Business & Strategy

വ്യായാമം ചെറുപ്പം മുതൽ ശീലമാക്കുക: ഡോ.അനൂപ് അബ്ദുല്ല

മനാമ: കുട്ടികൾ ചെറുപ്പം മുതൽക്ക് തന്നെ വ്യായാമം പതിവാക്കണമെന്ന് ആരോഗ്യമേഖലയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ഡോ. അനൂപ് അബ്‌ദുല്ല പറഞ്ഞു. ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഒരു ദിവസം ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ശാരീരിക അധ്വാനം ആവശ്യമുള്ള കളികളിലും വ്യായാമങ്ങളിലും കുട്ടികൾ ഏർപ്പെടണം. പരമാവധി ജങ്ക് ഫുഡുകൾ ഒഴിവാക്കുകയും പച്ചക്കറികളും പഴവർഗങ്ങളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുകയും ദൈനം ദിന ഏർപ്പാടുകളിലേർപ്പെട്ട് സ്‌ക്രീൻ ടൈം ഉപയോഗം കുറച്ചു കൊണ്ടുവരണമെന്നും അദ്ദേഹം […]
Read More

സതേൺ ഗവർണറേറ്റിൽ എൽഎംആർഎ പരിശോധന.

ബഹ്‌റൈൻ: സതേൺ ഗവർണറേറ്റ്, ദേശീയ പാസ്‌പോർട്ട് -താമസകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് എന്നിവയുമായി ഏകോപിപ്പിച്ച്സംഘടിപ്പിച്ച പരിശോധനയിൽ നിരവധി താമസ തൊഴിൽ നിയമ ലംഘകർ പിടിയിലായി.ഇവരെ തുടർ നിയമ നട പടികൾക്കായി ബന്ധപ്പെട്ടവർക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു. ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി സാഹകരിച്ച് തുടർച്ചയായി ഇത്തരം പരിശോധനകൾ തുടരുമെന്നും LMRA അധികൃതർ വ്യക്തമാക്കി.ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ LMRA-യുടെ വെബ്സൈറ്റായ www.lmra.bh-ലെ ഇലക്ട്രോണിക് ഫോം വഴിയോ അതോറിറ്റിയുടെ കോൾ സെന്ററിൽ 17-50-60-55 എന്ന […]
Read More

53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ പ്രഖ്യാപനം ആരംഭിച്ചു.നടന്‍ മമ്മൂട്ടി, നടി വിന്‍സി,അവാര്‍ഡ് വിജയികള്‍ ഇവര്‍

53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ പ്രഖ്യാപനം ആരംഭിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് മലയാള സിനിമയിലെ മികവുകള്‍ക്കുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. സജി ചെറിയാനൊപ്പം ഗൌതം ഘോഷ്, രഞ്ജിത്ത്, മധുസൂദനന്‍, നേമം പുഷ്പരാജ്, പ്രേം കുമാര്‍, യുവരാജ്, ജെന്‍സി ഗ്രിഗറി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. Live Post 3:44 PM ISTമികച്ച ചിത്രം നന്‍പകല്‍ നേരത്ത് മയക്കം (ലിജോ ജോസ് പെല്ലിശ്ശേരി) 3:43 PM ISTമികച്ച രണ്ടാമത്തെ ചിത്രം അടിത്തട്ട് (സംവിധാനം ജിജോ ആന്‍റണി) 3:42 […]
Read More

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് ബഹ്‌റൈൻ അനുശോചന പരിപാടി സംഘടിപ്പിച്ചു.

മനാമ: ഐ ഓ സി ജനറൽ സെക്രട്ടറി ബഷീർ അമ്പലയിയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ ചടങ്ങിൽ ഐ ഓ സി ഓർഗനൈസിംഗ് സെക്രട്ടറി ഖുർഷിദ് ആലം സ്വാഗതവും വർക്കിങ് കമ്മറ്റി അംഗം അനസ് റഹിം നന്ദിയും പറഞ്ഞു. ഡോ. പിവി ചെറിയാൻ, പ്രവാസി അവാർഡി സമ്മാൻ ജേതാവും മുതിർന്ന മാധ്യമ പ്രവർത്തകനുമായ സോമൻ ബേബി,മുൻ കേരളീയ സമാജം പ്രസിഡന്റ് കെ ജനാർദ്ദനൻ,ഐ.വൈ.സി.സി പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്ക്,വേൾഡ് മലയാളി കൗൺസിൽ പ്രതിനിധി ജിജു മുതിർന്ന […]
Read More

ഉമ്മന്‍ ചാണ്ടി മടങ്ങുന്നു…;പുതുപ്പള്ളി വീടും കടന്ന് കുഞ്ഞൂഞ്ഞ്,ജനസമുദ്രത്തിനൊപ്പം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖര്‍

