പത്തനംതിട്ട പ്രവാസി അസോസിയേഷൻ സിജു ജോര്‍ജിനും,ജെയ്‌സണും യാത്രയയപ്പ് നൽകി.
മാധ്യമം ഗൾഫ് ദിന പത്രത്തിലെ ബഹ്‌റൈൻ ബ്യൂറോയിൽ നിന്നും കോഴിക്കോട്ടേക്ക് സ്ഥലം മാറി പോകുന്ന സീനിയർ റിപ്പോർട്ടർ സിജു ജോര്‍ജിനും ജോലി സംബന്ധമായി യു കെയിലേക്ക് പോകുന്ന പത്തനംതിട്ട പ്രവാസി അസോസിയേഷനിലെ സീനിയർ മെമ്പർ ജെയ്‌സണും പത്തനംതിട്ട പ്രവാസി അസോസിയേഷൻ കലവറ ഹോട്ടലിൽ വെച്ച് യാത്രയയപ്പ് നൽകി. ബഹ്‌റിനിലെ മലയാളി സമൂഹത്തിന്റെ ശബ്ദമായിരുന്ന സിജുവിന്റെ നാട്ടിലേക്കുള്ള മടങ്ങിപ്പോക്ക് ഒരു നഷ്ടം തന്നെയാണ്. കൂടാതെ വാർത്തകളിലെ നിഷ്പക്ഷ നിലപാടുകൾ മൂലമാണ് പൊതുസമൂഹത്തിന് അദ്ദേഹം സ്വീകാര്യനായത്. രക്ഷാധികാരി സക്കറിയ സാമുവേൽ […]









