കണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: ദുരൂഹത മാറ്റാന്‍ പോലീസ് തയ്യാറാവണം-എസ് ഡി പി ഐ
കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ട സംഭവത്തില്‍ ദുരൂഹത അകറ്റാനും യഥാര്‍ത്ഥ പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമാക്കാനും പോലീസ് തയ്യാറാവണമെന്ന് എസ് ഡി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ‘ട്രെയിന്‍ കത്തിനശിച്ച വിവരം പുറത്തറിഞ്ഞതിനു പിന്നാലെ നിരവധി പേരാണ് വിദ്വേഷപ്രചാരണം നടത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഒരു സമുദായത്തെ ലക്ഷ്യമിട്ടാണ് പരസ്യമായി പ്രസ്താവനകള്‍ പുറപ്പെടുവിച്ചത്. ഇത്തരം വിദ്വേഷ പ്രചാരകര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലിസ് തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. “എലത്തൂരില്‍ തീയിട്ട അതേ ട്രെയിനിന് […]