Business & Strategy

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ വീട്ടിൽ മരിച്ച നിലയില്‍

നടൻ ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യ ആശയെ (38) മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്ന് അറിയിച്ച് ഉല്ലാസ് പന്തളം പൊലീസിനെ വിളിച്ചിരുന്നു. പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉല്ലാസ് വീട്ടിലുണ്ടായിരുന്ന സമയത്താണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും മക്കളും കഴിഞ്ഞ ദിവസം വീടിന്‍റെ മുകൾ നിലയിലാണ് ഉറങ്ങിയതെന്നും പൊലീസ് പറഞ്ഞു. അടുത്തിടെയാണ് ഉല്ലാസും കുടുംബവും ഒരു പുതിയ വീട് വച്ച് താമസം മാറിയത്. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളാണ് […]
Read More

യുഎഇ രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് വിദേശത്ത് താൽക്കാലിക യാത്രാ രേഖയാകും.

അവധിക്കാലം ആഘോഷിക്കാൻ വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർക്ക് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ സ്വന്തമായി വാഹനമോടിക്കാം. യുഎഇയിൽ ഡ്രൈവിങ് ലൈസൻസുള്ളയാൾക്ക് ഒരു വർഷ കാലാവധിയുള്ള രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് ലഭിക്കും. ഇന്ത്യ ഉൾപ്പെടെ 174 രാജ്യങ്ങളിൽ ഈ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. യുഎഇയിൽനിന്ന് ഇഷ്യൂ ചെയ്ത ലൈസൻസ് ആണെങ്കിൽ യാത്രയ്ക്കിടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടാലും താൽക്കാലിക യാത്രാ രേഖയായി ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാമെന്ന് യുഎഇ ഡിജിറ്റൽ ഗവൺമെന്റ് വ്യക്തമാക്കി. രാജ്യാന്തര ഡ്രൈവിങ് ലൈസൻസോ ബന്ധപ്പെട്ട രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസോ […]
Read More

ബഫര്‍സോണ്‍: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി.

ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ഉന്നതതലയോഗം. വനം, റവന്യൂ, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി. വനവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നമുണ്ടായാലും അതിനെ പർവതീകരിക്കുകയാണ്. പാവപ്പെട്ട കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. ബഫര്‍സോണ്‍ വർഷങ്ങൾക്ക് മുൻപ് തന്നെ ചർച്ച തുടങ്ങിയ വിഷയമാണ്. എന്നാൽ വാർത്തകൾ ശ്രദ്ധിച്ചാൽ തോന്നും ഇത് ഇപ്പോൾ പൊട്ടിമുളച്ച സംഭവമാണെന്ന്. സര്‍ക്കാരിന് എതിരായ സമരങ്ങൾ കർഷകനെ സഹായിക്കാനല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.അതേസമയം, ബഫര്‍സോണില്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനൊപ്പം വ്യക്തിഗത […]
Read More

മിസിസ് വേള്‍ഡ് കീരിടം ഇന്ത്യയിലേയ്ക്ക്; സ്വന്തമാക്കിയത് ജമ്മു കശ്മീര്‍ സ്വദേശിനി സര്‍ഗം കൗശല്‍

ഈ വർഷത്തെ മിസിസ് വേള്‍ഡ് കിരീടം സ്വന്തമാക്കി ഇന്ത്യക്കാരി. അമേരിക്കയിലെ ലാസ് വേഗാസില്‍ നടന്ന മത്സരത്തിലാണ് സര്‍ഗം കൗശല്‍ ഈ നേട്ടം സ്വന്തമാക്കിയത്. 21 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് മിസിസ് വേള്‍ഡ് കിരീടം തിരികെയെത്തുന്നത്. 63 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് സര്‍ഗം കിരീടം നേടിയത്.’21 വര്‍ഷത്തിന് ശേഷം നമുക്ക് കിരീടം തിരിച്ചുകിട്ടി. ഞാന്‍ വളരെ ആവേശത്തിലാണ്. ലവ് യു ഇന്ത്യ, ലവ് യു വേള്‍ഡ്’ എന്ന അടികുറിപ്പോടെയാണ് സര്‍ഗം കൗശല്‍ കിരീടം സ്വന്തമാക്കിയ സന്തോഷം ഇന്‍സ്റ്റഗ്രാമില്‍ […]
Read More

ദില്ലിയില്‍ മൂടല്‍ മഞ്ഞ് ശക്തം; 12 കാറുകള്‍ കൂട്ടിയിടിച്ചു

ദില്ലിയിലും സമീപ സംസ്ഥാനങ്ങളിലും മൂടല്‍ മഞ്ഞ് ശക്തം. മൂടല്‍ മഞ്ഞു മൂലം കാഴ്ച പരിധി കുറഞ്ഞതിനെ തുടര്‍ന്ന് നോയിഡയില്‍ 12 കാറുകള്‍ കൂട്ടിയിടിച്ചു.മൂടല്‍ മഞ്ഞ് രണ്ട് ദിവസം കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ വകുപ്പ് അറിയിച്ചു. അതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു 
Read More

