ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ഇക്കഴിഞ്ഞ മാർച്ചിലെ സിബിഎസ്ഇ പത്താം ക്ലാസ് , പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
പത്താം ക്ലാസ് പരീക്ഷയിൽ ആദിത്യൻ വ്യാറ്റ് നായർ 98% ശതമാനം മാർക്ക് നേടി സ്‌കൂളിൽ ഒന്നാമതെത്തി. 97.2% വീതം നേടിയ ജിസെൽ ഷാരോൺ ഫെർണാണ്ടസ്, ഏബൽ ജോൺ അഗസ്റ്റിൻ, ആദ്യ ശ്രീജയ്, അനന്തകൃഷ്ണ സതീഷ് ബിജി എന്നിവർ രണ്ടാം സ്ഥാനം നേടി. 97% മാർക്ക് നേടിയ അക്ഷത ശരവണൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂൾ 99.9% നേടി ശ്രദ്ധേയവിജയം കൈവരിച്ചു. 19 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും A1 ഗ്രേഡ് നേടി. 76 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും A […]