Business & Strategy

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; നവംബര്‍ ഏഴിന് ആരംഭിക്കും

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങി. ഇനി അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍ പ്രഖ്യാപിച്ചു. 1. ഛത്തീസ്ഗഡ് 2 ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും നവംബർ 7 നവംബർ 17 വോട്ടെണ്ണൽ ഡിസംബർ 3 2. മിസോറാം നവംബർ 7 വോട്ടെണ്ണൽ ഡിസംബർ 3 3. മധ്യപ്രദേശ് വോട്ടെടുപ്പ് നവംബർ- 17 വോട്ടെണ്ണൽ ഡിസംബർ- 3 4. തെലങ്കാന വോട്ടെടുപ്പ് -നവംബർ 30 വോട്ടെണ്ണൽ -ഡിസംബർ 3 5. […]
Read More

മകൻ പാതിവഴിയിൽ ഉപേക്ഷിച്ചു പോയ മാതാപിതാക്കൾ ദുരിതജീവിതത്തിനോടുവിൽ നാട്ടിലേക്ക്

മനാമ: കോട്ടയം സ്വദേശികളായ ദമ്പതികളെയാണ് ആണ് പ്രവാസി ലീഗൽ സെലും മുഹറഖ് മലയാളി സമാജവും ചേർന്ന് നാട്ടിലേക്ക് അയച്ചത്,നാട്ടിൽ ആകെ ഉണ്ടായിരുന്ന സമ്പാദ്യമായ വീടും വസ്തുവും അപകടത്തിൽ പരിക്ക് പറ്റിയ ഭാര്യയുടെ ചികിത്സക്ക് ചിലവായ ഭീമമായ തുകക്ക് വേണ്ടി വിൽക്കുകയും ബാക്കി വന്ന 16 ലക്ഷത്തോളം രൂപ ബഹറിനിൽ ഉണ്ടായിരുന്ന മകന്റെ നിർദേശ പ്രകാരം കഫ്തീരിയ തുടങ്ങാൻ വേണ്ടി കൊണ്ട് വരികയും ഏക സഹോദരിയെ വിസിറ്റ് വിസ എടുത്തു കൊണ്ട് വന്നു അവരുടെ പേരിൽ അറാദിൽ ഷോപ്പ് […]
Read More

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈൻ: പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയായ “ഓണാരവം 2023” ഒക്ടൊബർ 6 ന് ബാങ്ങ് സാൻ തായ് റെസ്റ്റൊറന്റ് അദ്ലിയയിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.അറുനൂറിൽ പരം ആളുകൾ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണ സദ്യയായിരുന്നു ഓണാരവത്തിലെ പ്രധാന ആകര്‍ഷണം.സജീഷ് പന്തളത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ അത്തപ്പൂക്കളത്തോടെ തുടങ്ങിയ പരിപാടിയിൽ സഹൃദയാ കലാ സംഘം അവതരിപ്പിച്ച നാടൻ പാട്ട്, കലാഭവൻ ബിനുവും ദിൽഷാദും അവതരിപ്പിച്ച ഗാനമേള, നസീബ് കലാഭവൻ […]
Read More

ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്തക്ക് ഇടവക സ്വീകരണം നൽകി.

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യ ദേവാലയമായ ബഹ് റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 65-മത് പെരുന്നാളും വാര്‍ഷിക കണ്‍വെന്‍ഷനും മുഖ്യ കാര്‍മികത്വും വഹിക്കാനായി എത്തിച്ചേർന്ന മലങ്കര സഭയുടെ യൂ.കെ, യൂറോപ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്തക്ക് ഇടവക സ്വീകരണം നൽകി. ഒക്ടോബർ 6 വെള്ളിയാഴ്ച വി. കുർബ്ബാനന്തരം നടന്ന സ്വീകരണ ചടങ്ങിൽ ഇടവക മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വികാരി റവ. ഫാ സുനില്‍ കുര്യന്‍ ബേബി, […]
Read More

ഇന്ത്യൻ സ്‌കൂൾ കൊമേഴ്‌സ് ഫെസ്റ്റിവൽ ആഘോഷിച്ചു.

മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെ കലാവൈഭവം  പ്രദർശിപ്പിക്കുന്നതിനായി  വൈവിധ്യമാർന്ന പരിപാടികളോടെ ഈ വർഷത്തെ  കൊമേഴ്‌സ് ഫെസ്റ്റിവൽ ‘നിഷ്ക’ ആഘോഷിച്ചു. സ്‌കൂളിലെ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വകുപ്പുകളാണ് പരിപാടി സംഘടിപ്പിച്ചത്. സീനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ ഡോ. ആനന്ദ്  നായർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.  വിദ്യാർത്ഥികൾക്ക്  സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാനുള്ള മികച്ച അവസരമായിരുന്നു നിഷ്ക. പൊതുവിജ്ഞാനം വിലയിരുത്തുന്നതിനായി രസകരമായ  റൗണ്ടുകളോടെയുള്ള ക്വിസ് മത്സരം ഡോ. ആനന്ദ് നായർ  നയിച്ചു. ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡ് മത്സരം   വിദ്യാർത്ഥികൾക്ക് സർഗ്ഗാത്മക […]
Read More

കെസിഎ ഇന്ത്യൻ ടാലന്റ് സ്കാൻ മത്സരങ്ങൾക്ക് നവംബറിൽ തുടക്കമാകും.

