Business & Strategy

സലീം മമ്പാടിനു സ്വീകരണം നൽകി .

മനാമ:  കേരളത്തിലെ പ്രമുഖ പ്രഭാഷകനും ഇസ്‌ലാമിക പണ്ഡിതനുമായ സലീം മമ്പാടിനു ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സ്വീകരണം നൽകി.   “തണലാണ് പ്രവാചകൻ” എന്ന പ്രമേയത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന കാംപയിന്റെ  ഭാഗമായി നടത്തുന്ന സൗഹൃദ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതാണ് അദ്ദേഹം.  “സ്നേഹദൂതനായ പ്രവാചകൻ” എന്ന തലക്കെട്ടിൽ നടക്കുന്ന സമ്മേളനം നാളെ  വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഈസ ടൗൺ ഇന്ത്യൻ സ്‌കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടക്കും.  ബഹ്‌റൈനിലെ പ്രമുഖ പണ്ഡിതനും മുസ്തഫ മസ്‌ജിദ്‌ […]
Read More

കൊച്ചി കുണ്ടന്നൂരിൽ ബാറിൽ വെടിവയ്പ്; രണ്ട് റൗണ്ട് വെടിയുതിർത്തു.

കൊച്ചി∙ കുണ്ടന്നൂർ ജംക്‌ഷനിലെ ‘ഒജീസ് കാന്താരി’ ബാറിൽ വെടിവയ്പ്. വൈകിട്ട് മൂന്നോടെ ആയിരുന്നു സംഭവം. രണ്ടു യുവാക്കൾ മദ്യപിച്ച് ബില്ല് തുക കൊടുത്തതിനു ശേഷം പ്രകോപനം ഒന്നുമില്ലാതെ ചുവരിലേക്കു വെടിയുതിർക്കുകയായിരുന്നു. ബാർ ജീവനക്കാരും മറ്റുള്ളവരും സ്തംഭിച്ചു നിൽക്കേ ഇരുവരും ബാറിനു പുറത്തിറങ്ങി ഓട്ടോറിക്ഷയിൽ കടന്നു. സംഭവം നടന്ന് 3 മണിക്കൂറിനു ശേഷമാണ് ബാറുകാർ പൊലീസിൽ അറിയിച്ചത്. പൊലീസ് ഉടൻ എത്തി ബാർ ബന്തവസിലാക്കി. സിസിടിവി ദ്യശ്യങ്ങളിൽനിന്ന് യുവാക്കളുടെ ചിത്രം പൊലീസ് ശേഖരിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങി.
Read More

ജിസിസി രാജ്യങ്ങളിലെ എല്ലാ താമസക്കാര്‍ക്കും വിസയില്ലാതെ ഒമാനിലേക്ക് എത്താം.

മസ്‌കറ്റ്: ജിസിസി രാജ്യങ്ങളിലെ എല്ലാ താമസക്കാര്‍ക്കും കൊമേഴ്‌സ്യല്‍ പ്രൊഫഷനുകള്‍ക്കായി ഇനി വിസയില്ലാതെ ഒമാനിലേക്ക് എത്താം.ഒമാന്‍ എയര്‍പോര്‍ട്‌സ് സര്‍ക്കുലറില്‍ ആണ് ഇക്കാര്യം അറിയിച്ചത്.  ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ അതേ രാജ്യങ്ങളില്‍ നിന്ന് തന്നെ ഒമാനിലേക്ക് എത്തണമെന്നില്ല. ഇവര്‍ക്ക് എവിടെ നിന്ന് വേണമെങ്കിലും ഒമാനിലേക്ക് എത്താം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്‌സ് ആന്‍ഡ് റെസിഡന്‍സിന്റെ നിര്‍ദ്ദേശ പ്രകാരമാണിത്. നേരത്തെ ഏത് രാജ്യങ്ങളിലാണോ വിസയുള്ളത് അവിടെ നിന്ന് വരുന്നവര്‍ക്ക് മാത്രമെ ഒമാനില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കുകയുള്ളായിരുന്നു. ഇതിനാണ് മാറ്റം വരുന്നത്. […]
Read More

തുലാവർഷം ശനിയാഴ്ച എത്തിയേക്കും; 30ന് കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം∙ തെക്കുകിഴക്കേ ഇന്ത്യയിൽ ശനിയാഴ്ചയോടെ തുലാവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനെ തുടർന്ന് ഞായറാഴ്ച (ഒക്ടോബർ 30) കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ഒക്ടോബർ 29, 30 തീയതികളിൽ ഗൾഫ് ഓഫ് മാന്നാർ, തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരം […]
Read More

കേരളത്തിലെ ഭ്രാന്തന്‍ കമ്യൂണിസ്റ്റുകള്‍.. ഗവര്‍ണറെ തൊട്ടാല്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു .

ന്യൂഡല്‍ഹി: ഗവര്‍ണറെ തൊട്ടാല്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ‘കേരള ഗവര്‍ണര്‍ രാജ്യത്തെയും രാഷ്ട്രപതിയെയും അതുവഴി ഭരണഘടനയിലെ കേന്ദ്രത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് കേരളത്തിലെ ഭ്രാന്തന്‍ കമ്യൂണിസ്റ്റുകള്‍ മനസിലാക്കണം. ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഭ്യര്‍ഥിക്കുന്നു’. സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. കേരളത്തിലെ വിവിധ വിഷയങ്ങളില്‍ ഇടപെടുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുക്കയും ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യമായി സര്‍ക്കാരും ഇടതുമുന്നണിയും രംഗത്തെത്തിയിരുന്നു. ഇതിനെ രൂക്ഷമായ […]
Read More

‘തണലാണ് പ്രവാചകൻ’ കാംപയിൻ സഹൃദ സമ്മേളനം വെള്ളിയാഴ്ച .

