Business & Strategy

മല്ലപ്പള്ളി പ്രസംഗത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി;സജി ചെറിയാന് ആശ്വാസം

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനും ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. അഡ്വ ബൈജു നോയലാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ത്തി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.കേരള പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു ഹര്‍ജിക്കാരന്‍ പ്രധാനമായും കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. വിഷയത്തില്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു. ഈ ഘട്ടത്തില്‍ കേസില്‍ സിബിഐ അന്വേഷണം അപക്വമാണെന്നും ഹര്‍ജിക്കാരന് വേണമെങ്കില്‍ പൊലീസ് റഫര്‍ റിപ്പോര്‍ട്ടിനെതിരെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും […]
Read More

റിപ്പബ്ലിക്ക് ദിനത്തിൽ കശ്മീരിൽ രാഹുൽ ഗാന്ധി പതാക ഉയർത്തും; 30നാണ് ജോഡോ യാത്രയുടെ സമാപനം.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ കശ്മീരിലേക്ക് കടക്കും. ലഖൻപൂരിൽ മുൻമുഖ്യമന്ത്രി യാത്രയെ സ്വീകരിക്കും. എം കെ സ്റ്റാലിൻ, ഉദ്ദവ് താക്കറെ ഉൾപ്പെടയുള്ളവർ പങ്കെടുക്കും. റിപ്പബ്ലിക്ക് ദിനത്തിൽ കശ്മീരിലെ ബനിഹാളിൽ രാഹുൽ ഗാന്ധി ത്രിവര്‍ണ പതാക ഉയര്‍ത്തും.ശേഷമാകും ശ്രീനഗറിലേക്ക് കടക്കുക.  കശ്മീരില്‍ ദേശീയ പതാകയേന്തിയാകും ഭാരത് ജോഡോ യാത്ര. മികച്ച ആരോഗ്യമുള്ളവരാകണം ശ്രീനഗറില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയില്‍ പങ്കെടുക്കേണ്ടത് എന്ന് സുരക്ഷാ ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 30നാണ് ജോഡോ യാത്രയുടെ സമാപനം.പഞ്ചാബിലെ […]
Read More

കെ സി എ ദ ഇന്ത്യൻ ടാലന്റ് സ്കാൻ 2022- 23 സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു.

കെ സി എ ദ ഇന്ത്യൻ ടാലന്റ് സ്കാൻ 2022- 23 സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾ.. ഗ്രൂപ്പ് 1– സിനിമാറ്റിക് ഡാൻസ് (മത്സര തീയതി: 16/01/2023) ഒന്നാം സമ്മാനം ആരാധ്യ അശോക് രണ്ടാം സമ്മാനം സാറ ലിജിൻ മൂന്നാം സമ്മാനം അമേലിയ ഗോഡ്സൺ   ഗ്രൂപ്പ് 2 ബി– സിനിമാറ്റിക് ഡാൻസ് (മത്സര തീയതി: 16/01/2023) ഒന്നാം സമ്മാനം ആരാധ്യ ജിജേഷ് രണ്ടാം സമ്മാനം മിഹിക ബാമന്യ മൂന്നാം സമ്മാനം വൈഗ നവീൻ ഗ്രൂപ്പ് 4– […]
Read More

ഐ വൈ സി സി ഷുഹൈബ് സ്മാരക പ്രവാസി മിത്ര അവാർഡ് നൽകുന്നു.

ഐ വൈ സി സി യുടെ യൂത്ത്‌ ഫെസ്റ്റ് കഴിഞ്ഞ 3 വർഷങ്ങളായി നൽകി വരുന്ന ഗൾഫ് ലോകത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള ഷുഹൈബ് സ്മാരക പ്രവാസി മിത്ര അവാർഡ് ഇത്തവണ ജനുവരി 27 വെള്ളിയാഴ്ച്ച ഇന്ത്യൻ ക്ലബിൽ നടക്കുന്ന എട്ടാമത് യൂത്ത്‌ ഫെസ്റ്റ് വേദിയിൽ വെച്ച് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സാമൂഹിക പ്രവർത്തകനും മുൻ പ്രവാസിയും , മട്ടന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന രക്തസാക്ഷി ഷുഹൈബ് എടയന്നൂരിന്റെ സ്മരണാർത്ഥമാണ് ഷുഹൈബ് പ്രവാസി […]
Read More

മെസിയും റൊണാൾഡോയും വീണ്ടും കളത്തിൽ; മെസിയുടെ പിഎസ്ജിയും, ക്രിസ്റ്റ്യാനോ നയിക്കുന്ന സൗദി ഓൾ സ്റ്റാർ ഇലവനും തമ്മിലാണ് മത്സരം

സൂപ്പർ താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ വീണ്ടും ഏറ്റുമുട്ടുന്നു. മെസിയുടെ ക്ലബായ പിഎസ്ജിക്കെതിരായ സൗഹൃദമത്സരത്തിൽ സൗദി ഓൾ സ്റ്റാർ ഇലവനെ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും. ഈ മാസം 19ന് റിയാദിലെ കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇതിഹാസതാരങ്ങൾ വീണ്ടും നേർക്കുനേർ ഏറ്റുമുട്ടുക.2020 ഡിസംബർ 9നു നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് മെസിയും റൊണാൾഡോയും അവസാനം ഏറ്റുമുട്ടിയത്.
Read More

