Business & Strategy

ബി കെ.എസ്- ഡിസി അന്താരാഷ്ട്ര പുസ്തകമേള ഓഫീസ് തുറന്നു.

മനാമ: നവംബർ 10 മുതൽ 20 വരെ ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്കാരികോത്സവത്തിൻ്റെയും പ്രർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓഫീസ് പ്രവർത്തനമാരംഭിച്ചു.സമാജം പി വി ആർ ഹാളിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. സമാജത്തിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ആക്ടിംഗ് പ്രസിഡൻ്റ് ദേവദാസ് കുന്നത്ത് , സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, പുസ്തകമേളയുടെ ജനറൽ കോർഡിനേറ്റർ ഷബിനി വാസുദേവ് എന്നിവരും പുസ്തമേളയുടെ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ബഹ്റൈൻ കേരളീയ സമാജവും […]
Read More

2022 ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ.

മെല്‍ബണ്‍:കഴിഞ്ഞ ലോകകപ്പിലെ തോല്‍വിയ്ക്ക് പാകിസ്താനെതിരേ ഇന്ത്യയുടെ പ്രതികാരം. വിരാട് കോലി എന്ന റണ്‍ മെഷീന്‍ നിറഞ്ഞാടിയ 2022 ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്താനെ നാലുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഒറ്റയ്ക്ക് നിന്ന് പൊരുതിയ വിരാട് കോലിയാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. പാകിസ്താന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറുവിക്കറ്റ്‌ നഷ്ടത്തില്‍ മറികടന്നു. ജയപരാജയങ്ങള്‍ മാറിമറഞ്ഞ മത്സരത്തില്‍ അവസാന പന്തിലാണ് ഇന്ത്യ വിജയം നേടിയത്. കോലി 82 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 160 […]
Read More

ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ഗവർണർ.

ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 21ന് പുറത്തുവന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂർ, കാലടി, സാങ്കേതിക സർവകലാശാല, കാലിക്കറ്റ്, മലയാളം സർവകലാശാലാ വിസിമാരോടാണ് ​ഗവർണർ രാജി ആവശ്യപ്പെട്ടത്. നാളെ രാവിലെ 11.30ന് മുമ്പ് രാജി വെക്കണമെന്നാണ് ​ഗവർണറുടെ നിർദേശം.സർക്കാരിനെതിരെയുള്ള ഗവർണറുടെ നീക്കങ്ങൾക്ക് തടയിടാൻ പരസ്യപ്രചരണത്തിന് നേരത്തെ സിപിഐഎം തീരുമാനിച്ചിരുന്നു. മുന്നണിയുടെ നേതൃത്വത്തിൽ യോജിച്ച പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും അത് എങ്ങനെ വേണമെന്ന് […]
Read More

ഒരുമയുടെ ഓണാഘോഷം ഒരുക്കി വിശ്വകലാ സാംസ്കാരിക വേദി

ബഹ്‌റൈൻ: വിശ്വകലാ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ ഓണാഘോഷം സെഗയ്യ കെ സി എ ഹാളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. വിശ്വകലാ പ്രസിഡന്റ് ശ്രീ ശശി കാട്ടൂർ അധ്യക്ഷം വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാഥിതിയായിരുന്നു ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ശ്രീ ഇജാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിശ്വകലാ സ്ഥാപകാംഗം ശ്രീ സതീഷ് മുതലയിൽ , ഐ സി ആർ എഫ് ചെയർമാൻ ശ്രീ.ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ശ്രീ പ്രിൻസ് നടരാജ് , […]
Read More

ബഹ്റൈൻ മലയാളി സെയിൽസ് ടീം (BMST) ഓണം ആഘോഷിച്ചു.

മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽ ടീം BMSTയുടെ ആഭിമുഖ്യത്തിൽ നിരവധി കലാപരിപാടികളോടെ പൊന്നോണം 2022 എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു . അദ്ലിയ ബാൻ സാങ് തായ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ചെണ്ട മേളത്തോട് കൂടി മാവേലിയെ എതിരേറ്റു. തിരുവാതിരക്കളിയും ഓണപ്പാട്ടുകളും നൃത്ത നൃത്യങ്ങളും കൊണ്ട് പരിപാടി വർണാഭമാക്കി.പ്രസിഡൻ്റ് സിജു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈൻ ICRF ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. കൂടാതെ […]
Read More

പ്രവാസികളുടെ ജീവിത ശൈലിയിൽ കാതലായ മാറ്റം അനിവാര്യം ; ഡോ. ജൂലിയൻ ജോണി

മനാമ: ഹൃദയ സംബന്ധമായ രോഗങ്ങൾ കുറക്കാൻ നമ്മുടെ ജീവിത ശൈലിയിൽ കാതലായ മാറ്റം അനിവാര്യമാണെന്ന് പ്രമുഖ ഹ്രദയാരോഗ്യ വിദഗ്‌ധനും കിംസ് ഹോസ്‌പിറ്റലിലെ കാർഡിയോളജി സ്പെഷ്യലിസ്റ്റുമായ ഡോ. ജൂലിയൻ ബോണി അഭിപ്രായപ്പെട്ടു. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന തണലാണ് കേമ്പയിനിന്റെ ഭാഗമായി മുഹറഖ് ഏരിയ സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളിൽ ഹൃദയാഘാതവും ഹാർട്ട് അറ്റാക്കും വർധിച്ചു വരുന്നതിന്റെ കാരണം അശാസ്ത്രീയമായ രീതിയിലുള്ള ഭക്ഷണരീതിയും ഉറക്കക്കുറവും ആണ്. കാർബോ ഹൈഡ്രേറ്റ്, സോഡിയം ബൈ […]
Read More

