‘ഞാന്‍ സ്ഥാനമേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യന്‍ സൈന്യം രാജ്യം വിടണം’;നിയുക്ത മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു
താന്‍ അധികാരം ഏറ്റെടുത്തയുടന്‍ ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നിന്ന് നീക്കുമെന്ന് മാലിദ്വീപ് നിയുക്ത പ്രസിഡന്റ് മുഹമ്മദ് മുയിസു. താന്‍ സ്ഥാനമേറ്റെടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നീക്കാനാണ് ആലോചിക്കുന്നതെന്നും നയതന്ത്ര മാര്‍ഗങ്ങള്‍ ഇതിനായി ഉപയോഗിക്കുമെന്നും മുഹമ്മദ് മുയിസു പറഞ്ഞു. നവംബര്‍ 17നാണ് മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അല്‍ ജസീറയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള മുയിസുവിന്റെ പരാമര്‍ശം. പ്രസിഡന്റാകുന്ന ആദ്യ ദിവസം തന്നെ ഇന്ത്യയോട് സൈന്യത്തെ നീക്കാന്‍ പറയുമെന്നും ഇത് […]