ഇന്ത്യൻ ക്ലബ് ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു

ഇന്ത്യൻ ക്ലബ് ഇൻഡോർ ഗെയിംസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റിനിലെ പ്രവാസികൾക്കായി 2023 ജനുവരി 27 മുതൽ രണ്ടാമത് ‘എക്‌സ്പാറ്റ് ഓപ്പൺ ക്യാരംസ് ഡബിൾസ് ടൂർണമെന്റ് 2023 ‘ സംഘടിപ്പിക്കുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ സംഘടിപ്പിച്ച പ്രഥമ ” എക്‌സ്പാറ്റ് ഓപ്പൺ ക്യാരംസ് ഡബിൾസ് ടൂർണമെന്റ് ” ടീമുകളുടെ പങ്കാളിത്തം കൊണ്ടും സംഘാടനമികവുകൊണ്ടും ഏറെ പ്രശംസനേടിയിരുന്നു . അതോടൊപ്പം ആകർഷകമായ ക്യാഷ് പ്രൈസ് ആണ് വിജയികൾക്കും , മികച്ച കളിക്കാർ ആയി തിരഞ്ഞെടുക്കപെട്ടവർക്കും നൽകിയത്.2023 ജനുവരി 27 മുതൽ […]
Read More

ഗള്‍ഫ് മേഖലയിലെ വനിത ബിസിനസുകാരുടെ ഫോറം ജിദ്ദയില്‍; ലക്ഷ്യം ബിസിനസ് രംഗത്തെ വനിതാ ശാക്തീകരണം

ശാക്തീകരണത്തിനും നേതൃത്വത്തിനും ഇടയില്‍ ഗള്‍ഫ് വനിതകള്‍’ എന്ന മുദ്രാവാക്ക്യമുയര്‍ത്തി ഗള്‍ഫ് മേഖലയിലെ വനിത ബിസിനസുകാരുടെ ഫോറം മാര്‍ച്ചില്‍ ജിദ്ദയില്‍ ആരംഭിക്കും.മാര്‍ച്ച്‌ പതിമൂന്നിന് ജിദ്ദയില്‍ തുടങ്ങുന്ന ഫോറം രണ്ട് ദിവസം നീണ്ടുനില്‍ക്കും. ഫെഡറേഷന്‍ ഓഫ് ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സില്‍ ചേംബേഴ്സ്, ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്സ്, ജിദ്ദ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡ്ട്രി എന്നിവ സംയുക്തമായാണ് യോഗം സംഘടിപ്പിക്കുന്നത്. ഗള്‍ഫ് വനിതാ ബിസിനസ് ഫോറത്തിന്റെ അഞ്ചാമത്തെ യോഗമാണ് മാര്‍ച്ച്‌ 23ന് ആരംഭിക്കുന്നത്.അഞ്ഞൂറോളം പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. ബിസിനസ് […]
Read More

കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് അന്തരിച്ചു

ആരോഗ്യ വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടറായിരുന്ന ഡോ. ശാന്ത ജോസഫ് (73) അന്തരിച്ചു. ഇടുക്കി തൊടുപുഴ ചാഴിക്കാട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫിന്റെ ഭാര്യയാണ്.മക്കള്‍: അപ്പു ജോണ്‍ ജോസഫ്, ഡോ.അനു യമുന, ആന്റണി ജോസഫ്, പരേതനായ ജോമോന്‍ ജോസഫ്.
Read More

ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന പരാമര്‍ശം തിരുത്തി പാകിസ്താന്‍ പ്രധാനമന്ത്രി

ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന പരാമര്‍ശം തിരുത്തി പാകിസ്താന്‍ പ്രധാനമന്ത്രി. അല്‍ അറേബിയ ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും സമാധാനം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു.പരാമര്‍ശം നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് തിരുത്തുമായി ഷെഹ്ബാസ് ഷെരീഫ് രംഗത്തുവരുന്നത്. കാശ്മീരിന്റെ പ്രത്യേക അധികാരം പുനഃസ്ഥാപിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ചൂണ്ടികാണിച്ചു ഷെഹ്ബാസ് ഷെരീഫ് വിശദീകരണകുറിപ്പ് ഇറക്കി.ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയുടെ രാഷ്ട്രീയമാനം വളരെ വലുതാണ്. രൂപപെട്ടതുമുതല്‍ ഇന്ത്യയുമായി അകല്‍ച്ചയിലായിരുന്ന ഒരു രാജ്യം പെട്ടെന്ന് നയത്തില്‍ മാറ്റം വരുത്തുന്നത് […]
Read More

മാലിന്യ സംസ്‌കരണത്തിന് സ്ഥാപനങ്ങളും, വീടുകളും യുസർ ഫീ നൽകണം; മന്ത്രി എം ബി രാജേഷ്

മാലിന്യ സംസ്‌കരണത്തിന് എല്ലാ സ്ഥാപനങ്ങളും വീടുകളും യുസർ ഫീ നൽകണമെന്ന് മന്ത്രി എം ബി രാജേഷ്. അതിദരിദ്രരെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഒഴിവാക്കാമെന്ന് മന്ത്രി പറഞ്ഞു.മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പലയിടങ്ങളിലും പ്രാദേശിക തലത്തില്‍ എതിര്‍പ്പ് നേരിടേണ്ടി വരുന്നു. ജനങ്ങളുടെ തെറ്റിദ്ധാരണയെ ദുരുപയോഗം ചെയ്ത് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമം പലയിടങ്ങളിലും നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.2026നുള്ളില്‍ സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യ മുക്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഘട്ടം ഘട്ടമായുള്ള […]
Read More