GCC

കെ. പി. അബ്ദുള്ള പേരാമ്പ്രയുടെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

ബഹ്റൈൻ കെഎംസിസിയുടെ മുൻ സംസ്ഥാന പ്രസിഡണ്ട് കെ. പി. അബ്ദുള്ള പേരാമ്പ്രയുടെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.കെഎംസിസി യുടെ പ്രവർത്തനങ്ങൾ നൂതന ശൈലിയിൽ ആവിഷ്കരിക്കേണ്ടതിനെ കുറിച്ച് ഒരുപാട് സ്വപ്നങ്ങളും ആശയങ്ങളും എന്നും മനസ്സിൽ കൊണ്ട് നടന്നിരുന്ന നേതാവായിരുന്നു അദ്ദേഹം. ഇന്നത്തെ പോലെ അത്രയൊന്നും ആധുനിക സൗകര്യങ്ങൾ കുറവായിരുന്നു കാലത്ത് അദ്ദേഹവും സഹ പ്രവർത്തകരും കെഎംസിസി യുടെ യശസ്സ് ഉയർത്താൻ കഠിനധ്വാനം ചെയ്തിരുന്നതായി കെഎംസിസി സ്റ്റേറ്റ് കമ്മിറ്റി ഓർക്കുന്നു. മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദലി […]
Read More

ഏഷ്യയിലെ തന്നെ മികച്ച കലാകാരൻമാരുടെ കൂട്ടായ്മ ആയ സൂര്യ സംഘടിപ്പിക്കുന്ന അഗ്നി എന്ന മ്യൂസിക്കൽ ഡാൻസ് ഫ്യൂഷൻ അരങ്ങേറും.

ബഹറൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ശ്രാവണം 22 ഇന്ന് സെപ്റ്റംബർ 15 വ്യാഴം വൈകുന്നേരം 7.30 ന് ഏഷ്യയിലെ തന്നെ മികച്ച കലാകാരൻമാരുടെ കൂട്ടായ്മ ആയ സൂര്യ സംഘടിപ്പിക്കുന്ന അഗ്നി എന്ന മ്യൂസിക്കൽ ഡാൻസ് ഫ്യൂഷൻ അരങ്ങേറും. പ്രശസ്ത കലാസംവിധായകനായ സൂര്യ കൃഷ്ണമൂർത്തി ഡിസൈൻ ചെയ്ത ഫ്യൂഷനിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന് സൂര്യ കൃഷ്ണമൂർത്തിയോടൊപ്പം ഇരുപത്തി ഏഴോളം കലാകാരൻമാർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ബഹറൈനിൽ എത്തിയി ട്ടുണ്ടെന്നും 120 മിനുട്ടോളം നീണ്ടു നിൽക്കുന്ന […]
Read More

ബഹറൈൻ കേരളീയ സമാജം നവരാത്രിയോടനുബന്ധിച്ച് കുട്ടികൾക്ക് വിദ്യാരംഭം സംഘടിപ്പിക്കുന്നു.

പ്രശ്സ്ത ഡോക്ടറും എഴുത്തുകാരനുമായ ഡോ.വി.പി ഗംഗാധരനും ഡോ.കെ.ചിത്രതാരയുമാണ് കുരുന്നുകൾക്ക്  ആദ്യാക്ഷരം കുറിക്കുന്നതെന്ന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ളയും  ജനറൽ സെക്രെട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു. ഒക്ടോബർ 5 ന് രാവിലെ നടക്കുന്ന ചടങ്ങിൽ കുട്ടികൾക്ക് വിദ്യാരംഭം കുറിക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര 33369895, മലയാളം പാഠശാല കൺവീനർ നന്ദകുമാർ എടപ്പാൾ 33508 828 എന്നിവരുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
Read More

പ്രവാസി നൈറ്റ് മെഗാ മ്യൂസിക്കൽ ഇവൻ്റ്; സ്വാഗത സംഘം രൂപീകരിച്ചു.

