കേരളം കാത്തിരുന്ന ചോദ്യത്തിന് ഒടുവിൽ ഉത്തരം; വി.ഡി. സതീശൻ മുഖ്യമന്ത്രി
കൊച്ചി: രാഷ്‌ട്രീയകേരളം കാത്തിരുന്ന ചോദ്യത്തിന് പത്താംദിവസം ഉത്തരമെത്തി, കേരളം ഇനി അടുത്ത അഞ്ചുവർഷം വി.ഡി. സതീശൻ ഭരിക്കും. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ക്കുമൊടുവില്‍ മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍. കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്. ഇതോടെ വോട്ടെണ്ണല്‍ ദിനം മുതല്‍ ആരാണ് മുഖ്യമന്ത്രി എന്ന് കേരളം ഉറ്റുനോക്കിയ ചോദ്യത്തിനാണ് ഇപ്പോള്‍ തിരശ്ശീല വീണിരിക്കുന്നത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ആരെന്ന് അന്തിമ തീരുമാനമായത്. കെ.സി. വേണുഗോപാലിന്റെ […]