സഹായം തേടി വരുന്ന ഒരാള്‍ക്ക് മുന്നിലും അടഞ്ഞിട്ടില്ലാത്ത വാതിലുകളുള്ള പുതുപ്പള്ളിയുടെ ജന്മഗൃഹം വിട്ട് ഉമ്മന്‍ ചാണ്ടിയുടെ അന്ത്യയാത്ര അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ പുതിയ വീട്ടില്‍. പുതുപ്പള്ളിയുടെ കുടുംബവീട്ടിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ അന്ത്യയാത്ര പുതിയ വീട്ടിലെത്തിയത്. കുടുംബവീട്ടില്‍ പൊതുദര്‍ശനം ഉണ്ടായിരുന്നില്ല. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പൊതുദര്‍ശനത്തിനായി അദ്ദേഹത്തിന്റെ ഭൗതിക ശരീരം പുതിയ വീട്ടിലേക്ക് മാറ്റുകയായിരുന്നു. ആള്‍ത്തിരക്ക് മൂലം അന്ത്യയാത്രയ്ക്കിടെ സമയനിഷ്ഠ പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. പുതുപ്പള്ളിയിലെ പുതിയ വീട്ടിലും പ്രാര്‍ത്ഥനകള്‍ തുടരുകയാണ്. സംസ്‌കാരം ഏഴരയോടെ പുതുപ്പളളി പള്ളിയില്‍ നടക്കുമെന്നാണ് അറിയിച്ചിരുന്നത്. സംസ്‌കാരം […]
Read More

ബഹ്റൈനിൽ അശൂറ അവധി പ്രഖ്യാപിച്ചു

ബഹ്‌റൈൻ: ഇത്തവണ അശൂറ ജൂലൈ 28 വെള്ളി, ജൂലൈ 29 ശനി എന്നീ ദിവസങ്ങളിലായത് കാരണം ജൂലൈ 30 ഞായർ, ജൂലൈ 31 തിങ്കൾ തുടങ്ങിയ ദിവസങ്ങളിലും പൊതു അവധിയായിരിക്കും,ഇത് പ്രകാരം ഈ ദിവസങ്ങളിൽ രാജ്യത്തിന്റെ മന്ത്രാലയങ്ങൾ, ഡയറക്ടറേറ്റുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്കും അവധിയായിരിക്കുമെന്നും ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ ഹിസ് റോയൽ ഹൈനൈസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചിട്ടുണ്ട്.
Read More

മണിപ്പൂർ സ൦ഭവത്തിൽ ഒരാൾ അറസ്റ്റിൽ;രാജ്യം ലജ്ജിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിൽ ലജ്ജിച്ച് രാജ്യം. വ്യാപകമായ പ്രതിഷേധമാണ് വീഡിയോ പ്രചരിച്ചതിനു പിന്നാലെ രാജ്യവ്യാപകമായി ഉയർന്നത്. സാധാരണക്കാർ മുതൽ സിനിമാ താരങ്ങളും രാഷ്ട്രീയ-സാംസ്കാരിക നേതാക്കളുമെല്ലാം കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. രാജ്യവ്യാപക പ്രതിഷേധം അലയടിച്ചതിനു പിന്നാലെ സംഭവത്തിൽ ഒരു അറസ്റ്റും ഇതിനകമുണ്ടായി. ഖുരീം ഹീറോ ദാസ് എന്നയാളാണ് അറസ്റ്റിലായത്. മുഖ്യപ്രതിയാണ് അറസ്റ്റിലായതെന്നാണ് സൂചന. കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ കൊലപാതകം ഉൾപ്പെടെ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്. മെയ് നാലിനാണു ഒരു […]
Read More

ഉമ്മൻ ചാണ്ടി അനുശോചന സമ്മേളനം നാളെ (ജൂലൈ 21)ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ

മനാമ : മുൻ കേരള മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ്‌ നേതാവും ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിന് നാളെ (21.07.2023) വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് അനുശോചന സമ്മേളനം നടത്തുമെന്ന് ഒഐസിസി ദേശീയ കമ്മറ്റി വാർത്താ കുറുപ്പിലൂടെ അറിയിച്ചു.
Read More

ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളിയിലെത്തി.സംസ്കാരച്ചടങ്ങുകൾ രാത്രി 7.30 ന്

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായി വിലാപയാത്ര പുതുപ്പള്ളിയിലെത്തി. പുതുപ്പള്ളിയിൽ പ്രിയ നേതാവിനെ കാണാൻ കാത്തുനിന്നത് പതിനായിരക്കണക്കിന് ആളുകളാണ്. തിരുനക്കരയിലെ പൊതുദർശനം മൂന്ന് മണിക്കൂർ നീണ്ടു. 4.30 വരെ തറവാട്ട് വീട്ടിൽ പൊതുദർശനം. തുടർന്ന് പുതിയ വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് 6.30 ന് പുതിയ വീട്ടിൽ പ്രാർത്ഥനാ ചടങ്ങുകൾ നടക്കും. ഏഴ് മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര നടക്കും. തുടർന്ന് സംസ്‌കാര ശിശ്രൂഷകൾ ഏഴരയോടെ നടക്കും. സംസ്കാരച്ചടങ്ങുകൾ വൈകിട്ട് 7.30ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് […]
Read More

ബഹ്‌റൈനിൽ പ്രവാസി വനിത വാഹന൦ ഇടിച്ച് മരിച്ചു

മനാമ: ബഹ്‌റൈനിൽ തിരുവനന്തപുരം സ്വദേശിനി വാഹനമിടിച്ചു മരിച്ചു. ഇവിടെ ജോലി ചെയ്തു വരികയായിരുന്ന തിരുവനന്തപുരം വിതുര പറങ്കിമാംത്തോട്ടം സ്വദേശിനി ശാന്തകുമാരിയാണ് വാഹനമിടിച്ചു മരിച്ചത്. നാൽപത്തിയാറു വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ക്ഷേത്ര ദർശനം കഴിഞ്ഞു കിങ് ഫൈസൽ ഹൈവേയ്ക്ക് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. അവിവാഹിതയാണ്. മാതാവ്: മഞ്ജു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ  മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ഐ സി ആർ എഫ് നനടത്തി വരുന്നു.
Read More