ക്രിസ്മസ് അവധി; വിമാനടിക്കറ്റും അന്തര്‍ സംസ്ഥാന ബസ്സ് നിരക്കും കുത്തനെ ഉയര്‍ത്തി

ക്രിസ്തുമസ് ന്യൂ ഇയര്‍ അവധിക്കാലത്ത് അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് യാത്ര നിരക്കില്‍ കൊള്ളയുമായി വിമാന കമ്പനികളും ബസുടമകളും.യാത്ര ബുക്കു ചെയ്യുന്നവരില്‍ നിന്ന് ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയിലധികം ചാര്‍ജ്ജാണ് വിമാനകമ്പനികളും സ്വകാര്യ ബസുടമകളും ഈടാക്കുന്നത്.അവധിക്കാലത്തെ യാത്രയുടെ അത്യാവശ്യം മുതലെടുത്താണ് ഈ പതിവ് കൊള്ള.അഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ തന്നെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.ഇക്കണോമി ക്ലാസില്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7308 രൂപയാണെങ്കില്‍ ക്രിസ്തുമസിന് തലേന്ന് ഇത് ആറിരട്ടിയിലധികമായി. ആഭ്യന്തര യാത്രയില്‍ സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ […]
Read More

കേരളത്തോട് കടപ്പെട്ടിരിക്കുന്നു! മലയാളി ആരാധകര്‍ക്ക് നന്ദി അറിയിച്ച് ലിയോണല്‍ മെസിയും സംഘവും

ഖത്തര്‍ ലോകകപ്പിന്റെ ഓളത്തിനൊപ്പമുണ്ടായിരുന്നു കേരളത്തിലേയും ഫുട്‌ബോള്‍ ആരാധകര്‍. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയുടെ പല ഭാഗങ്ങളിലും വിവിധ ടീമുകളെ പിന്തുണച്ച്. ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും ലോകകപ്പ് ഫുട്‌ബോള്‍ ജ്വരത്തിന് കുറവൊന്നും കണ്ടില്ല. ഇന്ത്യയുടെ കാര്യമെടുക്കുകയാണെങ്കില്‍ കേരളം തന്നെയായിരുന്നു ലോകകപ്പ് ഏറ്റെടുത്തവരില്‍ ഒന്നാമത്. അര്‍ജന്റീനയ്ക്ക് തന്നെയായിരുന്നു കേരളത്തില്‍ ആരാധകര്‍ കൂടുതല്‍.കൂറ്റന്‍ കട്ടൗട്ടുകളും തോരണങ്ങള്‍ തൂക്കിയും ആരാധകര്‍ ടീമിനെ പിന്തുണച്ചു. ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്റീന കിരീടമുറപ്പിച്ചപ്പോള്‍ അടുത്തകാലത്തെങ്ങും കാണാത്ത ആഘോഷങ്ങളിലേക്കാണ് ആരാധകര്‍ പോയത്. അതുകൊണ്ടുതന്നെ കേരളത്തിന് നന്ദി പറയാനും […]
Read More

ബഫര്‍ സോൺ വിഷയം; സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകരോട് നടത്തിയത് വഞ്ചനയും ,ദ്രോഹവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ബഫര്‍ സോണ്‍ ആശങ്കയില്‍ കൂടുതല്‍ വ്യക്തത വരുത്താനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ബഫര്‍സോണ്‍ വിധിക്കൊപ്പം സുപ്രിംകോടതി ആവശ്യപ്പെട്ടത് ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ട് മാത്രമാണെന്നാണ് സര്‍ക്കാര്‍ വാദം. ഇത് പൂര്‍ണമല്ലെങ്കിലും കോടതിയില്‍ പ്രതിസന്ധിയാകില്ല. കോടതിയില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ടിലേക്കാണ് ഉപഗ്രഹ സര്‍വേ പുറത്തുവിട്ടുള്ള പരിശോധന നടത്തുന്നത്. അതേസമയം പരിസ്ഥിതി ലോല മേഖല […]
Read More

ലോക കപ്പിൽ മുത്തമിട്ട് അർജന്റീന

ഖത്തർ: ഇതാ… അര്‍ജന്റീന…. ഇതാ….മെസ്സി…ഇതാ ലോകകിരീടം… മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞു. മൂന്നാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് ഗോള്‍ശ്രമം നടത്തിയെങ്കിലും റഫറി ഓഫ്‌സൈഡ് ഫ്‌ലാഗുയര്‍ത്തി. അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനയുടെ മാക് അലിസ്റ്ററുടെ ഉഗ്രന്‍ ലോങ്‌റേഞ്ചര്‍ ഫ്രാന്‍സ് […]
Read More

വോയ്‌സ് ഓഫ് ആലപ്പി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ബഹ്‌റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ‘വോയ്സ് ഓഫ് ആലപ്പി’ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുഹറഖിലെ കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് ബഹ്‌റൈൻ ദേശീയ ദിനത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ നൂറിലധികം അംഗങ്ങൾ പങ്കെടുത്തു. അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി പരിമിതപ്പെടുത്തിയിരുന്ന ക്യാമ്പ്, വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി സോമൻ ബേബി ഉൽഘാടനം ചെയ്‌തു. മെഡിക്കൽ ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായി. ജനറൽ സെക്രട്ടറി ധനേഷ് മുരളി […]
Read More