Business & Strategy

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടു. താരത്തിന്ഗുരുതര പരുക്ക്.

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടു. താരത്തിന്ഗുരുതര പരുക്കേറ്റുവെന്നാണ് പുറത്ത് വരുന്ന വിവരം. ഡൽഹിയിൽ നിന്ന്വീട്ടിലേക്ക് വരുംവഴിയാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെയാണ് ഹമ്മദപുർ ഝലിന് സമീപം റൂർകിയിലെ നാർസൻഅതിർത്തിയിൽ വച്ചാണ് കാർ അപകടം ഉണ്ടായത്. കാർ ഡിവൈഡറിൽ തട്ടിമറിഞ്ഞ് തീ പിടിക്കുകയായിരുന്നു. ആദ്യം റൂർകിയിലെ സക്ഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിനെ നിലവിൽഡെഹ്രാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ്ആശുപത്രി അധികൃതർ.
Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചു.

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു. 99 വയസായിരുന്നു. അഹമ്മദാബാദിലെ യു എൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിൽ ഇന്നു പുലർച്ചെയാണ് അന്ത്യം. രണ്ടു ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. 1923 ജൂൺ 18 നാണ് ഹീരാബെൻ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്സാനയിലെ വഡ്നഗർ ആണ് സ്വദേശം. ചായ വിൽപനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദിയെ ചെറുപ്പത്തിൽതന്നെ വിവാഹം കഴിച്ചു. ആറു മക്കളിൽ മൂന്നാമാനാണ് […]
Read More

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു.

സാവോ പോളോ ∙ ഫുട്ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്താൽ ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പെലെയുടെ ഏജന്റ് ജോ ഫ്രാഗയാണ് മരണം സ്ഥിരീകരിച്ചത്. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ അഗ്രഗണ്യനാണ് പെലെ. തന്റെ ആദ്യ പ്രഫഷനൽ ക്ലബ്ബായ സാന്റോസിനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സമയത്താണ് പെലെ ബ്രസീൽ ഫുട്ബോൾ ടീമിലേക്കെത്തിയത്. 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീൽ ജഴ്സി അണിയുമ്പോൾ പെലെയ്ക്ക് പ്രായം വെറും പതിനാറു […]
Read More

കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ കുഴഞ്ഞുവീണ് മരിച്ചു.

കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ കുഴഞ്ഞുവീണ് മരിച്ചു.കണ്ണൂരിലെ മയ്യിൽ കുറ്റിയാട്ടൂർ സ്വദേശി വി.സി ശിവപ്രസാദാണ്(58) മരിച്ചത്. കഴിഞ്ഞ ദിവസം മനാമയിലെ ഓഫിസിൽനിന്ന് പുറത്തിറങ്ങിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യിയുകയായിരുന്നു.ഭാര്യ: പ്രീതി. മക്കൾ: വൈഷ്ണവ്, വൈഭവ്. സഹോദരങ്ങൾ: ലീന, മണി.
Read More

കൊവിഡ് നിയന്ത്രണം; 6 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എയർ സുവിധ രജിസ്ട്രേഷൻ നിർബന്ധം

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.ആറ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് ആർടിപിസിആർ നിർബന്ധമാക്കി. ചൈന, ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് ആർ ടി പി സി ആർ പരിശോധന നിർബന്ധമാക്കിയത്. ആർ ടി പി സിആർ ഫലം എയർ സുവിധയിൽ അപ്‌ലോഡ് ചെയ്യണം. പുറപ്പെടുന്നതിനു മുമ്പാണ് അപ്ലോഡ് ചെയ്യേണ്ടത്. കേന്ദ്രസർക്കാർ ഉത്തരവ് ജനുവരി ഒന്നു മുതൽ നടപ്പിലാക്കും.രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റീനിൽ […]
Read More

വയലിനിസ്റ്റ് ശാലിഷ് ശശിധരന്‍ കുഴഞ്ഞുവീണ് മരിച്ചു

പൂനെ: വയലിനിസ്റ്റ് ശാലിഷ് ശശിധരന്‍ (47) റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. നാഗ്പൂരില്‍ വച്ചാരുന്നു അന്ത്യം. ഭോസരി ഡിഗ്ഗി റോഡില്‍ ന്യൂ പ്രിയദര്‍ശിനി സ്കൂളിനുസമീപമായിരുന്നു താമസം. ഹൃദയസ്‌തംഭനമാണ് മരണ കാരണം. മണ്ഡലപൂജയുടെ ഭാഗമായി നാഗ്പൂര്‍ അയ്യപ്പക്ഷേത്രത്തില്‍ ഗാനമേള അവതരിപ്പിക്കാന്‍ സിംഫണി ഭോസരി സംഘത്തിനൊപ്പം പോയതായിരുന്നു. ഇന്നലെ രാവിലെ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്ബോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. പ്ലാറ്റ്‌ഫോമിലെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം പൂനെയിലെക്ക് കൊണ്ടുപോകും. ആറ്റിങ്ങല്‍ ചാത്തുംപാറ സ്വദേശിയാണ്. അച്ഛന്‍: ശശിധരന്‍, അമ്മ: ലീല, […]
Read More

എ.കെ ആന്റണിയുടെ പ്രസ്താവനയ്ക്കതിരെ ബിജെപി.

