയകരമായി വീണ്ടെടുത്തതായും അറിയിച്ചു. നവംബര്‍ 23നാണ് എയിംസിലെ സെര്‍വര്‍ ആദ്യമായി ഹാക്ക് ചെയ്തത്. സിസ്റ്റം പുനഃസ്ഥാപിക്കുന്നതിനായി 200 കോടി രൂപ ക്രിപ്‌റ്റോ കറന്‍സിയായി ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പോലീസ് നിഷേധിച്ചു. രോഗികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് ആക്രമണത്തിന്റെ […]
Read More

വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി,

ഖത്തറിലേത് അവസാന ലോകകപ്പെന്ന് മെസ്സി. ‘അടുത്ത ലോകകപ്പിന് നാല് വർഷം കൂടിയുണ്ട്. അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്ന് മെസി പറഞ്ഞു.ആദ്യ മത്സരത്തിൽ സൗദിയോട് പരാജയപ്പെട്ടത് പ്രയാസമായി . എന്നാൽ എത്രത്തോളം കരുത്തരാണ് അർജന്റീനയെന്ന് തെളിയിക്കാൻ കഴിഞ്ഞു എന്നും ലയണൽ മെസി പറഞ്ഞു. അർജന്റീനിയൻ വാർത്ത ഏജൻസിയായ ഡയറോ ഡിപ്പോർട്ടിവോയോടായിരുന്നു മെസിയുടെ പ്രതികരണം. ഇന്നലെ നടന്ന മത്സരത്തിൽ ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസ്സി ഒരിക്കൽ കൂടി അർജന്റീനയെ ലോകകപ്പ് ഫൈനലിൽ എത്തിച്ചു. ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന […]
Read More