മനാമ : കേരള കാത്തലിക് അസോസിയേഷൻ കുട്ടികൾക്കായി നടത്തിവരുന്ന കല- സാഹിത്യ, സംസ്കാരിക മാമാങ്കമായ ‘ദി ഇന്ത്യൻ ടാലന്റ്റ് സ്കാൻ’ നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കും. ബഹ്റൈനിൽ താമസിക്കുന്ന 2018 സെപ്റ്റംബർ 30 നും 2005 ഒക്ടോബർ 1നും ഇടയിൽ ജനിച്ച ഇന്ത്യക്കാരായ കുട്ടികൾക്ക് പങ്കെടുക്കാൻ സാധിക്കുന്ന മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റോയ് സി. ആന്റണി ചെയർമാനയും, ലിയോ ജോസഫ്, വർഗീസ് ജോസഫ് എന്നിവർ വൈസ് ചെയർമാൻമാരായും പ്രവർത്തിക്കുന്ന കമ്മിറ്റിയാണ് […]
Read More

ഗസ്സയിൽ അടിയന്തര ഇടപെടൽ വേണം, സമാധാനശ്രമങ്ങൾ ഉണ്ടാകണ൦; ബഹ്​റൈൻ

മനാമ:അന്താരാഷ്​ട്ര നിയമങ്ങളനുസരിച്ച്​ സമാധാനപൂർണമായ അന്തരീക്ഷം തിരികെയെത്തിക്കുന്നതിന്​ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ബഹ്​റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്​താവനയിൽ വ്യക്തമാക്കി. ഗസ്സയിലെ സംഭവവികാസങ്ങൾ ബഹ്​റൈൻ വിലയിരുത്തി സമാധാന ശ്രമങ്ങൾ ഉണ്ടാകണമെന്നും ​ബഹ്​റൈൻ അന്താരാഷ്​ട്ര സമൂഹത്തോട്​ ആവ​ശ്യപ്പെട്ടു.സമാധാനം പുനഃസ്ഥാപിക്കുന്നതിന്​ എല്ലാവരും സംയമനത്തിലേക്കും സമവായത്തിലേക്കും എത്തണം. അക്രമങ്ങൾ തുടരുന്നത്​ സമാധാനശ്രമങ്ങളെ ബഹുദൂരം അകറ്റി മേഖല അശാന്തമാകുമെന്നും നൂറിലധികംപേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​ത ഫലസ്​തീൻ ​ ഇസ്രാ​യേൽ ആക്രമണങ്ങളിൽ ബഹ്​റൈൻ ഉത്കണ്ഠയും രേഖപ്പെടുത്തി.
Read More

വേള്‍ഡ് മലയാളി കൗണ്‍സില്‍ പുതിയ വനിതാവിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു

വേള്‍ഡ് മലയാളികൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് 2023_25 കാലയളവിലേക്കുള്ള പുതിയ വനിതാവിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡണ്ട് ജ്യോതിഷ് പണിക്കറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ എഫ്.എം.ഫൈസല്‍ സ്വാഗതവും സെക്രട്ടറി മോനി ഒടികണ്ടത്തില്‍ നന്ദിയും പറഞ്ഞു.പുതിയ വനിതാവിഭാഗം വിഭാഗം ഭാരവാഹികളായി സോണിയ വിനു (പ്രസിഡണ്ട്), ലിബി ജെയ്സണ്‍ വൈസ് പ്രസിഡണ്ട്) ദീപ ദിലീഫ് (സെക്രട്ടറി), സുജ മോനി (ട്രഷറര്‍), സുനി ഫിലിപ്പ് ( ചാരിറ്റി വിഭാഗം ചെയര്‍ പേഴ്സണ്‍) ഷൈമ ലിതീഷ് പണിക്കര്‍, ദീപ അജേഷ് എന്നിവര്‍ […]
Read More

മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. സിഐടിയു സംസ്ഥാന പ്രസിഡൻ്റും ദേശീയ വൈസ് പ്രസിഡൻറുമായിരുന്നു ആനത്തലവട്ടം ആനന്ദൻ. 1971-ൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി. അടിയന്തരവാസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. 1979 മുതൽ 84-വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.1985-ൽ സിപിഎം സംസ്ഥാനക്കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1987-ലും കാവിയാട് ദിവാകര […]
Read More

ബഹ്റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ വിദ്യാരംഭം രജിസ്ട്രേഷൻ ആരംഭിച്ചു.

വിജയദശമി ദിനമായ ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 5.30ന് ആരംഭിക്കുന്ന വിദ്യാരംഭച്ചടങ്ങിൽ മുൻ ഡി ജി പി യും എഴുത്തുകാരിയുമായ ഡോ.ബി.സന്ധ്യ ഐ.പി.എസ് ആണ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാനായി എത്തിച്ചേരുമെന്നും വിദ്യാരംഭത്തിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചതായും സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ഡോ. ബി സന്ധ്യ .ഡി ജി പി തസ്തികയിലെത്തിയ രണ്ടാമത്തെ വനിതയാണ്. കേരള പോലീസ് അക്കാദമി ഡയറക്ടർ,ദക്ഷിണമേഖല, എ.ഡി.ജി.പി, ആംഡ് പോലീസ് ബറ്റാലിയൻ ഡയറക്ടർ,പോലീസ് […]
Read More