Business & Strategy

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ വ്യാജ ഏറ്റുമുട്ടല്‍: വി ഡി സതീശന്‍.

തിരുവനന്തപുരം: ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നടക്കുന്നത് വ്യാജ ഏറ്റുമുട്ടല്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. ഗവര്‍ണര്‍ക്ക് അപ്രീതി ഉള്ളപ്പോള്‍ മന്ത്രിയെ മാറ്റാന്‍ ആവശ്യപ്പെടാനാകില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. തന്റെ പ്രീതിയ്ക്ക് അനുസരിച്ച്‌ മന്ത്രിമാരെ പിന്‍വലിക്കുന്നതിനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല. മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ മാത്രമേ മന്ത്രിമാരെ പിന്‍വലിക്കാന്‍ കഴിയൂ. ഇല്ലാത്ത അധികാരമാണ് ഗവര്‍ണര്‍ പ്രയോഗിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ദൈവമൊന്നും അല്ലല്ലോയെന്നും വിഡി സതീശന്‍ പറഞ്ഞു.ധനമന്ത്രി കെ എന്‍ ബാലഗോപാലില്‍ പ്രീതി നഷ്ടമായതായി കാണിച്ചാണ് മുഖ്യമന്ത്രിയ്ക്ക് […]
Read More

കോഴിക്കോട് വീണ്ടും ഷിഗെല്ല; ആറു വയസ്സുകാരനും രോഗബാധ.

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്ള ആറു വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലാണ് ഷിഗെല്ല കണ്ടെത്തിയിട്ടുള്ളത്. പഞ്ചായത്തിലെ ഒന്ന്, 18 വാര്‍ഡുകളിലാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. പ്രദേശത്തെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ജനങ്ങളെ ബോധവത്കരിക്കും. കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് അയക്കും. പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവത്ക്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മത്സ്യ മാംസ കടകളിലും ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തും. […]
Read More

ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അൽ ഖലീഫ രാജകുമാരനുമായി എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി.

ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിയ ബഹറൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അൽ ഖലീഫ രാജകുമാരനുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി റിയാദിൽ വെച്ച് കൂടിക്കാഴ്ച നടത്തിയപ്പോൾ.ചിത്രങ്ങൾ കാണാം.
Read More

സുയല്ല ബ്രേവർമാനെ തിരിച്ചെടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ നടപടിയിൽ പ്രതിഷേധം.

ലണ്ടൻ: ലിസ് ട്രസ് സർക്കാരിൽ നിന്ന് പുറത്തായ സുയല്ല ബ്രേവർമാനെ തിരിച്ചെടുത്തതിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെതിരെ പ്രതിഷേധം. ബ്രിട്ടനിലെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയാണ് ഋഷി സുനക്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ചുമതലയേറ്റത്. പുതിയ മന്ത്രിസഭയിൽ ആഭ്യന്തര സെക്രട്ടറിയായാണ് ഇന്ത്യൻ വംശജയായ സുയല്ലയെ നിയമിച്ചത്. കൺസർവേറ്റീവ് പാർട്ടിയുടെ സത്യസന്ധതയെയും പ്രഫഷനലിസത്തെയും ഉത്തരവാദിത്ത ബോധത്തെയും ചോദ്യം ചെയ്യുന്നതാണ് സുയല്ലയുടെ നിയമനമെന്ന് ആക്ഷേപമുയർന്നു. സർക്കാർ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് സുയല്ല ലിസ് സർക്കാരിൽ നിന്ന് കഴിഞ്ഞാഴ്ച രാജിവെച്ചത്. പൊതുജനങ്ങളുടെ […]
Read More

