മമതയ്ക്ക് തിരിച്ചടി; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിക്കണം, ഹര്‍ജി തള്ളി സുപ്രീംകോടതി
ന്യൂഡല്‍ഹി: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റ ദിവസം നടക്കുന്നതിനാല്‍, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുക എന്നതായിരുന്നു ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനമെന്ന് ജസ്റ്റിസുമാരായ ബിസി നാഗരത്‌നവും മനോജ് മിശ്രയും അടങ്ങിയ സുപ്രീംകോടതി അവധിക്കാല ബെഞ്ച് വ്യക്തമാക്കി. […]