ബി കെ എസ് “ശ്രാവണം 22” ഇന്ത്യൻ ട്രഡീഷണൽ കോസ്റ്റ്യൂം മത്സരത്തിൽ വിജയികളായി ബി.എം.സി ടീം മിത്ര.
ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോമായ “ശ്രാവണം 22″ൽ ഇന്ത്യൻ ട്രഡീഷണൽ കോസ്റ്റ്യൂം മത്സരത്തിൽ ബഹ്‌റൈൻ മീഡിയ സിറ്റി സ്‌പോൺസർ ചെയ്ത സിംല ജാസിമിൻ്റെ നേതൃത്വത്തിലുള്ള ടീം മിത്ര ഒന്നാം സമ്മാനത്തിന് അർഹരായി.പതിനേഴ് ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത വസ്ത്രവൈവിധ്യങ്ങളെ അതിന്റെ പ്രൗഢിയും തനിമയും ചോരാതെയാണ് മത്സരത്തിൽ പ്രശസ്ത മോഡലുകളായ സിംല ജാസിം, ബിസ്റ്റിൻ, ശരണ്യ ശ്രീകാന്ത്, കാർത്തിക, ജനിയ ജിതിൻ എന്നിവർ അവതരിപ്പിച്ചത്.വിജയികൾക്ക് ബഹ്‌റൈൻ കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് […]