Business & Strategy

ജൂലൈ 28ന് സിഞ്ച് അൽ അഹ്ലി ക്ലബ്ബിൽ വടംവലി മത്സരം.

മനാമ: ജൂലൈ 28 ന് ബഹ്‌റൈൻ തൃശ്ശൂർ കുടുംബവും ( ബി.റ്റി.കെ ), ടഗ് ഓഫ് വാർ അസോസിയേഷൻ ബഹ്റൈനും സംയുക്തമായി സിഞ്ച് അൽ അഹ്ലി ക്ലബ്ബിൽ വെച്ച് വടംവലി മത്സരം സംഘടിപ്പിക്കുന്നു. കേരളത്തിലേ 14 ജില്ലകളിൽ നിന്നുമുള്ള പ്രഗത്ഭരായ ടീമുകൾ ഈ മത്സരത്തിൽ അണിനിരക്കു൦ ജൂലൈ 28 ന് വൈകീട്ട് 04:00 മണി മുതൽ നടക്കുന്ന ഈ വടംവലി മത്സര൦ കാണുവാൻ ഏവരെയും ഹാർദ്രവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Read More

വോയ്‌സ് ഓഫ് ആലപ്പി റിഫ ഏരിയ കമ്മിറ്റി സ്‌നേഹോത്സവം 2023; മെമ്പർഷിപ് കാർഡ് വിതരണവും കുടുംബ സംഗമവും മെമ്പർഷിപ് കാർഡ് വിതരണവും നടന്നു

വോയ്‌സ് ഓഫ് ആലപ്പി സ്‌നേഹോത്സവം 2023എന്ന പേരിൽ റിഫ ഏരിയ കമ്മിറ്റിയുടെ കുടുംബ സംഗമവും മെമ്പർഷിപ് കാർഡ് വിതരണവും റിഫായിലെ ഊട്ടി റെസ്റ്റോറന്റിൽ സംഘടിപ്പിച്ചു. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി ചടങ്ങു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റിഫാ ഏരിയ പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷനായിരുന്നു.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ നായർ, ട്രഷറർ ജി. ഗിരീഷ്,കുമാർ, ജോയിൻ സെക്രട്ടറി ബാലമുരളി, കലാവിഭാഗം സെക്രട്ടറിയും റിഫാ ഏരിയ കോർഡിനേറ്ററുമായ ദീപക് തണൽ, സുമൻ സഫറുള്ള, അജിത്, […]
Read More

ശ്രദ്ധേയമായി കെ.എം.സി.സി ബഹ്റൈൻ സാംസ്‌കാരിക വേദി സംഘടിപ്പിച്ച ”ഒലിവ് ചർച്ച സദസ്സ്”

മനാമ: കെ എം സി സി ബഹ്റൈൻ സാംസ്‌കാരിക വേദിയായ ഒലീവ് ചർച്ച സദസ്സ് സംഘടിപ്പിച്ചു. കെഎംസിസി ആസ്ഥാനത് നടന്ന പരിപാടിയിൽ രാഷ്ട്രത്തെയും സമൂഹത്തെയും ബാധിക്കുന്ന ഗൗരവമായ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു കൊണ്ട് സമുദായം ഐക്യപ്പെടലിന്റെ മാർഗ്ഗം സ്വീകരിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ നിർദ്ദേശിച്ചു. 2024 ലെ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ മതേതര ചേരിക്ക് കരുത്ത് പകരുന്ന രൂപത്തിൽ സമുദായ വോട്ടുകൾ ഏകീകരിക്കണമെന്ന അഭിപ്രായമാണ് രൂപപ്പെട്ടത്. ഷൗക്കത്ത് ഫൈസി (സമസ്ത ബഹ്റൈൻ) സൈനുദ്ധീൻ സഖാഫി (ICF) സയ്യിദ് റമദാൻ […]
Read More

ചാണ്ടി ഉമ്മന്‍ യോഗ്യന്‍, പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി ആരെന്ന് പാര്‍ട്ടി തീരുമാനിക്കും: അച്ചു ഉമ്മന്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. സജീവ രാഷ്ട്രീയത്തിലേക്ക് വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അച്ചു ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. മത്സരിക്കുന്നതിന് ചാണ്ടി ഉമ്മന്‍ യോഗ്യനാണ്. എങ്കിലും യോഗ്യതയും സ്ഥാനാര്‍ത്ഥി ആരെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും അച്ചു ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നുള്ള ചര്‍ച്ചകള്‍ ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതെന്ന് അച്ചു ഉമ്മന്‍ പറയുന്നു. അച്ചു ഉമ്മന്‍ എന്ന പേരിനേക്കാള്‍ ഉമ്മന്‍ ചാണ്ടിയുടെ […]
Read More

ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ ”ഉമ്മൻ‌ചാണ്ടി അനുശോചന സമ്മേളനം” സംഘടിപ്പിച്ചു

മനാമ : അന്തരിച്ച മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവും ആയിരുന്ന ഉമ്മൻ‌ചാണ്ടി യുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിന് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിച്ച അനുശോചന സമ്മേളത്തിൽ ബഹ്‌റൈനിലെ വിവിധ സാമൂഹ്യ,സാംസ്‌കാരിക,മത, പ്രാദേശിക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ള നിലവിളക്കിൽ തിരി തെളിയിച്ച്, പുഷ്പാർച്ചനയോടെ ആരംഭിച്ച അനുശോചന സമ്മേളനത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താ നം അധ്യക്ഷത വഹിച്ചു, ഒഐസിസി ദേശീയ […]
Read More

