പ്രവാസികൾക്ക് ഇരുട്ടടിയാകുമോ: കുട്ടികളുടെ നിരക്കിളവ് എയർ ഇന്ത്യ എക്സ്പ്രസ് ഒഴിവാക്കുന്നു?
ദുബൈ: കുട്ടികൾക്ക് ടിക്കറ്റെടുക്കുന്നതിന് എയർ ഇന്ത്യ എക്സ്പ്രസ് ഏർപെടുത്തിയിരുന്ന നിരക്കിളവ് ഒഴിവാക്കുന്നുവെന്ന് സംശയം. എയർ ഇന്ത്യ എക്സ്പ്രസിന്റെ പരിഷ്കരിച്ച വെബ്സൈറ്റിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്കാണ് കാണിക്കുന്നത്. സ്വകാര്യവത്കരണത്തിന് ശേഷമുള്ള പതിയ പരിഷ്കരണമാണ് ഇതെന്ന് സംശയിക്കുന്നു. ഈ പരിഷ്കാരം പ്രാബല്യത്തിലായാൽ പ്രവാസി കുടുംബങ്ങൾക്ക് ലഭിച്ചിരുന്ന നേരിയ നിരക്കിളവും ഇല്ലാതാവും. ബജറ്റ് കാരിയറുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കുട്ടികൾക്ക് നിരക്കിളവ് നൽകിയിരുന്നത്. മുതിർന്നവരുടെ ടിക്കറ്റിനേക്കാൾ 10 ശതമാനത്തോളം ഇളവ് കുട്ടികളുടെ ടിക്കറ്റിന് ലഭിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ച ടിക്കറ്റ് […]









