മുൻ മന്ത്രി ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു; മരണം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ
കോഴിക്കോട് : മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേയാണ് അന്ത്യം. കോണ്‍ഗ്രസ്സ് നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുന്‍ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടന്‍ മുഹമ്മദ്. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. എഴുപത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനാണ് ഇപ്പോള്‍ തിരശ്ശീല വീണിരിക്കുന്നത്.മികച്ച പാര്‍ലമെന്റേറിയനും പ്രഭാഷകനും വായനക്കാരനുമായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ കാലമായി ആര്യാടന്‍ മുഹമ്മദ് രാഷ്ട്രീയ ജീവിതത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. മലപ്പുറം നിലമ്പൂരില്‍ […]