Business & Strategy

ബഹ്റൈൻ രാജാവ് – യു എ ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി.

ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ , യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിന്റെയും , അറബ് ജനതയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ കാര്യങ്ങളിലും സാഹോദര്യ കൂടിയാലോചനകൾ തുടരാനുള്ള താൽപ്പര്യം ഇരുവരും അറിയിക്കുകയും , വിവിധ മേഖലകളിൽ നിലനിൽക്കുന്ന ബഹ്‌റൈൻ – യു.എ.ഇ സഹകരണം ഇരു നേതാക്കളും അവലോകനം നടത്തുകയും ചെയ്തു. ഇരു […]
Read More

തുര്‍ക്കിയയിലെയും സിറിയയിലെയും ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകാൻ ബഹ്റൈൻ

തുര്‍ക്കിയയിലെയും സിറിയയിലെയും ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകാൻ ബഹ്റൈൻ. ദുരിത ബാധിതരെ സഹായിക്കുന്നതിനുള്ള സംഭാവനകൾ ശേഖരിക്കുന്നത് ആരംഭിച്ചു. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദേശം അനുസരിച്ചാണ് ഈ നടപടിയെന്ന് റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർഎച്ച്എഫ്) ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനും , മാനുഷിക , യുവജന കാര്യങ്ങൾക്കുള്ള രാജാവിന്റെ പ്രതിനിധിയുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. വൻ നാശം വിതച്ച ഭൂകമ്പത്തെത്തുടർന്ന് തുർക്കിക്കും സിറിയയ്ക്കും […]
Read More

കൊല്ലം കലക്ട്രേറ്റില്‍ ഏഴ് സ്ഥലങ്ങളിൽ ബോംബ് വച്ചതായി ഭീഷണിക്കത്ത് എഴുതിയ അമ്മയും മകനും അറസ്റ്റില്‍.

കൊല്ലം: കലക്ട്രേറ്റില്‍ ഏഴ് സ്ഥലങ്ങളിൽ ബോംബ് വച്ചതായി ഭീഷണിക്കത്ത് എഴുതിയ മതിലില്‍ സ്വദേശി ഷാജന്‍ ക്രിസ്റ്റഫര്‍, അമ്മ കൊച്ചുത്രേസ്യ എന്നിവരെയാണ് കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് കളക്ട്രേറ്റിൽ ഏഴിടത്ത് ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഭീഷണിക്കത്ത് ലഭിക്കുന്നത്.ഇവരുടെ വീട്ടില്‍നിന്ന് നിരവധി ഭീഷണിക്കത്തുകളും പൊലീസ് കണ്ടെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് ഷാജനെ കുറിച്ച് പൊലീസിന് സൂചന ലഭിക്കുന്നത്.ഇതിനെ തുടർന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിൽ ഏഴ് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും […]
Read More

ആന്ധ്രാപ്രദേശിൽ ഓയിൽ ഫാക്ടറിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ 7 പേർ മരിച്ചു

ആന്ധ്രാപ്രദേശിലെ കാക്കിനഡയിൽ ഓയിൽ ഫാക്ടറിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ ഏഴുപേരണ് അപകടത്തിൽ മരിച്ചത്. വിഷവാതകം ശ്വസിച്ചാണ് ഏഴുപേർ മരിച്ചത് . കാക്കിനഡയിലെ ജീരങ്കപ്പേട്ടിലാണ് സംഭവം നടന്നത്. മരിച്ചവർ എവിടത്തുകാരാണ് എന്നതുൾപ്പടെയുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. തൊഴിലാളികളും സുരക്ഷാസേനയും എത്തിയാണ് ഇവരെ പുറത്തെടുത്തത്.ഓയിൽ ഫാക്ടറിക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷിതമല്ലാത്ത രീതിയിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിച്ചതിനാണ് ഫാക്ടറിക്കെതിരെ കേസെടുത്തത്. ഓയിൽ ഫാക്ടറിയുടെ ഭാ​ഗത്ത് നിന്നും മറ്റ് വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇത്തരം സന്ദർഭങ്ങളിൽ തൊഴിലാളികൾക്ക് അതീവ സുരക്ഷ നൽകണമെന്ന […]
Read More

കേന്ദ്രമന്ത്രി വി. മുരളീധരൻറെ തിരുവനന്തപുരം ഉളളൂരിലെ വീടിൻറെ ജനൽ തകർത്ത നിലയിൽ.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻറെ വീടിൻറെ ജനൽ തകർത്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ഉളളൂരിലെ വീടിൻറെ ജനൽ തകർത്ത നിലയിൽ കണ്ടെത്തിയത് . സംഭവം മോഷണ ശ്രമമോ ആക്രമണമോ ആകാമെന്ന നി​ഗമനത്തിലാണ് പൊലീസ്.തകർന്ന നിലയിൽ കണ്ടെത്തിയ ജന്നലിന് സമീപം ചോരത്തുള്ളികളുമുണ്ട് . ആക്രമണം നടന്നപ്പോൾ വീട്ടിൽ ആരും ഇല്ലാതിരുന്നു . സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.
Read More

“ചെമ്മീൻ ” കേരളത്തിനു പുറത്ത് ആദ്യമായി ബഹ്‌റൈന്റെ അരങ്ങിൽ ; ബേബി കുട്ടൻ തൂലിക ബഹ്‌റൈനിൽ.

ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ മാഗ്നംഇമ്പ്രിന്റ് & ഇന്ത്യൻ ഡിലൈറ്റ് ഹോട്ടൽ എന്നിവർ സംയുക്തമായി പ്രശസ്തകഥാകൃത്ത് തകഴിയുടെ വിശ്വ വിഖ്യാത നോവാലയ ചെമ്മീൻ, അതിന്റെ നാടകആവിഷ്കാരം 2023 ഫെബ്രുവരി 24 വെള്ളിയാഴ്ച്ച വൈകീട്ട് 7.30 ന് സമാജംഡയമണ്ട്.ജൂബിലി ഹാളിൽ അരങ്ങേറുന്നതാണ്.നാടകത്തിന്റെ സംവിധാനംനിർവ്വഹിക്കുന്നതിനായിട്ടാണ് ശ്രീ. ബേബിക്കുട്ടൻ തൂലിക ബഹ്‌റൈനിൽഎത്തിച്ചേർന്നിരിക്കുന്നത്.1995 ൽ കേരളത്തിൽ തൂലികയുടെ ബാനറിൽ 2000 ത്തിൽ പരം വേദികളിൽ അവതരിപ്പിക്കപ്പെട്ട നാടകം ” ചെമ്മീൻ ” നാടകാവിഷ്കാരവും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. പ്രശസ്തനായ ശ്രീ. […]
Read More

പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍: കേരളത്തിൽ വ്യാപക പരിശോധന.

തിരുവനന്തപുരം: കൊല്ലത്ത് പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതേത്തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി. അടുത്തിടെ രൂപം നല്‍കിയ സ്റ്റേറ്റ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്. നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു. കരുനാഗപ്പളളിയിലാണ് ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. മിഠായി നിര്‍മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി. വില്‍പനയ്ക്കായി തയാറാക്കിയിരുന്ന മിഠായികള്‍ […]
Read More

സീറോ മലബാർ സൊസൈറ്റി സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ്ബാങ്കുമായി സഹകരിച്ചു ബ്ലഡ് ഡോനെഷൻ ക്യാമ്പ് സംഘടിപ്പിച്ചു

സീറോ മലബാർ സൊസൈറ്റി സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സൽമാനിയ ഹോസ്പിറ്റൽ  ബ്ലഡ്ബാങ്കുമായി സഹകരിച്ചു ബ്ലഡ് ഡോനെഷൻ ക്യാമ്പ് സംഘടിപ്പിച്ചു . ഫെബ്രുവരി 3 ന് രാവിലെ 7 മണിക്ക് പ്രസിഡണ്ട് ബിജു ജോസഫ് ഉത്ഘാദാനം ചെയ്ത ക്യാമ്പിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു . മുൻ പ്രെസിഡന്റുമാരായ ഫ്രാൻസിസ് കൈതാരത്ത് , പോൾ ഉറുവത് , ബെന്നി വര്ഗീസ് ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് സാനി പോൾ തുടങ്ങിയവർ പങ്കെടുത്തു. രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ചും , ആവശ്യകതെയെക്കുറിച്ചു സന്ദേശങ്ങൾ നൽകി […]
Read More

ബഹ്റൈൻ – ഖത്തർ മഞ്ഞുരുകുന്നു : ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്താൻ ചർച്ചകൾ സംഘടിപ്പിക്കും.

രാജ്യങ്ങൾ തമ്മിൽ ഉള്ള സഹകരണം ശക്തമാക്കുന്നതിന് ബഹ്‌റൈനിൽ നിന്നും ഖത്തറിൽ നിന്നുമുള്ള പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടത്തി . ഫെബ്രുവരി 7 ചൊവ്വാഴ്‌ച ഗൾഫ് അറബ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്താണ് യോഗം ചേർന്നത് . ബഹ്റൈൻ വിദേശകാര്യ മന്ത്രി ഹിസ് എക്സലൻസി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയാണ് ബഹ്റൈൻ സംഘത്തെ നയിച്ചത്.ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിയാണ് ഖത്തർ സംഘത്തെ നയിച്ചത്. 2021 ജനുവരി […]
Read More

വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി ബഹ്റൈനിലെ വാണിജ്യസ്ഥാപനങ്ങളിൽ പരിശോധന തുടരും

ലോകത്തിലെ നിലവിലെ സാഹചര്യം ആഗോള വിതരണ ശൃംഖലയ്ക്ക് വെല്ലുവിളികൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ഇത് പണപ്പെരുപ്പത്തിലേക്കും വിലക്കയറ്റത്തിലേക്കും നയിക്കുന്നതായും ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദെൽ ഫഖ്‌രോ. അതിനാൽ ആവശ്യമായ അടിസ്ഥാന ചരക്കുകളുടെയും ലഭ്യത ഉറപ്പാക്കാൻ വ്യവസായ വാണിജ്യ മന്ത്രാലയം , പരിശോധന കാമ്പെയ്‌നുകൾ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി മന്ത്രാലയത്തിലെ റെഗുലേറ്ററി അതോറിറ്റികൾ മാർക്കറ്റുകളിലും വാണിജ്യ സ്റ്റോറുകളിലും ഫീൽഡ് പരിശോധന ശക്തമാക്കി, 2023 ജനുവരി വരെ 11,875 പരിശോധനാ സന്ദർശനങ്ങൾ നടത്തിയിട്ടുണ്ടെന്നും നിയമ ലംഘനം […]
Read More