മനാമ : പ്രവാസി വെൽഫയർ സെപ്റ്റംബർ 30ന് മനാമ അൽ രജാ സ്കൂളിൽ സംഘടിപ്പിക്കുന്ന പ്രവാസി നൈറ്റ് മെഗാ മ്യൂസിക്കൽ ഇവൻ്റ് വിജയത്തിനായി മജീദ് തണൽ ചെയർമാനും അൻസാർ തയ്യിൽ ജനറൽ കൺവീനറും ആഷിക് എരുമേലി കൺവീനറുമായി വിപുലമായി സ്വാഗതസംഘം രൂപീകരിച്ചു. വിവിധ വകുപ്പ് കൺവീനർമാരായി അജ്മൽ ഷറഫുദ്ദീൻ, സജീബ് (സാമ്പത്തികം) ഷാഹുൽഹമീദ്, സമീറ നൗഷാദ്, ബദറുദ്ദീൻ പൂവാർ (പ്രോഗ്രാം) ജാഫർ പൂളക്കൽ, എം അബ്ബാസ് (പ്രചരണം) റഷീദ സുബൈർ, സിറാജ് കിഴുപള്ളിക്കര (സോഷ്യൽ മീഡിയ) ഇർഷാദ് […]
Read More

അലര്‍ജി, ജലദോഷം; ബഹ്‌റൈനില്‍ ബദല്‍ മരുന്നുകള്‍ മതിയായ അളവില്‍ ലഭ്യമെന്ന് എൻ എച്ച് ആർ എ.

അലര്‍ജി, ജലദോഷം എന്നിവക്കുള്ള ബദല്‍ മരുന്നുകള്‍ മതിയായ അളവില്‍ ബഹ്‌റൈൻ വിപണിയില്‍ ലഭ്യമാണെന്ന് എൻ എച്ച് ആർ എ അറിയിച്ചു. നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ഡോ.മര്‍യം അദ്ബി അല്‍ ജലാഹിമയാണ് മരുന്നുകൾ ആവശ്യത്തിന് ബഹ്റൈനിൽ ലഭ്യമാണെന്ന് വ്യക്തമാക്കിയത് . സാധാരണ ഉപയോഗിക്കുന്ന മരുന്നുകളുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് ബദല്‍മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചത്. സ്വകാര്യ ഫാര്‍മസികളിലാണ് മരുന്ന് ലഭ്യതക്കുറവ് രൂക്ഷമായിട്ടുള്ളത്.ബദല്‍ മരുന്നുകള്‍ ലഭിക്കുന്ന ഫാര്‍മസികളുടെ ലിസ്റ്റ് അതോറിറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും ഡോ.മര്‍യം കൂട്ടിച്ചേര്‍ത്തു.
Read More

ബഹ്‌റൈനിൽ സ്‌കൂൾ സമയക്രമത്തിൽ മാറ്റം വരുത്തി വിദ്യാഭ്യാസ മന്ത്രാലയം.

സെപതംബർ 15 വ്യാഴാഴ്ച മുതൽ സ്കൂൾ സമയത്തിലും ബസുകളുടെ സമയവും പുനഃക്രമീകരിച്ചതായി ബഹ്റൈൻ അറിയിച്ചു. തിരക്കേറിയ സമയങ്ങളിൽ ട്രാഫിക് ഒഴിവാക്കുന്നതിനും സ്കൂൾ ബസുകളുടെ സഞ്ചാരം സുഗമമാക്കുന്നതിനും ആണ് വിദ്യാഭ്യാസ മന്ത്രാലയം സമയം പുനഃക്രമീകരിച്ചത് . വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനങ്ങൾ അനുസരിച്ച്, സ്കൂൾ സമയം എല്ലാ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാവിലെ 7:05 ന് ആരംഭിക്കുകയും പ്രൈമറി സ്കൂളുകളിൽച്ചയ്ക്ക് 12:35 ന് അവസാനിക്കുകയും ചെയ്യും. ഇന്റർമീഡിയറ്റ് സ്‌കൂളുകളിലും, സെക്കൻഡറി സ്‌കൂളുകളിലും, റിലീജിയസ്, ജാഫരി ഇൻസ്റ്റിറ്റ്യൂട്ടുകളിലും പുതിയ സമയക്രമം നിലവിൽ […]
Read More

