എല്ലാ പൊലീസ് ജില്ലയിലും ഡ്രോൺ നിരീക്ഷണം; രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം.
സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും ഡ്രോൺ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. ഡ്രോണുകളും പ്രത്യേക പരിശീലനം നേടിയ ഡ്രോൺ പൈലറ്റുമാർക്കുള്ള ഡ്രോൺ പൈലറ്റ് ലൈസൻസും തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. ഡ്രോണുകളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതിനാല്‍ അവയുടെ പ്രവര്‍ത്തനത്തിന് പ്രത്യേകം വ്യവസ്ഥകള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിരീക്ഷണ ഡ്രോണുകള്‍ പൊലീസിന്‍റെ ആധുനികവത്ക്കരണത്തില്‍ വലിയ ചുവടായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്‍റെ ആവശ്യങ്ങള്‍ക്കുളള ഡ്രോണുകള്‍, മൊബൈല്‍ ആന്‍റിഡ്രോണ്‍ സംവിധാനം എന്നിവ […]