സംസ്ഥാനത്ത് വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്; കോഴിക്കോട് ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, തീരദേശ മേഖലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഞായറാഴ്ച്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ ഒഡീഷയ്ക്കും- വടക്കന്‍ ആന്ധ്രപ്രദേശിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന […]
Read More

സ്ഥാനാർത്ഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്ന്; മകനോ മകളോയെന്ന് കുടുംബം തീരുമാനിക്കട്ടെ: സുധാകരൻ

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തിനെ തുടർന്ന് ഒഴിവ് വന്ന പുതുപള്ളി മണ്ഡലത്തിൽ, ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നുള്ള ആൾ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് പുറത്തു നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കില്ല. ആരാകണമെന്ന കാര്യത്തിൽ കുടുംബത്തിന്റെ തീരുമാനം പ്രധാനമാണെന്നും കുടുംബം പറയുന്ന പേര് പാർട്ടി അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ മകനാണോ മകളാണോ പിൻഗാമിയാകുകയെന്ന ചോദ്യത്തിന്, സ്ഥാനാർത്ഥി ആരാകണമെന്ന കാര്യത്തിൽ കുടുംബത്തിന്റെ തീരുമാനം പ്രധാനമാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ മറുപടി. അതേ സമയം,പുതുപള്ളി […]
Read More

ബഹ്‌റൈൻ കേരളീയ സമാജത്തിൽ ശ്രാവണം 23 – ഓഫിസ് ഉദ്ഘാടനവും,പോസ്റ്റർ പ്രകാശനവും നടന്നു

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ രണ്ടുമാസത്തോളം നീണ്ടു നിൽക്കുന്ന ഓണാഘാഷങ്ങളുടെ കമ്മറ്റി ഓഫിസ് ഉദ്ഘാടനവും ഔദ്യോഗിക പോസ്റ്റർ റിലീസ് കർമ്മവും സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള നിർവഹിച്ചു. ഇരുന്നൂറിൽപരം കമ്മറ്റിയംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം 23 ജനറൽ കൺവീനർ സുനേഷ് സാസ്‌കോ എന്നിവർ സംസാരിച്ചു. ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഓണാഘോഷത്തിന്റെ ആഘോഷപരിപാടികൾ ആഗസ്ത് മാസം 3ന് ആരംഭിച്ചു സെപ്റ്റംബർ 29 വരെ വരെ നീണ്ടുനിൽക്കും. കലാസാംസ്കാരിക രംഗത്തെ നിരവധി […]
Read More

ഗംഗൻ തൃക്കരിപ്പൂരിന്റെ മാതാവ് നിര്യാതയായി

മനാമ: ബിഡികെ ബഹ്‌റൈൻ പ്രസിഡണ്ടും, കാൻസർ കെയർ ഗ്രൂപ്പ്, ബികെഎസ്‌എഫ്, തണൽ , ഹോപ്പ് ബഹ്‌റൈൻ എന്നിവയുടെ സജീവ പ്രവർത്തകനുമായ ഗംഗൻ തൃക്കരിപ്പൂരിന്റെ മാതാവ് ഗായത്രി ഭവൻ എടാട്ടുമ്മൽ ശാരദ ബാലകൃഷ്ണൻ (78) നിര്യാതയായി. ഗീത രവീന്ദ്രൻ (ബഹ്‌റൈൻ) ഗണേഷ് കെ വി, ഗിരീഷ് കെ വി (ബഹ്‌റൈൻ)ഗായത്രി ജയചന്ദ്രൻ എന്നിവർ മക്കളും, സീത ഗണേഷ്, ഷിജ ഗംഗൻ, രേഷ്മ ഗിരീഷ്, ജയചന്ദ്രൻ എന്നിവർ മരുമക്കളുമാണ്. പരേതയുടെ വേർപാടിൽ ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ, കാൻസർ കെയർ ഗ്രൂപ്പ് […]
Read More

ബഹ്‌റൈൻ പ്രതിഭ വോളി ഫെസ്റ്റ് സീസൺ -2;വോളി ഫൈറ്റേഴ്സ് ബഹ്റൈൻ ചാമ്പ്യൻമാർ.

മനാമ:ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല അറാദിലെ മുഹറഖ് ക്ലബ്ബിൽ വെച്ച് നടത്തിയ വോളി ഫെസ്റ്റ് സീസൺ -2 മത്സരത്തിൽ വോളി ഫൈറ്റേഴ്സ് ബഹറിൻ ചാമ്പ്യന്മാരായി. രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ നടന്ന ആവേശ പോരാട്ടത്തിന്റെ ഔദ്യോഗിക ചടങ്ങിൽ സംഘാടക സമിതി കൺവീനർ അനിൽ സി.കെ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡൻ്റ് അനിൽ കെ പി അദ്ധ്യക്ഷത വഹിച്ചു. ബഹറിൻ പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത് ഉത്ഘാടനം ചെയ്തു. പ്രതിഭ ജനറൽ […]
Read More