കൈവെട്ട് കേസ്: 6 പ്രതികൾ കുറ്റക്കാർ, 5 പേരെ വെറുതെ വിട്ടു.
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫസർ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസില്‍ കൊച്ചി പ്രത്യേക എന്‍ഐഎ കോടതി രണ്ടാംഘട്ട വിധി പ്രസ്താവിച്ചു. 6 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി; 5 പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികളായ സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. ഷഫീഖ്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെ വെറുതെവിട്ടു. 2010 ജൂലൈ 4നാണു പ്രതികൾ സംഘം ചേർന്ന് അധ്യാപകന്റെ കൈവെട്ടിയത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ആസൂത്രണം […]