മനാമ: “തണലാണ് പ്രവാചകൻ” എന്ന പ്രമേയത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന കാംപയിന്റെ ഭാഗമായി സൗഹൃദ സമ്മേളനം സംഘടിപ്പിക്കുന്നു. “സ്നേഹദൂതനായ പ്രവാചകൻ” എന്ന തലക്കെട്ടിൽ നടക്കുന്ന സമ്മേളനം ഈ മാസം 28 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഈസ ടൗൺ ഇന്ത്യൻ സ്‌കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടക്കും. ബഹ്‌റൈനിലെ പ്രമുഖ പണ്ഡിതനും മുസ്തഫ മസ്‌ജിദ്‌ ഖതീബുമായ ശൈഖ് ഉസാമ ഫുആദ് ഉബൈദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ പ്രഭാഷകനും ഇസ്‌ലാമിക പണ്ഡിതനുമായ […]
Read More

മക്കയിൽ ബസ് അപകട൦; രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്.

50 യാത്രക്കാരുമായി പോകുന്ന ബസ് ആണ് അപകടത്തിൽ പെട്ടത് മക്ക: മക്കയിൽ ബസ് അപകടത്തിൽ പെട്ട് രണ്ട് പേർ മരിച്ചു. 50 യാത്രക്കാരുമായി പുറപ്പെട്ട ബസ് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ ബസിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. സഊദി റെഡ് ക്രസന്റ് അതോറിറ്റിയുടെ മക്ക മേഖലയിലെ കമാൻഡ് ആൻഡ് കൺട്രോൾ റൂമിലാണ് അപകടം നടന്ന വിവരം എത്തിയത്. അൽ-റുസൈഫ പാലത്തിൽ സി-റിംഗിൽ 50 യാത്രക്കാരുമായി പോയ പാസഞ്ചർ ബസ് കൂട്ടിയിടിച്ചതായാണ് […]
Read More

ബഹ്‌റൈൻ കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു.

മനാമ : ബഹ്‌റൈൻ കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന കുടുംബ സംഗമം മുസ്ലിം യുത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്‌മയിൽ വയനാട് ഉൽഘടനം ചെയ്തു.എം എസ് ഫ് മുൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്‌ അഡ്വ : ഫാത്തിമ തഹ്ലിയ മുഖ്യ പ്രഭാഷണം നടത്തി.ബഹ്‌റൈൻ കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡണ്ട് മഹമൂദ് പെരിങ്ങത്തൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സിക്രട്ടറി റൗഫ് മാട്ടൂൽ […]
Read More

താ​മ​സ വി​സ നി​യ​മ ലം​ഘനം;ബഹ്‌റൈനിൽ 46 പേർ പി​ടി​യി​ൽ.

മ​നാ​മ: താ​മ​സ വി​സ നി​യ​മം ലം​ഘി​ച്ച 46 ആ​ഫ്രി​ക്ക​ൻ വം​ശ​ജ​ർ പി​ടി​യി​ലാ​യ​താ​യി ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ അ​റി​യി​ച്ചു. നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ൻ​സ്​ അ​​ഫ​യേ​ഴ്​​സ്, നാ​ല്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്​​തു.
Read More

ഒഐസിസി ലേഡീസ് വിംഗ്-ന്റെ ആഭിമുഖ്യത്തിൽ ബ്രെസ്റ്റ് ക്യാൻസർ ബോധവൽക്കരണ ക്യാമ്പ് സംഘ്ടിപ്പിക്കുന്നു.

ഒഐസിസി ലേഡീസ് വിംഗ്-ന്റെ ആഭിമുഖ്യത്തിൽ ബ്രെസ്റ്റ് ക്യാൻസർ ബോധവൽക്കരണ ക്യാമ്പ് സംഘ്ടിപ്പിക്കുന്നു. അടുത്ത വെള്ളിയാഴ്ച ( 28.10.2022) രാവിലെ 10 മണി മുതൽ ഉച്ചക്ക് 12 മണി വരെ മനാമ ഷിഫ അൽ ജസിറ മെഡിക്കൽ സെന്റർ ൽ വച്ച് ബ്രെസ്റ്റ് ക്യാൻസർ ബോധവൽക്കരണ ക്യാമ്പും, വിവിധ പരിശോധനകൾ സൗജന്യ നിരക്കിൽ നടത്തുന്നു. ‘ ബോധവൽക്കരണ ക്യാമ്പിലും, പരിശോധനകൾക്കും പങ്കെടുക്കാൻ താല്പര്യം ഉള്ള സ്ത്രീകൾ ഇതോടൊപ്പം ചേർത്തിട്ടുള്ള ഫോം പൂരിപ്പിച്ചു രജിസ്റ്റർ ചെയ്യണമെന്ന് ഒഐസിസി ലേഡീസ് വിംഗ് […]
Read More