സൗദിയുടെ കായിക ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി പെൺകുട്ടി ദേശീയ ഗെയിംസിന്‍റെ ഭാഗമാകുന്നു

റിയാദ്: സൗദിയുടെ കായിക ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി പെൺകുട്ടി ദേശീയ ഗെയിംസിന്‍റെ ഭാഗമാകുന്നു.സൗദി ദേശീയ ഗെയിംസിലാണ് മലയാളിയായ കൊടുവള്ളിക്കാരി ഖദീജ നിസയുമുള്ളത്. 44 കായിക ഇനങ്ങളിൽ സഊദിയിലെ താരങ്ങൾ ഏറ്റുമുട്ടുമ്പോൾ ബാഡ്മിന്‍റൺ വ്യക്തിഗത ചാമ്പ്യൻഷിപ്പിലാണ് 16 കാരി ഖദീജ നിസ പോരാടാനെത്തുന്നത്. രണ്ടര മാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സൗദിയിലെയും വിദേശത്തെയും താരങ്ങളോട് ഏറ്റുമുട്ടിയാണ് ഖദീജ നിസ ഈ നേട്ടം സ്വന്തമാക്കിയത്.സൗദിയിൽ ജനിച്ച വിദേശികൾക്കും ഗെയിംസിൽ പങ്കാളികളാകാം എന്ന ഇളവാണ് ഖദീജ നിസക്ക് സഹായകമായത്. […]
Read More

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഫുട്ബോൾ ടൂർണ്ണമെന്റിൽ വിജയികളായി ഷോസ്റ്റോപ്പേഴ്സ് .

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഒളിമ്പ്യൻ അബ്ദുൾറഹ്മാൻ റോളിംഗ്, ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോൾ ടൂർണ്ണമെൻറ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി ബഹ്റൈൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ കീഴിലുള്ള എട്ട് ടീമുകൾ മാറ്റുരച്ച മൽസരങ്ങളിൽ,ഷോസ്റ്റോപ്പേഴ്സ്‌ ആണ് വിജയം കരസ്ഥമാക്കിയത്. ഫൈനലിൽ ഷോ സ്റ്റോപ്പേഴ്സ് എഫ്.സി അൽ കേരളാവി എഫ് സി യുമായാണ് ഏറ്റുമുട്ടിയത്.വ്യാഴാഴ്ച വൈകിട്ട് ഹൂറ അൽ തീൽ സ്റ്റേഡിയത്തിൽ ബഹ്റൈൻ ഇന്ത്യൻ എംബസി സെക്കൻറ് സെക്രട്ടറി രവിശങ്കർ ശുക്ല ഫുട്ബാൾ ടൂർണ്ണമെന്റ് കിക്കോഫ് ചെയ്തു. ബഹ്റൈൻ മീഡിയ സിറ്റി […]
Read More

സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ.

ന്യൂഡൽഹി: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുന്നു. അടുത്ത മാസം പകുതിയോടെ ഇന്ത്യ സന്ദർശിക്കുമെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്തോനേഷ്യയിലേക്കുള്ള യാത്രാമധ്യേ ന്യൂഡൽഹിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം അനുസരിച്ച് ഇന്ത്യയിൽ എത്തുന്ന മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ  പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തും. ഏതാനും മണിക്കൂറുകൾ മാത്രമായിരിക്കും സന്ദർശനം എന്നാണ് വിവരം. ഉക്രെയ്നിലെ റഷ്യൻ യുദ്ധം, ഇന്ത്യയോ സഊദി അറേബ്യയോ ചേരാത്ത പാശ്ചാത്യ സഖ്യ ഉപരോധം എന്നിവയെ […]
Read More

ചരിത്രം കുറിച്ച് ഐ എസ് ആർ ഒ; ജിഎസ്എൽവി മാർക്ക് 3 വിക്ഷേപിച്ചു.

ന്യൂഡൽഹി: 36 ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഐ എസ് ആർ ഒയുടെ ജിഎസ്എൽവി മാർക്ക് ത്രീ വിക്ഷേപിച്ചു.ചരിത്രദൗത്യമായ ജിഎസ്എൽവി 3ന്റെ ചരിത്ര വിക്ഷേപണം വിജയകരമെന്ന്‌ ഐഎസ്ആർഒ. ഒറ്റയടിക്ക് 5400 കിലോയുടെ 36 ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ട് ജിഎസ്എൽവി മാർക്ക് ത്രീ അർധരാത്രി 12.07നാണ് വിക്ഷേപിച്ചത്. നെറ്റ്‌വർക്ക് ആക്‌സസ് അസോസിയേറ്റഡ് ലിമിറ്റഡിന്റെ (വൺവെബ്) 36 ചെറിയ ബ്രോഡ്‌ബാൻഡ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഇസ്രോയെ സംബന്ധിച്ച് ഏറെ നിർണായകവും വാണിജ്യ വിക്ഷേപണ രംഗത്തെ പുതിയ ചുവടുവെപ്പും കൂടിയാണ് ഈ ദൗത്യം. കാരണം, ചരിത്രത്തിൽ […]
Read More