ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് നാളെ(വ്യാഴം) തിരിതെളിയും
ഇന്ത്യൻ സ്‌കൂളിന്റെ നിറപ്പകിട്ടാർന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ജനവരി 23നു വ്യഴാഴ്ച തുടക്കമാവും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടന പരിപാടി സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിലാണ് നടക്കുക. പ്ലാറ്റിനം ജൂബിലി ലോഗോയുടെ അനാച്ഛാദനം ചടങ്ങിൽ നടക്കും. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പൂർവ്വ വിദ്യാർത്ഥികളെയും സമ്പന്നമായ പൈതൃകത്തിന്റെ ആഘോഷവേളയിൽ ഒരുമിച്ച് കൊണ്ടുവരും. മുൻ ചെയർമാൻ പ്രിൻസ് എസ് നടരാജന്റെയും കമ്മ്യൂണിറ്റി നേതാവ് മുഹമ്മദ് ഹുസൈൻ മാലിമിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ജൂബിലി ആഘോഷങ്ങൾക്ക് ചുക്കാൻ […]