കഴിവിന്റെ പരാമാവധി ചെയ്തു എന്ന് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ സോണിയ ഗാന്ധി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ (Mallikarjun Kharge ) അഭിനന്ദിച്ച് സോണിയ ഗാന്ധി ( Sonia Gandhi) .തന്റെ പാര്‍ട്ടിയുടെ വിജയം ഇന്ത്യയുടെ വിജയത്തിന് തുല്യമാണെന്നും സോണിയ.ഖാര്‍ഗെയുടെ സത്യപ്രതിജ്ഞാ ചടങ്ങിലായിരുന്നു സ്ഥാനമൊഴിയുന്ന കോണ്‍ഗ്രസ് മേധാവിയുടെ പ്രസ്താവന. ‘പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ ജിയെ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ അഭിനന്ദിക്കുന്നു. ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.ഖര്‍ഗെ ജി ഒരു അനുഭവപരിചയമുള്ള നേതാവാണ്. ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വരെ […]
Read More

മ​ൾ​ട്ടി​പ്പിൾ ഫാ​മി​ലി വി​സി​റ്റ് വി​സ ഓ​ൺ​ലൈ​നാ​യി പു​തു​ക്കാ​നാ​വി​ല്ലെന്ന് മന്ത്രാലയം.

റിയാദ്: മ​ൾ​ട്ടി​പ്പിൾ ഫാ​മി​ലി വി​സി​റ്റ് വി​സ ഓ​ൺ​ലൈ​നാ​യി പു​തു​ക്കാ​നാ​വി​ല്ലെന്ന് സൗദി ജ​വാ​സാ​ത്ത് അറിയിച്ചു.മ​ൾ​ട്ടി​പ്പിൾ എ​ന്‍ട്രി വി​സി​റ്റ് വി​സ പു​തു​ക്കാ​ന്‍ വി​സ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നു​മു​മ്പ് രാ​ജ്യ​ത്തി​ന് പു​റ​ത്തു​പോ​ക​ല്‍ നി​ര്‍ബ​ന്ധ​മാ​ണ്.കാ​ലാ​വ​ധി അ​വ​സാ​നി​ച്ച് മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷം പി​ഴ ഈ​ടാ​ക്കും. അ​തേ​സ​മ​യം, സിം​ഗ്ള്‍ എ​ന്‍ട്രി വി​സ​യാ​ണെ​ങ്കി​ല്‍ ഇ​ന്‍ഷു​റ​ന്‍സ് എ​ടു​ത്ത് നി​ബ​ന്ധ​ന​ക​ള്‍ക്കു വി​ധേ​യ​മാ​യി അ​ബ്ശി​ര്‍ വ​ഴി പു​തു​ക്കാ​ന്‍ സാ​ധി​ക്കും. വി​സ പു​തു​ക്കാ​ന്‍ സൗദിക്കു പു​റ​ത്ത് പോ​കേ​ണ്ട​തി​ല്ലെ​ന്നും കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പാ​സ്​​പോ​ർ​ട്ട് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ (ജ​വാ​സാ​ത്ത്) ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മാ​യ ‘അ​ബ്ശി​ര്‍’ വ​ഴി സാ​ധി​ക്കു​മെ​ന്നും സ​മൂ​ഹ […]
Read More

ഇനി ഖാർ​ഗെ നയിക്കും; കോൺ​ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. രാവിലെ പത്തരയോടെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍വെച്ചാണ് ഖാര്‍ഗെ ഔദ്യോഗികമായി പദവി ഏറ്റെടുത്തത്. ഈ മാസം 17-ാം തീയതി നടന്ന അധ്യക്ഷ തെരഞ്ഞെടുപ്പില്‍ 7000ല്‍ അധികം വോട്ടുകള്‍ക്ക് ശശി തരൂരിനെ പരാജയപ്പെടുത്തിയാണ് ഖാര്‍ഗെ അധ്യക്ഷ പദവിയില്‍ എത്തുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ പത്രം തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി ചടങ്ങില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് കൈമാറി. 24 വര്‍ഷത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് […]
Read More

ഇന്ത്യന്‍വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു.

