ലോകകപ്പ് ജേതാക്കൾ നാട്ടിലേക്ക് മടങ്ങുന്നത് 347 കോടിയോളം രൂപ സമ്മാനവുമായി..
ലോകകപ്പ് ഫൈനലിന് കളിത്തട്ടുണരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി . മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് അർജന്‍റീനയും ഫ്രാൻസും ഇന്ന് കളത്തിലിറങ്ങുന്നത്. ഈ ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി അവസാന മത്സരം കളിക്കുന്ന മെസിക്ക് വിജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാമാകില്ല.ലാറ്റിനമേരിക്കയിൽനിന്ന് മൂന്ന് ലോകകപ്പ് കിരീടം നേടുന്ന മൂന്നാമത്തെ ടീമാകുകയാണ് അർജന്‍റീനയുടെ ലക്ഷ്യം. 2014-ൽ നേരിയ വ്യത്യാസത്തിലാണ് അർജന്‍റീനയ്ക്ക് ലോകകപ്പ് നഷ്ടമായത്. എട്ട് വർഷത്തിന് ശേഷം, മെസ്സിയും അർജന്റീനയും വീണ്ടും ചരിത്രമെഴുതാനുള്ള പോരാട്ടത്തിലാണ് ഇന്ന്.ഈ ലോകകപ്പ് കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന […]









