വലിയ ക്യൂവില്‍ നില്‍ക്കേണ്ട; ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള ‘വിശ്വസ്ത യാത്രക്കാര്‍ക്ക്’ എളുപ്പത്തില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനം വരുന്നു
ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരുടെ ഇമിഗ്രേഷന്‍ പരിശോധനങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള യാത്രക്കാര്‍ക്കായി ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാമുമായി സര്‍ക്കാര്‍. യാത്രയ്ക്ക് പുറപ്പെടുന്നതിന് മുന്‍പും ശേഷവുമുള്ള ഇമിഗ്രേഷന്‍ നടപടികള്‍ എളുപ്പത്തിലാക്കുന്നത് വിമാനത്താവളങ്ങളിലെ തിരക്ക് നിയന്ത്രിക്കാനും സമയം ലാഭിക്കുന്നതിനും സഹായകരമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. മുന്‍കൂട്ടി പരിശോധിച്ച് വെരിഫൈ ചെയ്ത യാത്രക്കാര്‍ക്കാണ് പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ടുള്ള അതിവേഗ എമിഗ്രേഷന്‍ ക്ലിയറന്‍സ് അനുവദിക്കുന്നത്. 2027ഓടെ ഈ സൗകര്യം രാജ്യത്തെ 15 അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ […]