ബഹ്‌റൈനിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

ബഹ്‌റൈനിൽ നവംബർ 12 ന് നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. സപ്തംബർ 15 വ്യാഴാഴ്ച മുതൽ ബഹ്റൈനിലെ വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ തങ്ങളുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കഴിയും. സപ്തംബർ 15 മുതൽ സെപ്തംബർ 21 വരെ ഒരാഴ്ചത്തേക്ക് നാല് കേന്ദ്രങ്ങളിലെ ഇലക്‌ട്രോണിക് സ്‌ക്രീനുകളിൽ ലിസ്റ്റുകൾ വൈകിട്ട് 5 മുതൽ 9 വരെ പ്രദർശിപ്പിക്കുമെന്ന് ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ ഒപിനിയൻ കമ്മീഷൻ ചെയർമാനും 2022 ഇലക്ഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നവാഫ് ഹംസ അറിയിച്ചു […]
Read More

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്.

2022 ന്റെ ആദ്യ പകുതിയിൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. 3 ദശലക്ഷം യാത്രക്കാർ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് വഴി കടന്നുപോയതായി ബഹ്‌റൈൻ എയർപോർട്ട് കമ്പനിയുടെ എയർപോർട്ട് ഫെസിലിറ്റേഷൻ കമ്മിറ്റി യോഗം അറിയിച്ചു.ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലെ യാത്രക്കാരുടെയും ജോലിക്കാരുടെയും ബാഗേജുകളുടെയും പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ സമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.വിമാനത്താവളത്തിൽ ഈ വർഷം യാത്രക്കാർ വർധിച്ചതിൽ എല്ലാവരും അഭിമാനിക്കുന്നു എന്ന് ബഹ്‌റൈൻ എയർപോർട്ട് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് യൂസിഫ് അൽ ബിൻഫല […]
Read More

മസ്ജിദുൽ ഹറമിലെത്തുന്ന കുട്ടികൾ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം.

മക്ക: മസ്ജിദുൽ ഹറമിൽ കുട്ടികളുമായെത്തുന്നവർ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.കുട്ടിയുടെ കൈത്തണ്ടയിൽ മൊബൈൽ നമ്പറും പേരും ഉൾപ്പെടുന്ന ബ്രേസ്‌ലെറ്റ് വയ്ക്കേണ്ടതിന്റെ പ്രാധാന്യവും കുട്ടി മൊബൈൽ നമ്പർ മനഃപാഠമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി.കുട്ടിക്ക് താമസസ്ഥലത്തിന്റെ വിലാസമോ ഹോട്ടലിന്റെ പേരോ അറിയാമെന്നും നഷ്ടപ്പെട്ടാൽ അടുത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥനെ സമീപിക്കാൻ പറയണമെന്നും നിർദേശിച്ചു.
Read More

ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മുഹറഖ് മലയാളി സമാജം അഹ്‌ലൻ പൊന്നോണം.

ഓണാഘോഷത്തിന്റെ ഭാഗമായി മുഹറഖ് മലയാളി സമാജം അഹ്‌ലൻ പൊന്നോണം എന്ന പേരിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്, മുഹറഖ് സായ്യാനി ഹാളിൽ നടന്ന പരിപാടി ജനപങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി, വൈകിട്ട് 5 മണിക്ക് തുടക്കമായ കലാപരിപാടികൾ രാത്രി 1.30 യോടെയാണ് അവസാനിച്ചത്, എംഎംഎസ് സർഗ്ഗവേദി, വനിതാ വേദി, മഞ്ചാടി ബാലവേദി, സഹൃദയ പയ്യന്നൂർ, ഐമാക് കൊച്ചിൻ കലാഭവനിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് , MCMA ഒരുക്കിയ കൈമുട്ടി പാട്ട് തുടങ്ങിയ വിവിധ പരിപാടികളും അരങ്ങേറി, തുടർന്ന് നടന്ന […]
Read More