ഉംറ സീസൺ; അഞ്ച് ദശലക്ഷം വിദേശ തീർഥാടകർ സഊദി അറേബ്യയിലെത്തി.
മക്ക: നിലവിലെ ഉംറ സീസണിൽ ഏകദേശം അഞ്ച് ദശലക്ഷം വിദേശ ഉംറ തീർഥാടകരാണ് സഊദി അറേബ്യയിലെത്തിയത്. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഫെബ്രുവരി 14 ചൊവ്വാഴ്ച വരെ, ഈ വർഷം ഉംറ സീസണിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൊത്തം 4,840,764 തീർഥാടകർ വ്യോമ, കര, കടൽ തുറമുഖങ്ങൾ വഴി രാജ്യത്ത് എത്തി. ഈ തീർത്ഥാടകരിൽ, 4,258,151 തീർത്ഥാടകർ അവരുടെ കർമ്മങ്ങൾ പൂർത്തിയാക്കി അവരുടെ രാജ്യങ്ങളിലേക്ക് പുറപ്പെട്ടപ്പോൾ സൗദി അറേബ്യയിൽ ആകെയുള്ള തീർത്ഥാടകരുടെ എണ്ണം 582,613 ആയി. രാജ്യത്തെ […]