ലണ്ടന്‍:  ഇന്ത്യന്‍വംശജന്‍ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റു. ചാള്‍സ് മൂന്നാമന്‍ രാജാവാണ് ഋഷിയെ പ്രധാനമന്ത്രിയായി നിയമിച്ചത്.ബ്രിട്ടന്റെ 200 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42-കാരനായ ഋഷി. പൊതുസഭാ നേതാവും മുഖ്യ എതിരാളിയുമായിരുന്ന പെന്നി മോര്‍ഡന്റ്, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്വ മത്സരത്തില്‍നിന്ന് പിന്മാറിയതോടെയാണ് ഋഷിക്ക് അധികാരത്തിലേക്ക് വഴിതുറന്നത്. ഇക്കൊല്ലം ബ്രിട്ടന് ലഭിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഋഷി. ബോറിസ് ജോണ്‍സണ്‍ രാജിവെച്ചതിന് പിന്നാലെ ലിസ് ട്രസ് അധികാരം ഏറ്റിരുന്നു. എന്നാല്‍ 45 ദിവസത്തെ ഭരണകാലയളവിന് ശേഷം […]
Read More

ലോകം മുഴുവൻ നിശ്ചലമായ വാട്‌സാപ്പ് പുനഃസ്ഥാപിച്ചു.

ലോകം മുഴുവൻ നിശ്ചലമായ വാട്‌സാപ്പ് വീണ്ടും പുനഃസ്ഥാപിച്ചു .ഉച്ചയക്ക് 12.30 തോടെയാണ് വാട്സാപ്പ് പണിമുടക്കിയത്. മെസേജുകൾ സ്വീകരിക്കാനോ അയക്കാനോ പറ്റാത്ത വിധത്തിലാണ് വാട്സാപ്പ് പണിമുടക്കിയത് .ഫേസ്‌ബുക്കിന്റെ സഹോദരസ്ഥാപനമായ വാട്സാപ്പ് പ്രവർത്തിക്കാത്തതുകൊണ്ടുള്ള പ്രതിഷേധം ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് ജനങ്ങൾ അറിയിച്ചിരുന്നു .സെർവർ തകരാറിലായതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് അറിയുന്നത്. കഴിഞ്ഞ സെപ്റ്റംബറിലും ആഗോളവ്യാപകമായി വാട്സാപ്പ് ഉപയോഗിക്കുന്നതിൽ സാങ്കേതിക പ്രശ്‌നം നേരിട്ടിരുന്നു.മെയ് മാസത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് ഏതാനും മണിക്കൂർ വാട്സാപ്പ് പ്രവർത്തന രഹിതമായിരുന്നു .
Read More

‘വാട്സാപ്പ്’ പണിമുടക്കി ; സന്ദേശങ്ങൾ കൈമാറാൻ സാധിക്കാതെ ഉപയോക്താക്കൾ.

ലോകം മുഴുവൻ വാട്‌സാപ്പ് അക്കൗണ്ടുകൾ പണിമുടക്കി.വാട്സാപ്പ് സെർവറുകൾ തകരാറിൽ. പലഭാഗങ്ങളിലും വാട്സാപ്പ് പ്രവർത്തനം നിലച്ചു. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ കൈമാറാനാവുന്നില്ല. ഉച്ചയക്ക് 12.30 തോടെയാണ് വാട്സാപ്പ് പണിമുടക്കിയത്. മെസേജുകൾ സ്വീകരിക്കാനോ അയക്കാനോ പറ്റാത്ത വിധത്തിലാണ് വാട്സാപ്പ്. ഫേസ്‌ബുക്കിന്റെ സഹോദരസ്ഥാപനമായ വാട്സാപ്പ് പ്രവർത്തിക്കാത്തതുകൊണ്ടുള്ള പ്രതിഷേധം ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് ജനങ്ങൾ അറിയിക്കുകയാണിപ്പോൾ. സെർവർ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് അറിയുന്നത്.എന്താണ് വാട്സാപ്പ് പ്രവർത്തന രഹിതമാവാൻ കാരണം എന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിലും ആഗോളവ്യാപകമായി വാട്സാപ്പ് ഉപയോഗിക്കുന്നതിൽ സാങ്കേതിക പ്രശ്‌നം നേരിട്ടിരുന്നു. […]
Read More