കോൺഗ്രസിന് വോട്ടിനും അധികാരത്തിലേക്കുമുള്ള ചവിട്ടു പടികൾ മാത്രമാണ് ഹിന്ദു എന്ന എ. കെ ആന്റണിയുടെ പ്രസ്താവനയ്ക്കതിരെ ബിജെപി       . മുസ്ലിം വിഭാഗം ഒപ്പമുണ്ടെന് കോൺഗ്രസ് ധരിക്കുന്നു. അധികാരത്തിലെത്താൻ കോൺഗ്രസ് ഹിന്ദുവാകുന്നു. അധികാരത്തിലെത്തിയാൽ ഹിന്ദുവിനെ തീവ്രവാദിയാക്കാനുള്ള ഗൂഢാലോചന നടത്തുന്നുവെന്നും സുധാംശു ത്രിവേദി വ്യക്തമാക്കി. മോദിയെ താഴെയിറക്കാൻ ന്യൂനപക്ഷങ്ങൾ മാത്രം പോരെന്നും ഭൂരിപക്ഷ വിഭാഗങ്ങളെയും അണിനിരത്തണമെന്നും എകെ ആൻറണി പറഞ്ഞിരുന്നു. ഹൈന്ദവ സഹോദരങ്ങൾ അമ്പലത്തിൽ പോയി കുറി തൊട്ടാൽ അപ്പോൾ തന്നെ മൃദുഹിന്ദുത്വ സമീപനം എന്ന് […]
Read More

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്റർനാഷണൽ ഗാർഡൻ ഷോ ആരംഭിക്കാനൊരുങ്ങി ബഹ്റൈൻ

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബഹ്‌റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോ (BIGS) പുതുവർഷത്തിൽ തിരിച്ചെത്തുന്നു. കൊറോണ കാരണമാണ് മൂന്ന് വർഷമായി ജനപ്രിയ ഗാർഡൻ ഷോ നടത്താതിരുന്നത്. നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് സംഘടിപ്പിക്കുന്ന ഈ പ്രദർശനം, ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാധികാരത്തിലും, പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിമിന്റെ മേൽനോട്ടത്തിലും ആണ് നടക്കുന്നത്. ഷോ അടുത്ത വർഷം മാർച്ച് 1 മുതൽ 4 വരെ ബഹ്‌റൈനിലെ എക്‌സിബിഷൻ വേൾഡ് […]
Read More

കൊച്ചിൻ കാർണിവൽ-പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ ഛായ; ബിജെപി പ്രതിഷേധം

കൊച്ചിൻ കാർണിവലിനൊരുക്കിയ പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ ഛായ  പ്രതിഷേധവുമായി ബിജെപി.ഡിസംബര്‍ 31ന് കത്തിക്കാനൊരുക്കിയ പപ്പാഞ്ഞിക്ക് നരേന്ദ്രമോദിയുടെ മുഖസാമ്യമെന്ന് ബിജെപി ആരോപിച്ചു. പ്രതിഷേധം കനത്തതോടെ പപ്പാഞ്ഞിയുടെ നിര്‍മ്മാണം നിര്‍ത്തി. ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖം മാറ്റാമെന്ന് ധാരണയായതോടെയാണ് ബിജെപി പിന്‍വാങ്ങിയത്.
Read More

അഭിവന്ദ്യ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ തിരുമേനി മന്ത്രി ഒസാമ അൽ അസ്ഫൂറുമായി കൂടിക്കാഴ്ച നടത്തി

മനാമ: ബഹ്‌റൈൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിലെ ക്രിസ്തുമസ്‌ പുതുവത്സര ശുശ്രൂഷകൾക്ക്‌ നേത്യത്വം നൽകുവാൻ എത്തിയ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കട്ട ഭദ്രാസനാധിപനും ഓർത്തഡോക്സ്‌ സണ്ടേസ്കൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടും ആയ അഭിവന്ദ്യ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ തിരുമേനി ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രി ഒസാമ അൽ അസ്ഫൂറുമായി കൂടിക്കാഴ്ച നടത്തി. ഇടവക വികാരി റവ. ഫാദര്‍ പോള്‍ മാത്യൂസ​‍്, സഹ വികാരി റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബി, ട്രസ്റ്റി ശാമുവേല്‍ പൗലോസ്, സെക്രട്ടറി ബെന്നി […]
Read More